0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

തുനിഞ്ഞതും അവളതൊതുക്കി പിടിച്ചു...

എന്റെ പ്രവർത്തി അത്രകണ്ടിഷ്ടപ്പെടാത്തതിനാൽ അവൾടെ മുഖത്തേയ്ക്കു ദേഷ്യമിരച്ചു കയറിയെങ്കിലും കലിപ്പിച്ചൊന്നും മിണ്ടീല...

പകരം,

“”…എന്താ സിദ്ധൂ… ഇങ്ങനെ…??”””_ എന്നൊരു ചോദ്യമായിരുന്നു മറുപടി...

“”...ഞാനെങ്ങനായാലും നെനക്കെന്താ..?? മുന്നേന്നു മാറടീ..!!”””

“”...സിത്തൂ... പ്ലീസ്... എനിയ്ക്കിപ്പൊ നിന്നോടു വഴക്കിടാനൊരു മൂഡൂല്ല... അതോണ്ടു വെറുതെ നീയായ്ട്ടു വഴക്കിനുവരല്ലേ..!!”””_ കട്ടിലിൽനിന്നും എഴുന്നേൽക്കാനായി മുന്നിൽനിന്നയവളെ പിടിച്ചുതളളിക്കൊണ്ടു ചീറീതും അവൾ പതിഞ്ഞസ്വരത്തിൽ പറഞ്ഞു...

“”...അതെന്താ നെനക്കു വഴക്കൊണ്ടാക്കാൻ മൂഡില്ലാത്തേ..?? നീ വന്നു കേറിയപ്പൊ ഇങ്ങനൊന്നുമല്ലല്ലോ പറഞ്ഞേ... എന്നേതാണ്ടൊക്കെ തൊലിച്ചുകളയോന്നു പറഞ്ഞിട്ടിപ്പെന്താ..??”””_ ഞാനങ്ങനൊന്നും എന്റെ ചൊറി നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല...

“”...അത്... അതപ്പോഴ്ത്തെ ദേഷ്യത്തിനങ്ങനൊക്കെ പറഞ്ഞോയതാ... അതുപോട്ടേ... ഇതു തണുത്തോയെങ്കിൽ ഞാമ്മേണേ ചെറീമ്മേടെപ്പറഞ്ഞു വേറെ ചായയെടുപ്പിയ്ക്കാം..!!”””_ അവൾ സംശയഭാവത്തോടെന്റെ മുഖത്തേയ്ക്കു നോക്കി പറഞ്ഞെങ്കിലും ഞാനതിനു പ്രതികരിയ്ക്കാതെ വന്നതുകൊണ്ടാകണം വാതിലിനരികിലേയ്ക്കു നീങ്ങിയത്...

ഉടൻതന്നെ ഞാഞ്ചോദിച്ചു:

“”...എന്നിട്ടതു കുടിയ്ക്കാൻ
നിന്റെ തന്തവരോ..??”””

“”…സിദ്ധൂ… ദേ വെറുതെ എപ്പോഴുമെന്റച്ഛനെ വിളിച്ചാലെനിയ്ക്കും ദേഷ്യമ്മരൂട്ടോ..!!”””

“”...പിന്നേ... ഒന്നുപോയേടീ... നെനക്കു ദേഷ്യമ്മന്നാലേ എനിയ്‌ക്കോണം വന്നമാതിരിയാ..!!”””_ അവളെയൊന്നുകൂടി തളിച്ചുകൊണ്ടു ഞാൻ കട്ടിലിൽനിന്നുമിറങ്ങീതും വാതിലിന്റടുക്കെനിന്നും അവളോടി അടുത്തേയ്ക്കുവന്നു... വന്നപ്പോൾ കൈയിലൊരു ടവലുമുണ്ടായിരുന്നു...

“”...ഇതെന്തോത്തിനാ..??”””_ ടവൽ എന്റെനേരേ നീട്ടിയതും ഞാൻചോദിച്ചു...

“”...തല തോർത്താൻ..!!”””

“”…അതു കുളിയ്ക്കുന്നെങ്കിലല്ലേ..??”””

“”...അപ്പൊ കുളിയ്ക്കുന്നില്ലേ..??”””_ മീനാക്ഷി കണ്ണുമിഴിച്ചു...

“”...എന്തോത്തിന്..?? നീ നിന്റെ പാടുനോക്കിപ്പോയേ, തൽക്കാലം എന്റെ കാര്യന്നോക്കാൻ എനിയ്ക്കറിയാം... അവളു കുളിപ്പിയ്ക്കാമ്മന്നേക്കുന്നു..!!”””_ ഞാനാദ്യമവളോടായും പിന്നീടു സ്വയമായും പറഞ്ഞുകൊണ്ടു ബാത്ത്റൂമിലേയ്ക്കു കേറി...

“”...അതേ... ഞാൻ ഷർട്ട് തേച്ചുവെയ്ക്കണോ..??”””_ പല്ലുരയ്ക്കാനായി ടൂത്ത്ബ്രെഷിലേയ്ക്കു പേസ്റ്റെടുക്കുമ്പോളാണ് അവൾടടുത്ത ചോദ്യം...

“”...നെനക്കെന്നെ ഇത്രയൊക്കെയിട്ടു തേച്ചതു പോരാഞ്ഞിട്ടാണോ ഇനിയെന്റെ ഷർട്ടിന്റെ പെടലിയ്ക്കു കേറാമ്പോണേ..?? അവളൊരു മേശിരി വന്നേക്കുന്നു... ഒന്നുപോയേടീ നീ..!!”””_ ബ്രെഷ് ചെയ്യുന്നതിനിടയ്ക്കു

💬 Comments

View all comments