0%

Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2K

നീയിപ്പെവിടാന്ന്…??”””

“”…ഞാൻ… ഞാങ്കോളേജില്..!!”””_ ഒരോളത്തിനു ഞാനങ്ങു പറഞ്ഞതും പുള്ളിക്കാരനൊന്നു
ഞെട്ടിയപോലെ തോന്നി…

“”...ങ്ഹേ.! കോളേജിലോ..?? എടാ നായേ... നെനക്കീ നാട്ടിലുമൊത്തം നാറ്റിച്ചു മതിയാവാഞ്ഞിട്ടാണോടാ
ഇപ്പൊ നീ
കോളേജിലേയ്ക്കെഴുന്നള്ളീത്..?? മര്യാദയ്ക്ക്... മര്യാദയ്ക്കിപ്പോളിങ്ങു
വന്നോണം... ഇല്ലേൽ തലമണ്ട തല്ലിപ്പൊട്ടിയ്ക്കും ഞാൻ..!!”””

""...വേണ്ടാ... വേണ്ടാന്നുപറഞ്ഞിട്ടും കേൾക്കാണ്ടു തലേക്കെട്ടിവെച്ചു ബാക്കിയൊള്ളോർടെ മുന്നില് മനുഷ്യനെ നാണങ്കെടുത്തീതും പോരാഞ്ഞിട്ടിപ്പൊ ഞാന്നാറ്റിച്ചെന്നോ...
അലവലാതിത്തരം പറഞ്ഞാലൊണ്ടല്ലും... തന്തയാന്നൊള്ളതൊക്കെ ശെരിയാ.. എന്നുകരുതി സയ്ക്കുന്നേനൊരു പരിധിയൊണ്ട്..!!”””_ അങ്ങേരോട് ഓൾറെഡിയുണ്ടായ്രുന്ന കലിപ്പിനൊപ്പം കോളേജിൽ പിള്ളേരുടെമുന്നിൽ നാണങ്കെട്ടതുങ്കൂടിയായപ്പോൾ എനിയ്ക്കെന്നെത്തന്നെ
നിയന്ത്രിയ്ക്കാനായില്ല, ഞാനൊന്നലറി...

“”...സിത്തൂ..!!”””_ പെട്ടെന്നു പിന്നിൽനിന്നും
ശ്രീയുടെ വിളികേട്ടതും ഞാനവനെ
തിരിഞ്ഞുനോക്കി...

“”...എന്താ..?? ആരാ ഫോണില്..??”””_ അവൻ
ചെയറിൽനിന്നുമെഴുന്നേറ്റ്
അടുത്തേയ്ക്കുവന്നപ്പോൾ ഞാൻ കയ്യിലിരുന്ന ഫോണവന്റേൽകൊടുത്തു...

അവൻ ഫോൺവാങ്ങി
വളരെകാര്യമായി
സംസാരിയ്ക്കുന്നതും
ഞാൻ മൊത്തത്തിൽ പൊളിഞ്ഞിരിയ്ക്കുന്നതുമൊക്കെ കണ്ടിട്ട് കൂടെയുണ്ടായിരുന്നവന്മാർ പലപ്രാവശ്യമായി കാരണംതിരക്കി…

എന്നാലവന്മാർക്കു മറുപടിനൽകാതെ മുന്നിലിരുന്ന ചായ കൈയിലേയ്ക്കെടുത്തതും
ഫോണുംകട്ടുചെയ്തു
ശ്രീയടുത്തേയ്ക്കു വന്നു...

“”...ഡാ... മൊണ്ണേ... നിന്നോടു ഞാമ്പലയാവർത്തി പറഞ്ഞിട്ടുണ്ട് നിന്റച്ഛനോടു
സംസാരിയ്ക്കുമ്പം മര്യാദയ്ക്കു സംസാരിയ്ക്കണോന്ന്... വെളിവില്ലാണ്ടു
വായിവരുന്നതൊക്കെ വിളിച്ചുപറഞ്ഞ് എന്തോത്തിനാടാ പ്രാക്കേൽക്കുന്നേ..??”””_ അവനെന്നെ തല്ലാനുള്ള കലിപ്പുണ്ടായിരുന്നെങ്കിലും കൂടവന്മാരുള്ളകൊണ്ടതിനു മുതിർന്നില്ല...

“”...പിന്നെ..?? കണ്ടവളുമാരെയൊക്കെ തലേക്കെട്ടിവെച്ചപ്പൊ അറ്റ്ലീസ്റ്റ് മനുഷ്യനുപൊറത്തിറങ്ങി നടക്കണോന്നുകൂടി അങ്ങേരു ചിന്തിച്ചില്ലല്ലോ… എന്നിട്ടിപ്പൊ ഞാൻ നാണങ്കെടുത്താമ്മേണ്ടി
നടക്കുവാന്ന്... എന്താ... ഇതൊക്കെകേട്ടിട്ടും
വായിലുവെരളുമിട്ടു മിണ്ടാണ്ടുനടക്കണോ ഞാൻ..??”””

“”...നീയിത്രേന്തെളയ്ക്കുന്നെ എന്റേന്നു മേടിച്ചുകെട്ടാനാ സിത്തൂ... നീയൊരു
കാര്യമോർത്തോ, നിന്റെ തന്തയായോണ്ട് അത്രേലൊതുങ്ങി... വേറെ വല്ലോരുമായിരുന്നേ
നിന്നെയെന്നേ അടിച്ചിറക്കി പിണ്ഡമ്മെച്ചേനെ... അമ്മാതിരി തന്തയില്ലാത്തരോം
കാണിച്ചേച്ചുനിന്നു പുലമ്പുന്നോ..??”””_ അവൻവീണ്ടും കലിപ്പടങ്ങാതെ ചീറിക്കൊണ്ടെന്റെനേരേ പാഞ്ഞുവന്നതും അവന്മാരൊക്കെകൂടി തടഞ്ഞുനിർത്തി...

പിന്നെ കുറച്ചുനേരം ആരുമൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു...

ഒടുക്കമവൻതന്നെ പറഞ്ഞു;

“”...വാ... വീട്ടിപ്പോവാം.! നിന്നെക്കാണാണ്ട് അവളവിടെക്കിടന്നു കയറുപൊട്ടിയ്ക്കുവാന്ന്…

💬 Comments

View all comments