0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

എന്റെ ഡോക്ടറൂട്ടി 14

Ente Docterootty Part 14 | Author : Arjun Dev | Previous Part


പിറ്റേദിവസം അവൾക്കെങ്ങനെ പണികൊടുക്കുമെന്നും ചിന്തിച്ചു മുറിയിലേയ്ക്കുകയറിയ ഞാൻ ചിന്തിച്ചുതുടങ്ങും മുന്നേ ഉറങ്ങിപ്പോയി...

എന്നാൽ സാധാരണയെന്നെ സമാധാനത്തോടിരിയ്ക്കാൻ സമ്മതിയ്ക്കാതെ ടോർച്ചർ ചെയ്യാമ്മേണ്ടി മെനക്കെട്ടു നടന്നിരുന്ന മീനാക്ഷി, അന്ന് എനിയ്‌ക്കൊരുവിധ ശല്യവുമുണ്ടാക്കിയില്ല എന്നതു മറ്റൊരതിശയം...

ഒരുപക്ഷേ, ശല്യഞ്ചെയ്താപ്പിന്നെ ഞാങ്കൂടെ ചെന്നില്ലേലോയെന്നു കരുതിയാവണം കിടന്ന ബെഡ്ഡിൽ അവളുണ്ടായിരുന്നെന്നു കൂടി ഞാനറിഞ്ഞില്ല...

പിറ്റേന്നു രാവിലെയൊരു കോട്ടുവായുമിട്ടു കണ്ണുതുറന്ന ഞാൻ ശെരിയ്‌ക്കൊന്നു ഞെട്ടി...

സത്യത്തിൽ ഉയിരുപോയെന്നു കരുതിപ്പോയതാ...

കിടന്ന കട്ടിലിന്റടുത്തായി, എന്റെ കാലിന്റെഭാഗം
വരുന്നിടത്തുണ്ടായിരുന്ന
കസേരയിൽ കുളിച്ചൊരുങ്ങിയിരിയ്ക്കുന്ന മീനാക്ഷിയായിരുന്നു കണി...

ആകാശനീല നിറത്തിലുള്ള ചുരിദാറുമിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി നെറ്റിയിൽ ചന്ദനവും പൂശിയിരുന്ന അവളെക്കണ്ടാൽ ഞെട്ടാതെപിന്നെ...

അതും അസഹനീയതയോടെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ...

...ഈശ്വരാ.! ചത്തിരിയ്ക്കുവാണോ ആവോ..??_ അവൾടിരുപ്പുകണ്ടു മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാനെഴുന്നേറ്റത്...

ഞാനെഴുന്നേൽക്കുന്നതു കണ്ടതും പുഞ്ചിരിയോടെന്നെ നോക്കിക്കൊണ്ടവളും കസേരയിൽ നിന്നുമെഴുന്നേറ്റു...

“”...ആാ.! അങ്ങനിന്നത്തെ ദെവസോമ്പോയ്ക്കിട്ടി... നല്ല കണിയൊക്കെ കാണാനും യോഗമ്മേണം..!!”””_ രാവിലേതന്നെ ഉദ്ദേശം മറ്റൊന്നല്ലാത്തതിനാൽ ഞാൻ സ്വയം പിറുപിറുത്തുകൊണ്ടു ഫോൺകയ്യേലെടുത്തു...

വാട്സാപ്പും ഇൻസ്റ്റയുമൊക്കെ ഓടിച്ചുനോക്കുമ്പോഴേയ്ക്കും ടേബിളിലിരുന്ന ചായയെടുത്തു മീനാക്ഷിയെന്റെനേരേ നീട്ടി...

“”...മ്മ്മ്.! എന്താ..??”””_ കയ്യിലിരുന്ന കപ്പിലേയ്‌ക്കൊന്നു തുറിച്ചുനോക്കിയശേഷം ഞാനവളോടെ ചോദിച്ചു...

“”…ചായ..!!”””

“”…എന്നിട്ട് പാഷാണമാണോ എലിവെഷമാണോ കലക്കീത്..??”””

“”…ഛെ.! സിത്തുവെന്താ ഇങ്ങനൊക്കെ പറേണേ…?? ഇതു ചെറീമ്മ കൊണ്ടേത്തന്നതാ… സിദ്ധുവൊറക്കായോണ്ടു ഞാമ്മേടിച്ചു വെച്ചെന്നേയുള്ളൂ… മ്മ്മ്.. ദാ..!!”””_ പറഞ്ഞുകൊണ്ടവള് വീണ്ടുമെന്റെ നേരേ ചായക്കപ്പു നീട്ടി...

“”…നിന്റച്ഛന് കൊണ്ടോയ് കൊടെടീ മൈരേ... എനിയ്‌ക്കൊന്നുമ്മേണ്ട നിന്റെ മറ്റേടത്തെച്ചായ..!!”””_ ഇത്ര സ്നേഹത്തോടെ എനിയ്ക്കു വെച്ചുനീട്ടണമെങ്കിൽ മിനിമമവളതിൽ തുപ്പിയെങ്കിലും കാണുമെന്നുറപ്പുള്ള ഞാനതു തട്ടിത്തെറിപ്പിയ്ക്കാനായി

💬 Comments

View all comments