Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കയ്യിക്കിട്ടാനുള്ള അടവായ്രുന്നു മോളേ... എന്നിട്ടവൾടെ കോപ്പിലൊരു ഡയലോഗ്... മീനാച്ചി പണി തുടങ്ങാമ്പോണേള്ളൂന്ന്... ത്ഫൂ.! ഞാനേ... ഞാൻ പ്ലാൻചെയ്തേന്റെ നാലിലൊന്നു നീ പ്ലാൻ ചെയ്തിട്ടില്ലെടീ പുന്നാരമോളേ..!!"""_ മനസ്സിൽ കരഞ്ഞുകൊണ്ടവളോടു
ജയിയ്ക്കാനായി കടിച്ചാൽപൊട്ടാത്ത നുണപറയുമ്പോൾ, കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ
നടുങ്ങിയൊരവസ്ഥയിലായ്രുന്നൂ മീനാക്ഷി...
ഞാൻ കോത്തിലാപ്പു കേറിയപോലവൾടെ മുന്നിലൂടോടിയതൊക്കെ
അന്നേയവളു മറന്നെന്നുതോന്നുന്നു...
ആ പൊട്ടിക്കാളി ഞാൻപറഞ്ഞതെല്ലാം വിശ്വസിച്ചമട്ടിൽ നിറഞ്ഞുവന്ന കണ്ണുകളൊന്നുതുടച്ചപ്പോൾ സംഗതിയേറ്റത്രില്ലിൽ ഞാൻ വീണ്ടുംതുടർന്നു;
""...എടീ... നീ ആരോടേന്നുവെച്ചാ എന്നാവേണേലും കാട്ടിയ്‌ക്കോ... പക്ഷേ... എന്റോടെവേണ്ട... പിന്നെ നീയെന്നെ മലത്തിക്കളയോന്നു പറഞ്ഞത്, അതെന്റെകക്ഷത്തെ മൂന്നാലുപൂടയായ്ട്ട് കാണാന്തക്കതേയുള്ളൂ..!!"""_ അവൾടെ മുഖത്തുനോക്കി മാസ്സ്ഡയലോഗടിച്ചു
ശ്വാസംവിടുന്നേനുമുന്നേ എന്റെ ചെകിടടിച്ചു പൊളിച്ചിട്ടായ്രുന്നൂ അവൾടെമറുപടി;
""...അപ്പൊ... അപ്പൊ നീയിതെല്ലാം കരുതികൂട്ടിയായ്രുന്നല്ലേടാ നാറീ..?? എന്നെ വെറുതെ
പൊട്ടിയാക്കീതാല്ലേ..?? സമ്മയ്ക്കൂലെടാ... ഇനി നിന്നെ ജീവിയ്ക്കാഞ്ഞാൻ
സമ്മയ്ക്കൂല..!!"""_ കനലെരിയുന്ന കണ്ണുകളോടെപറഞ്ഞ് അവളെന്റെ കഴുത്തിൽകുത്തിപ്പിടിച്ചു കരണംനോക്കി ഇടതുകൈയൊരിയ്ക്കൽ കൂടി വീശിയെങ്കിലും ഞാനതുതടുത്തു...
പിന്നെ കഴുത്തിൽ മുറുകെപ്പിടിച്ചിരുന്ന കൈ പറിച്ചുമാറ്റി കരണംപൊളിയെ
തിരിച്ചൊന്നുകൊടുത്തു...
ആ തല്ലിലെന്റെ മനസ്സിലുള്ള സകലയമർഷവും നിസ്സഹായതയും
വെളിവായ്രുന്നെന്നതു മറ്റൊരുസത്യം...
കിട്ടിയ അടിയുടെഫോഴ്സിൽ കട്ടിലിൽ ചെന്നിടിച്ചുവീണ അവൾക്ക് പറന്നുപോയകിളികളെ
തിരിച്ചുകിട്ടാൻ കുറച്ചു സമയംവേണ്ടിവന്നു...
""...എന്താടീ നോക്കുന്നേ..?? അന്നു നീയിവിടെക്കേറി എന്നെത്തല്ലിയപ്പോൾ എനിയ്ക്കിതു തിരിച്ചുതരാമ്പറ്റീല... ഇനി നീ വാടീ... വന്നുതല്ലെടീ...
നിന്നിവിടിട്ടു തല്ലിക്കൊന്നാപ്പോലുമാരും ചോദിയ്ക്കൂല, നിന്റെ വീട്ടുകാരുപോലും... മോളെ പടിയടച്ചുപിണ്ഡംവെച്ചിട്ടാ അവര്പോയത്... ഇനിവേണേൽ എന്നുമെന്റെ അടിമേപ്പോലിവടെ കിടക്കാന്നെനക്ക്..!!"""_ പകുതികലിപ്പിലും പകുതിപുച്ഛത്തോടെയും
പറഞ്ഞ എന്റെനേരേ
ചീറിക്കൊണ്ടവൾ
പാഞ്ഞുവന്നതും
ഡോറിൽമുട്ടുകേട്ടു;
""...മീനൂ..??"""_ പിന്നാലെ ചോദ്യഭാവത്തിലുള്ള അമ്മയുടെ വിളികൂടിവന്നതോടെ ഞാനൊന്നുപകച്ചു...
ഇനിയിവടെ നടന്നതൊക്കെ പുറത്തുകേട്ടിട്ടുണ്ടാവോ..??
ഇവളെ തല്ലിയതറിഞ്ഞാൽ
ചെലപ്പോ വീട്ടിന്നുംപുറത്താവും...
ഓഹ്.!
അങ്ങനെയാവുന്നേലാവട്ടേ...
ഈ നാശത്തിനൊപ്പം
വീട്ടിൽക്കിടക്കുന്നേക്കാളും നല്ലതു പെരുവഴിയാ...
ഞാൻ
💬 Comments
View all comments