Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കൂടുതല് സങ്കടപ്പെടാണ്ടിവടിരിയ്ക്ക്… നമുക്കൊന്നു ചുറ്റിയടിച്ചേച്ചുംവരാം..!!”””_ അങ്ങനെ പറഞ്ഞു ഞാനവളെ ബുള്ളറ്റിനു പിന്നിലേയ്ക്കു രണ്ടുകാലും അപ്പുറമിപ്പുറമായി വരത്തക്കവിധത്തിലിരുത്തി…
ഒരു ട്രാക്സ്യൂട്ടും ടീഷർട്ടും ധരിച്ചിരുന്ന അവൾക്കു ഞാനിട്ടിരുന്ന സ്വെറ്ററൂരി കൊടുത്തതും അവളെന്റെ കയ്യീന്നു പിടിച്ചുമേടിച്ചതു ടീഷർട്ടിനു മുകളിലായി ധരിച്ചു…
അതിട്ടുകഴിഞ്ഞതും ഞാനതിന്റെ തൊപ്പിപിടിച്ചു തലമുഴുവൻ കവറുചെയ്ത് കഴുത്തിന്റെ ഭാഗംവരെ സിപ്പുവലിച്ചിട്ടപ്പോൾ മീനാക്ഷി ബാർബീഡോളിന്റെ മാതിരി എന്നെനോക്കി…
“”…നോക്കുവൊന്നുമ്മേണ്ട… അടങ്ങിയിരുന്നാ പെട്ടെന്നു തിരിച്ചുകൊണ്ടുവരാം… ഇല്ലേൽ ഗ്രൗണ്ടിലാ തണുപ്പത്തിരിയ്ക്കേണ്ടി വരും..!!”””- അവളോടു പറഞ്ഞുംകൊണ്ടു കാലു കവച്ചുഞാൻ വണ്ടിയിലേയ്ക്ക് കേറി…
“”…എന്നെയിങ്ങനെ ഒറങ്ങാൻ സമ്മയ്ക്കാണ്ട് കൊണ്ടുനടക്കുന്നേന് നീയനുഭവിയ്‌ക്കോടാ…. അനുഭവിയ്ക്കും..!!”””
“”…അപ്പൊ മെനിഞ്ഞാന്നു രാത്രിയെന്നൊറങ്ങാൻ സമ്മയ്ക്കാണ്ട് നീ ഹോസ്പിറ്റലി വിളിച്ചോണ്ടോയതോ..?? അയ്‌നൊരു കൊഴപ്പോല്ല..??”””
“”…അത്… അതുപിന്നെ ഒറ്റ പ്രാവശ്യോല്ലേ..?? ഇതിന്നലെ രാവിലൊറങ്ങാൻ സമ്മയ്ച്ചില്ല… ഉച്ചയ്ക്കൊറങ്ങാൻ സമ്മയ്ച്ചില്ല… രാത്രിയൊന്നുറങ്ങി വന്നപ്പോ വീണ്ടും വലിച്ചെഴീപ്പിച്ചു… അപ്പോഴുമുറങ്ങാൻ സമ്മയ്ച്ചില്ല... എനിയ്ക്കാണേ ഹോസ്പിറ്റലിപ്പോയാ ഒറങ്ങാനേ നേരോള്ളൂ..!!”””_ ഞാൻ വണ്ടി പുറത്തേയ്ക്കെടുത്തതും ഞങ്ങളെ നോക്കിനിന്ന സെക്യൂരിറ്റിചേട്ടനെ കൈവീശിക്കാണിച്ചുകൊണ്ടവൾ പരാതിപ്പെട്ടി തുറന്നു...
“”….അപ്പൊ നീയൊറങ്ങാമ്മേണ്ടിയാ ഹോസ്പിറ്റലിപ്പോണേ..?? എടീ അന്തസ്സൊണ്ടേ പണിയെടുത്തു പൈസമേടിയ്ക്കണോടീ… പൈസ മേടിയ്ക്കണം…. അല്ലാണ്ടു വല്ലോനേം പറ്റിച്ചൊണ്ടാക്കുന്നേന്നും ശരീരത്തിപ്പിടിയ്ക്കൂല..!!”””
“”...ഉവ്വ.! ഞാനങ്ങനെ വല്ലോനേം പറ്റിച്ചൊണ്ടാക്കുന്നതാ ചെലര് എന്നേം പറ്റിച്ചുകൊണ്ടോണേ..!!”””- അവളു മുഖമെന്റെ തോളിലേയ്ക്കു വെച്ചുകൊണ്ടൂറി ചിരിച്ചു…
“”….അതു ചുമ്മാണ്ടല്ലല്ലോ…. ഞാൻ രാത്രീലൊക്കെ നല്ല പണിയെടുത്തിട്ടല്ലേ..?? നെനക്കു കഴപ്പുകേറുമ്പോ നുളേളം മാന്തേമൊക്കെ ചെയ്താമതി… പിന്നെ വെയർക്കേണ്ടതു ഞാനാ..!!”””_ ഞാനതുപറഞ്ഞതും അവളിളകി ചിരിച്ചുംകൊണ്ടെന്റെ കഴുത്തിലുനക്കി…
“”…മിന്നൂസേ... മതി… നിർത്ത്… ഇനിയടങ്ങിയിരുന്നോ…. ദേയെത്തി..!!”””_ ഞാൻ ഗ്രൗണ്ടിനു മുന്നിലേയ്ക്കു വണ്ടിയൊതുക്കിക്കൊണ്ടു പറഞ്ഞപ്പോഴേയ്ക്കുമവൾ ഫൂട്ട്റെസ്റ്റിൽ ചവിട്ടിയെഴുന്നേറ്റു…
“”…ഹൊ.! ഓരോരുത്തരു വണ്ടീന്നെറങ്ങാമ്പെടുന്ന പാടേ… സാരമില്ലടാ പൊക്കമില്ലായ്മയൊരു കുറ്റവല്ലല്ലോ..!!”””_ ഞാൻ വീണ്ടുമൊന്നിളക്കി പറഞ്ഞുകൊണ്ടകത്തേയ്ക്കു
💬 Comments
View all comments