0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

എന്റെന്തായ്രുന്നു ഡയലോഗ്… ഇതൊക്കൊരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കണ്ടേ… അങ്ങന പറഞ്ഞേനാണോ മൊഖോം വീർപ്പിച്ചിരിയ്ക്കുന്നേ…. എന്നൊക്കെ പറഞ്ഞിട്ടിപ്പെന്തോ പറ്റി…
നൊന്തല്ലേ…??”””_ ഞാൻ ഡ്രൈവു ചെയ്യുന്നതിനിടയിൽ തലചെരിച്ചു ചോദിയ്ക്കുമ്പോൾ പുള്ളിക്കാരിയെന്നെയൊന്നു തുറിച്ചു നോക്കിയശേഷം ലെയ്സ്പാക്കറ്റ് കടിച്ചുപൊട്ടിച്ചു…

“”…ഞാനന്നു പറഞ്ഞേലേ അതു കാര്യോണ്ടാഞ്ഞിട്ടാ... നീയങ്ങനല്ലല്ലോ…. നീയെന്നെ കളിയാക്കുന്നേല്ലേ… പിന്നെ ഞാനങ്ങനെ വന്നു കേറിയേല് ഞാമ്മാത്രോന്നുവല്ലല്ലോ കാരണക്കാരി… നെനക്കുവൊണ്ട് പങ്ക്..!!”””

“”…ആടീ… ഞാനാ കാരണക്കാരൻ… ഞാന്നിന്റെ ഹോസ്പിറ്റലിക്കേറിയങ്ങനൊരു തന്തയില്ലായ്ക ചെയ്തു…. എന്നുകരുതി എല്ലാം നീയെന്റെ തോളത്തുകൊണ്ടേ ചാർത്തണ്ടാട്ടാ..!!”””

“”…കുട്ടൂസേ… നിർത്ത്… എനിയ്ക്കീ കോൺവെർസേഷൻ കൊണ്ടോവാൻ താല്പര്യമില്ല…. ഇതൊക്കെ നമ്മളന്നുതന്നെ പറഞ്ഞു കോമ്പർമെയ്സ് ചെയ്തതല്ലേ… പിന്നെന്തോത്തിനാ വെറുതെ… നീ വേറെന്തേലുമ്പറെ..!!”””_ അവൾ സീറ്റിലേയ്ക്കു ചമ്രമ്പടഞ്ഞിരുന്ന് എന്റെനേരേ തിരിഞ്ഞു…

“”...ഡീ കോപ്പേ… കാലുതാഴ്ത്തിയിട്…. സീറ്റിച്ചെളിയാവും… അല്ലേ ഷൂസെങ്കിലുമഴിച്ചിട്..!!”””_ അതു പറയുമ്പോളാണ് ഞാനവൾടെ വെള്ള ക്യാൻവാസ് മോഡൽ ഷൂസ് ശ്രെദ്ധിയ്ക്കുന്നത്…

ഉടനെ ഞാനതിലൊന്നു പിടിച്ചുനോക്കി…

“”…എന്തോത്തിനാ തൊട്ടുനോക്കണേ… ഇതുകാലാ… അല്ലാണ്ട് അമ്മിഞ്ഞയല്ല..!!”””

“”…ഒന്നു പോടീ…. ഞാനിതിമ്മേല് പീപ്പി കേക്കോന്നറിയാമ്മേണ്ടി പിടിച്ചുനോക്കീതാ..!!”””

“”…പോടാ നാറി…!!”””

“”…അല്ല… നെനക്കിപ്പൊ എങ്ങോട്ടേയ്ക്കാ പോണ്ടേ…??”””_ വണ്ടി മെയിൻജെങ്ഷനിൽ കൊണ്ടോയിനിർത്തി ഞാനവളോടു ചോദിച്ചു…

“”…നീയെങ്ങോട്ടേലും വിട്... ഏതേലും നല്ല ടെക്സ്റ്റെയിൽ ഷോപ്പു കാണുവാണേ നിർത്തിയാമതി…!!”””_ ലെയ്സ് കഴിഞ്ഞതും അവളാ പാക്കറ്റിനുള്ളിലേയ്ക്കു കൈകടത്തി അതിനുള്ളിലെ മസാല വിരലുകൊണ്ടെടുത്ത് വായിലേയ്ക്കു വെച്ചീമ്പാൻ തുടങ്ങി…

“”…ഒരു കട തൊടങ്ങാനുള്ള ലെയ്സുണ്ടല്ലോടീ കൂടെ… എന്നിട്ടുമെന്തോത്തിനായീ ദാരിദ്ര്യം കാണിയ്ക്കുന്നേ..!!”””

“”…അതിതിനാ കുട്ടൂസേ ടേസ്റ്റ്കൂടുതല്..!!”””_ അവള് വീണ്ടും തൊട്ടുനക്കി വിരല് വായിവെച്ചൂമ്പിക്കൊണ്ട് പറഞ്ഞു…

“”…ഉവ്വ… പൊറമേകണ്ടാൽ എന്താലുക്ക്… എന്താ ജാഡ…. ലെയ്സ് പാക്കറ്റില് വെരലിട്ടുനക്കുന്നു… പാക്കറ്റ് ചെറുതായ നന്നായി… അല്ലേ നീ തല കൂടിയുളേള

💬 Comments

View all comments