Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കേറ്റിയേനെ..!!”””_ ഞാനതു പറഞ്ഞതുമവള് പേക്കറ്റ് ഞെരടി കാലിന്റെ ഭാഗത്തുള്ള ചെറിയ ബോക്സിലേയ്ക്കിട്ടു…
“”…ആഹാ… വേസ്റ്റ്ബിന്നൊക്കെണ്ടാർന്നോ…??”””_ ഞാൻ ചിരിയമർത്തി ചോദിയ്ക്കുമ്പോളവൾ ലെയ്സിന്റടുത്ത പാക്കറ്റും കടിച്ചുപൊട്ടിച്ചു…
“”…ഡാ… ദേ അവടെ നിർത്ത്…!!”””_ അവൾ റോഡിനിടതു വശത്തുള്ള ടെക്സ്റ്റെയിൽ ഷോപ്പിലേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ടു പറഞ്ഞു…
“”…എന്റെ മിന്നൂസേ…. ഇനിയുമെന്തോത്തിനാടീ ഡ്രസ്സ്..?? ഇന്നലത്തന്നെ നീ കൊറേ വാങ്ങീതല്ലേ…. വെറുതെയെന്തോത്തിനാ പൈസ പാഴിക്കളയുന്നേ..??”””
“”…ഇന്നലത്തെയാ ദേഷ്യത്തിനു വാവയ്ക്കു വേണ്ടീട്ടൊന്നുമ്മേടിച്ചില്ല… അപ്പൊ ഇന്നതൂടി മേടിച്ചേച്ചുമ്പോവാം…!!”””_ അവൾ ലെയ്സിന്റെപാക്കറ്റ് സീറ്റിൽ കുത്തനേ ചാരി നിർത്തിക്കൊണ്ട് പുറത്തേയ്ക്കിറങ്ങി…
ഇറങ്ങിയപാടെ ചുറ്റുമൊന്നു കണ്ണോടിച്ചശേഷം ജീൻസു പിടിച്ചു മുകളിലേയ്ക്കിട്ടു….
പിന്നെ വണ്ടിയുടെ ഗ്ലാസ്സിൽനോക്കി സ്വയമൊന്നു വിശകലനംകൂടി ചെയ്തിട്ടെന്നെ നോക്കി…
“”…മിന്നൂസേ…??”””- ടെക്സ്റ്റെയിലിലേയ്ക്കു നടക്കുന്നേരം ഞാനവളെ മെല്ലെവിളിച്ചു…
“”….മ്മ്മ്…??”””
‘”…നീയകത്ത് ഷിമ്മിയിട്ടിട്ടുണ്ടോ…??”””
“”…മ്ച്ചും… ന്തേ…??”””_ അവളില്ലെന്നു ചുമൽകൂച്ചി പറഞ്ഞശേഷം ചോദിച്ചു…
“”…എങ്കില് കൈപൊക്കുമ്പൊന്നു സൂക്ഷിച്ചോ… വയറും വടയുമൊക്കെ നാട്ടാരു കാണും..!!”””_ ഞാനാക്കി പറഞ്ഞു ചിരിച്ചതും അവളു ജാക്കറ്റു കൂട്ടിപ്പിടിച്ചു….
“”…പോടാ തെണ്ടീ… അങ്ങനൊന്നുങ്കാണൂല….!!”””- അവൾ ശബ്ദകുറച്ചു പറഞ്ഞുകൊണ്ടെന്നെ നുള്ളി…
പിന്നെ ഷോപ്പിനുള്ളിലേയ്ക്കെന്റെ കയ്യുംപിടിച്ചു നടന്നു…
“”…അതേ… ഈ ഒരുവയസ്സൊക്കെയുള്ള കുഞ്ഞിനിടാമ്പറ്റിയ ഡ്രെസ്സുണ്ടോ..??”””_ ചെന്നുകേറിയപാടെ അടുത്തുകണ്ട സെയിൽസ്ഗേൾ പെൺകുട്ടിയോടു ഞാൻചോദിച്ചതും അവളെന്നെ ചുമ്മാതൊന്നുനോക്കി…
“”….ബേബി സെക്ഷനെവിടെയാ…??”””_ അവളെന്നെ നോക്കി നിൽക്കുന്ന കണ്ടതും മീനാക്ഷി പെട്ടന്നിയിടയ്ക്കു കേറി...
“”…സെക്കന്റ് ഫ്ലോറിലാ മാഡം..!!”””_ അവൾ മറുപടിപറഞ്ഞതും
മീനാക്ഷി എന്നെയും പിടിച്ചുവലിച്ചുകൊണ്ടു ലിഫ്റ്റിനടുത്തേയ്ക്കു നടന്നു…
“”…പെമ്പിള്ളേരെ കാണുമ്പോൾ ആളാകുന്നേക്കെ കൊള്ളാം… എന്നുകരുതി വെറുമ്പൊട്ടനാവല്ലും… വായിങ്ങട്..!!”””_ അവളെന്നെ പിടിച്ചു ലിഫ്റ്റിലേയ്ക്കു തള്ളിക്കൊണ്ടു പറഞ്ഞു…
“”…ഓ… അല്ലേലും നമ്മളെന്തേലുമ്പറഞ്ഞാ നെങ്ങക്കൊക്കെ പൊട്ടത്തരം…. നെങ്ങക്കൊക്കെന്തു വേണേലുമാവാം… ഇനി നമ്മളൊന്നുമ്മിണ്ടുന്നില്ലേ..!!”””_ ഞാൻ രാജമാണിക്യം സ്റ്റൈലിൽ
💬 Comments
View all comments