Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]
ചെയ്യാണ്ട് കാറിനടുത്തേയ്ക്കു നീങ്ങിയപ്പോൾ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കുനോക്കി;
""...എടാ... ഇന്നിനിയെന്റെ കല്യാണമെങ്ങാനുമാണെന്ന് നിന്നോടെ പറഞ്ഞായ്രുന്നോ..??"""
""...നീയൊന്നു മിണ്ടാണ്ട് വാ മൈരേ... കല്യാണോക്കെ ചെക്കനറിഞ്ഞേ നടത്തൂ..!!"""
""...പിന്നേ കോപ്പാണ്.! അതൊക്കെ വേറേതേലും വീട്ടിലായ്രിയ്ക്കണം..!!"""_ ഞാനവന്റോടെ പറഞ്ഞശേഷം വണ്ടീടടുത്തേയ്ക്കു നടക്കുമ്പോൾ ഇനോവയുടെ നടുക്കുള്ളസീറ്റിൽ അച്ഛനുംഅമ്മയും പിന്നിലെ സീറ്റിൽ കീത്തുവും ചെറിയമ്മയുമിരുപ്പുറപ്പിച്ചിരുന്നു...
സാധാരണ വിട്ടുകൊടുക്കാത്ത ഡ്രൈവിങ്സീറ്റ് അന്നു ഞാനവന് ധാനംചെയ്തു...
""...വല്യച്ഛാ... എങ്ങോട്ടാ..??"""
""...നേരേ..!!"""_ സ്ഥലമറിയാനുള്ളവ്യഗ്രതയിൽ ചോദിച്ച ശ്രീയ്ക്കു പുള്ളിയുടേന്നു മറുപടികിട്ടിയതും അവനെന്നെയൊരുനോട്ടം...
അവന്റെ മനസ്സിലുണ്ടായ്രുന്ന തെറിമുഴുവനുമാ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു...
പിന്നെ പുള്ളി വണ്ടിനിർത്താൻ പറയുന്നത് പോത്തീസിന്റെ മുന്നിലെത്തുമ്പോളാണ്...
ഇതെന്തായിവിടെന്നമട്ടിൽ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ അവനും കിളി പറന്നിരിയ്ക്കുവാണ്...
""...ഇതെന്തായിവിടെ..??"""_ അച്ഛൻ ഡോറുതുറന്നു പുറത്തേയ്ക്കിറങ്ങിയപ്പോളാണ് അമ്മയതു ചോദിയ്ക്കുന്നത്...
ഓഹോ.! അപ്പോളെല്ലാരും കഥയറിയാണ്ട് പടം കാണുവായ്രുന്നല്ലേ..?? എന്നമട്ടിൽ ചുറ്റും നോക്കിക്കൊണ്ട് ഞാനും പുറത്തേയ്ക്കിറങ്ങി...
""...ഇപ്പോളവരു വരും... വന്നിട്ട് പെണ്ണിനൊരു കല്യാണസാരിയെടുക്കണം..!!"""_ എല്ലാപേരോടുമായി പറഞ്ഞശേഷം അച്ഛൻ ഫോണെടുത്ത്കുത്തി ആരെയോവിളിയ്ക്കാനായി കുറച്ചുമാറി...
""...എടാ... സംഗതി നെനക്കുമനസ്സിലായോ..?? ഇതു കല്യാണത്തിന് ഡ്രെസ്സെടുക്കാമ്മേണ്ടിയുള്ള വരവാ... നമുക്കൊരേ കളറെടുത്താലോ..??"""_ അച്ഛനവിടുന്നുമാറിയതും ശ്രീയെന്നോട് രഹസ്യമെന്നപോലെ ചോദിച്ചു...
""...ഡ്രെസ്സ് മാത്രമാക്കണ്ട, പെണ്ണിനെക്കൂടിയെടുത്തോ... അതായ്ട്ടു കൊറയ്ക്കണ്ട..!!""'
""...വെശപ്പുണ്ടെന്നുകരുതി ആരേലും വെഷങ്കഴിയ്ക്കോടേ..??"""
""...ഓ.! അപ്പൊ നെനക്കറിയാമതു വെഷമാണെന്ന്... എന്നിട്ടാണെന്നോടു കഴിച്ചോളാമ്പറഞ്ഞയല്ലേ..?? നന്നായെടാ നന്നായി..!!"""_ ഞാൻ മുഖംദയനീയമാക്കി പറഞ്ഞശേഷമവനോടു പിണങ്ങിയമാതിരി അവന്റടുക്കെനിന്നു കുറച്ചുമാറിനിന്നു...
""...ദേ... അതവരുടെ വണ്ടിയല്ലേ...??"""_ പെട്ടെന്നമ്മ റോഡിലേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ടച്ഛനോടു ചോദിച്ചതും അച്ഛനങ്ങോട്ടേയ്ക്കോടിപ്പിടഞ്ഞെത്തി...
പിന്നെ അമ്മയുമച്ഛനും ചെറിയമ്മയുംകൂടി അവരെ എതിരേൽക്കുകയും വർത്താനം പറയുകയുമൊക്കെ ചെയ്യുമ്പോൾ ഞാനും ശ്രീയും കീത്തുവും മൂന്നു കോണിലായിനിന്ന് അതൊക്കെ വീക്ഷിച്ചുപോന്നു...
കാറിന്റെ ഫ്രണ്ടിൽനിന്നും മീനാക്ഷിയുടെ അച്ഛനുമമ്മയുമിറങ്ങി കുറച്ചു കഴിഞ്ഞിട്ടുമവളെ
💬 Comments
View all comments