0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

ഗുഡ്നൈറ്റും പറഞ്ഞു കട്ടിലിലേയ്ക്കു കമ്ഴ്ന്ന സാധനം അപ്പോൾതന്നുറങ്ങുവേം ചെയ്തു…

വെളുപ്പിനു പതിവുപോലുള്ള അലാംകേട്ട് ഞെട്ടിയെഴീച്ച ഞാൻ നോക്കുമ്പോൾ ബെഡിന്റെ സൈഡിലെ കുഞ്ഞുടീപ്പോയുടെ പുറത്തിരുന്ന ടൈംപീസെന്റെ ചെവിയുടെ ഭാഗത്തിരിയ്ക്കുന്നു…

അതെടുത്തങ്ങനെ വെച്ചതും പോരാഞ്ഞിട്ടൊന്നുമറിയാത്ത പോലെ കുണ്ടീംപൊക്കി ചെരിഞ്ഞുകിടന്ന അവളെയൊരു തൊഴികൊടുക്കാനാ ആദ്യംതോന്നീത്…

പിന്നതുപോലെ തിരിച്ചുകിട്ടുന്നതും വാങ്ങണോലോന്നോർത്തപ്പോ ഞാൻ സ്വയംപിന്മാറി…

നേരേയെഴുന്നേറ്റു ബാത്‌റൂമിൽപോയി ഫ്രഷായി തിരിച്ചുവരുമ്പോളും ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞിനെ പോലെ തലയിണയെയും ചുറ്റിപ്പിടിച്ചുറങ്ങുവാർന്നു മീനാക്ഷി…

“”…ആഹാ.! എന്റെ ഉറക്കോങ്കളഞ്ഞേച്ച് ഒന്നുമറിയാത്തപോലെ കിടന്നൊറങ്ങുന്നോടീ ശവമേ..??”””_ ചോദിച്ചതും നിമിഷനേരത്തിനുള്ളിൽ അവൾടെ കാലിൽപിടിച്ചു പുറത്തേയ്ക്കു വലിച്ചു…

“”…ആഹ്..!!”””_ എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ ഞെട്ടിയുണർന്നു പരവേശത്തോടെ ചുറ്റുംനോക്കിയതും അവൾടപ്പോഴത്തെ എക്സ്പ്രെഷൻ കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു...

“”…ങ്… ങ്ഹൂം..!!”””_ ഉറക്കംപൊളിഞ്ഞ ദേഷ്യവുംസങ്കടവും സഹിയ്ക്കവയ്യാതെ മീനാക്ഷി കണ്ണുതിരുമ്മിക്കൊണ്ടു ചിണുങ്ങിയതും ഞാനവളെ വലിച്ചുപൊക്കി തോളത്തേയ്ക്കിട്ടു…

“”…എടാ പട്ടീ… വിഡ്രാ… ഞാനൊന്നൊറങ്ങട്ടെടാ…. പ്ലീസ്…!!”””_ എന്റെ തോളത്തുകിടന്നു കൈകാലിട്ടടിച്ചുകൊണ്ടവൾ പറഞ്ഞെങ്കിലും അതൊന്നും മൈൻഡുചെയ്യാതെ ഞാനവളേംകൊണ്ടു ഫ്ലാറ്റിനുപുറത്തിറങ്ങി…

അന്നേരമത്രയും പെണ്ണോരോന്നൊക്കെ പറഞ്ഞു കെഞ്ചുകേം ചിണുങ്ങുവേമൊക്കെ ചെയ്തെങ്കിലും ആരു കേൾക്കാൻ..??

“”…ഇതെങ്ങോട്ടായീ വെളുപ്പിനേ…?? എന്നെ കൊല്ലാങ്കൊണ്ടോവാണോ..??”””_ എത്രയൊക്കെശ്രെമിച്ചിട്ടും വിടാനുദ്ദേശിയ്ക്കുന്നില്ലെന്നു കണ്ടപ്പോൾ എന്റെകഴുത്തിലൂടെ കൈചുറ്റിപ്പിടിച്ചോണ്ടവൾ ഉറക്കക്കൊഞ്ചലോടെ ചോദിച്ചു…

“”…മിണ്ടാണ്ടു കെടന്നോ…. ഇല്ലേ ഞാനാർക്കേലും കൊടുത്തു കാശാക്കും പറഞ്ഞേക്കാം… പിന്നെ… നീയൊന്നു തീറ്റകൊറയ്ക്കുന്ന നന്നാവും മിന്നൂസേ… ഇപ്പൊത്തന്നെ നീയൊരു ചൊമടൊണ്ട്..!!”””_ ലിഫ്റ്റെടുക്കാതെ അവളേംകൊണ്ടു സ്റ്റെപ്പിറങ്ങുന്നേനിടയിൽ ഞാൻപറഞ്ഞു…

“”…ഓരോന്നൊക്കെ ഓഡെറുചെയ്തു മേടിപ്പിയ്ക്കുന്ന നീയല്ലേ… എന്നിട്ടിപ്പെന്നെ എന്തോത്തിനാ കുറ്റമ്പറേണേ..??”””

“”...ഒന്നു പയ്യെപ്പറേഡീ പോത്തേ... ആളോളുറങ്ങുവാ..!!”””

“”…ഓഹ്.! അപ്പൊ ആളോൾക്കൊറങ്ങാം…. എനിയ്ക്കൊറങ്ങാമ്പാടില്ലല്ലേ..?? നാശമ്പിടിച്ചവൻ… ഒന്നൊറങ്ങാനും സമ്മതിയ്ക്കാണ്ട് കൊണ്ടോണ നോക്കിയ്ക്കേ… ഇത്രേക്കെന്നേട്ടുപദ്രവിച്ചാലുമാ ആശേടേക്കെമുന്നില് ഞാൻ ഭയങ്കരി… നീ വെറുംപാവം… എനിയ്ക്കതാലോയ്ക്കുമ്പഴാ സങ്കടമ്മരുന്നേ..!!”””

“”…എങ്കിലേ… എന്റെ മിന്നൂസ്

💬 Comments

View all comments