0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5K

കൊടുത്തിട്ടുണ്ട്...
നാളെ ഡോക്ടർ രാകേഷ് വരുമ്പോളതു കൊടുക്കണം..!!"""_ മീനാക്ഷിപറയുന്നതു കേട്ടവൾ തലകുലുക്കി...

""...ആം.! എന്നാ ഞങ്ങളിറങ്ങുവാ... പിന്നൊരുകാര്യം, നാളെമുതൽ കുറച്ചു ഡേയ്‌സ് ഞാൻ
ലീവായിരിയ്ക്കും... ഡോക്ടറോട് പറഞ്ഞിട്ടുണ്ട്... എന്നാലുമൊന്നൂകൂടി
സൂചിപ്പിച്ചേക്ക്..!!"""

""...അതെന്താ ഡോക്ടർ ലീവ്..?? എന്തേലും..."""_ അനഘ ചോദിയ്ക്കാൻ തുടങ്ങിയത്
മീനാക്ഷിയുടെ സ്വഭാവമോർത്തിട്ടാവണം മുറിച്ചത്...

""...ഹേയ്.! കൊഴപ്പോന്നുവില്ല... ഞങ്ങളൊന്നു നാട്ടിലേയ്ക്കു പോവുവാ..!!"""

""...അപ്പൊപ്പിന്നെന്നാ ഇങ്ങോട്ടേയ്ക്ക്..??"""_ മീനാക്ഷിയുടെ മറുപടികേട്ടതും കൂടെനിന്ന ജ്യോതി ആകാംഷയോടെയാണ് ചോദിച്ചത്...

""...അതൊക്കെ പെട്ടെന്നിങ്ങുപോരും... അത്രയ്ക്കും നല്ല കയ്യിലിരിപ്പാണല്ലോ ഇവിടെപലർക്കും..!!"""_ എന്നെ പാളിനോക്കിയതു പറയുമ്പോൾ അവളുമാര്
ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു...

""...ഏയ്.! സിദ്ധു പാവാ..!!"""_ ജ്യോതിയെന്നെ നോക്കി പറഞ്ഞതും,

""...ശെരിയാ.! ഇത്രേം ക്യൂട്ടും സപ്പോർട്ടീവുമായൊരു ഹസ്ബെന്റിനെ
കിട്ടിയേല് ഡോക്ടറ് ഭയങ്കരലക്കിയാട്ടോ... ചിലപ്പോഴൊക്കെ നിങ്ങളെക്കാണുമ്പോൾ കൊതിയാവും... ലൈഫ്‌ഫുള്ളായ് എൻജോയ്ചെയ്യുവല്ലേ..??"""_ അനഘയവളെ സപ്പോർട്ടുചെയ്തു...

കേട്ടതും മീനാക്ഷി തിരിഞ്ഞെന്നെയൊരു നോട്ടം... ശേഷമൊന്നു തലകുലുക്കിയിട്ട്;

""...എന്നാ ശെരി... ഞങ്ങളിറങ്ങുവാ... അപ്പൊ വന്നേച്ചും കാണാം..!!"""_ അവളൊരിയ്ക്കൽ കൂടി
യാത്ര പറഞ്ഞിറങ്ങീതും ഞാനും തിരിഞ്ഞുനോക്കി തലകാണിച്ചു...

""...അതേ... മതിയൊലിപ്പിച്ചത്, അവളങ്ങലിഞ്ഞു പോവും..!!"""_ പറഞ്ഞതുമെന്നെയും
തള്ളിക്കൊണ്ടവൾ വണ്ടിയുടടുത്തേയ്ക്കു നടന്നു...

എന്നാൽ വണ്ടിയിലേയ്ക്കു കയറാനൊരുങ്ങീതും,

""...സാറൊന്നു നിന്നേ... ഒന്നു നോക്കട്ടേ..!!"""_ ന്നും പറഞ്ഞവൾ എന്നെ പിടിച്ചുനിർത്തുകയായിരുന്നു...

കാര്യമറിയാതെ ഞാനാ മുഖത്തേയ്ക്കു നോക്കീതും, അവളെന്റെ മുഖം മൊത്തത്തിലൊന്നു പരിശോധിച്ചു...

""...എവിടെ..??"""

""...എന്ത്..??"""

""...അല്ല... അവളുപറയുന്ന കേട്ടല്ലോ ക്യൂട്ടാന്ന്... എന്നിട്ടാ ക്യൂട്ടെവിടെ..??
ഞാങ്കണ്ടില്ലെല്ലോ..??"""_ അവളെന്നെ കളിയാക്കുമ്പോലെ പറഞ്ഞ് തിരിച്ചും മറിച്ചുമൊക്കെ നോക്കിയതും ഞാനവളെ തള്ളിമാറ്റി വണ്ടിയിലേയ്ക്കു കയറി...

""...അതുപോട്ടേ... നീയവളുമാരോട് പറയുന്ന കേട്ടല്ലോ ലീവാന്നൊക്കെ..?? എന്തോപറ്റി..?? വല്ല സസ്പെൻഷനാണം തന്നോടീ..?? അപ്പഴേ ഞാമ്പറഞ്ഞതാ, ഓപ്പറേഷൻ തീയറ്ററിലൊന്നും കേറിയിരുന്നൊറങ്ങരുതെന്ന്... ഇനീപ്പൊ അനുഭവിച്ചോ..!!"""_ വണ്ടി

💬 Comments

View all comments