Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
വീണ്ടുമമർത്തി ചിരിച്ചു...
""...ആം.! സ്വഭാവംകൊറച്ചു മോശമാ... സയിയ്ക്കാമ്പറ്റൂലേ പൊക്കോ..!!"""
""...ശെരിയാ..! സ്വഭാവംകൊറച്ചു മോശവാ... എന്നുകരുതി സയ്ക്കാമ്പറ്റൂലാന്നു ഞാമ്പറഞ്ഞോ..??"""_ ഒരു കള്ളച്ചിരിയോടെ ചോദിച്ചശേഷം,
""...ദേ... ചിറീല് ചാളുവായൊക്കെ ഇരിയ്ക്കണു..!!"""_ എന്നുപറഞ്ഞ് കൈകൊണ്ടവളെന്റെ മുഖമൊക്കെയൊന്നു തുടച്ചു...
""...വാ... വീട്ടിപ്പോവാം... നാളെരാവിലെ പ്രാക്ടീസുള്ളതല്ലേ..??"""_ പറഞ്ഞശേഷം അവളെന്റെ കൈപിടിച്ചു പുറത്തേയ്ക്കുനടന്നു...
നടക്കുമ്പോഴും ഞാനവളെത്തന്നെ നോക്കുവായ്രുന്നു...
""...നീയെന്തോത്തിനാ തുറിച്ചുനോക്കണേ..?? ഒറക്കങ്കളഞ്ഞേനാണോ..?? നാണോല്ലല്ലോ
വായിക്കൂടി ഈറേമൊലിപ്പിച്ചു കെടന്നൊറങ്ങാൻ... ആരേലുങ്കണ്ടാലേ മാനക്കേടെനിയ്ക്കാ..!!"""_ അവളു കപടദേഷ്യംനടിച്ചതും ഞാനവൾടെ കൈതട്ടിമാറ്റി...
""...അങ്ങനെ മാനക്കേടാണെങ്കി എന്തോത്തിനാ കൂടെക്കൊണ്ടു നടക്കുന്നേ..??
വരുന്നില്ലെന്നു ഞാമ്പറഞ്ഞേല്ലേ... എന്നിട്ടും വിളിച്ചോണ്ടുവന്നിട്ട്
കൊറച്ചൊറങ്ങിപ്പോയതായോ കുറ്റം..??"""_ പറഞ്ഞതിനൊപ്പം അവൾടെ പുറത്തിട്ടൊരു തള്ളുകൂടിക്കൊടുത്ത് ഞാനൊറ്റ നടത്തമായ്രുന്നു...
എന്നാൽ കുറച്ചുനടന്നപ്പോഴേയ്ക്കും അവൾ പിന്നാലേയോടി വരുന്നത് ഞാനറിഞ്ഞു...
നിശബ്ദമായിരുന്ന കോറിഡോറിലവൾടെ
ഹീൽസിന്റെ ശബ്ദമരിച്ചിറങ്ങുന്നതിനൊപ്പം അവളെന്റെ ഇടതു കൈയ്ക്കുള്ളിലൂടെ കൈകോർത്തു
പിടിച്ചു കഴിഞ്ഞിരുന്നു...
""...അതേ... കുട്ടൂസ് പെണങ്ങിയാണോ..??"""
""...ആണെങ്കി..??"""
""...ആണേലുമല്ലേലും എനിയ്‌ക്കൊന്നൂല്ല... പിന്നൊരു വഴിയ്ക്കുപോകുവല്ലേന്നു വെച്ച് ചോദിച്ചതാ..!!"""_ അവളൊന്നു ചിരിച്ചു...
ശേഷം;
""...പിന്നൊന്നു നിയ്ക്കേ... ഞാനൊന്നു
റിസെപ്ഷനിക്കേറീട്ടും വരാം..!!"""_ പറഞ്ഞിട്ട് കൈവിടുവിച്ചു തിരിയാനൊരുങ്ങീതും
ഞാനാ കയ്യേൽ ചുറ്റിപിടിച്ചു;
""...ഒറ്റയ്ക്കു പോണ്ട... ഞാനുമ്മരാം..!!"""_ നാണംകലർന്ന ചിരിയോടെപറഞ്ഞതും മീനാക്ഷിയുടെ മുഖത്തും ചിരിപരന്നു;
""...ഹൊ.! എന്തു മനുഷ്യനാടാ നീയ്..?? ഈ നട്ടപാതിരായ്ക്കെങ്കിലും ഒന്നു
നന്നായിക്കൂടേടാ..??”""_ അവളാ ചിരി മായ്ക്കാതെ ചോദിച്ചപ്പോൾ,
""...ഓ.!
ഇന്നിപ്പോളിത്രേന്നേരവായില്ലേ..?? ഇനീപ്പൊ നാളെനോക്കാം..!!"""_ ന്നും മറുപടിപറഞ്ഞ് ഞാനവളേം തള്ളി റിസപ്ഷനിലേയ്ക്കു കേറി...
""...അതേ... വന്നപ്പൊ പറഞ്ഞപോലെ ഗുഡ് മോണിങൊന്നുമിനി പറഞ്ഞേക്കല്ലേ... എനിയ്ക്കിങ്ങനെ ആ പിള്ളേരുടെമുന്നിൽ
നാണങ്കെടാൻ വയ്യ..!!"""_ റിസെപ്ഷനിൽനിന്ന കുട്ടികൾ കേൾക്കാതവളെന്റെ
ചെവിയിൽ പറഞ്ഞപ്പോൾ ഞാനെല്ലാം തലകുലുക്കി സമ്മതിച്ചു...
""...അനഘാ... ഇപ്പോൾ ഡെലിവറികഴിഞ്ഞ കുട്ടീടെ റിപ്പോർട്സ് ഞാൻ
💬 Comments
View all comments