0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

സ്വയംപിറുപിറുക്കുമ്പോഴും മീനാക്ഷിയുടെ ഭാവമാറ്റത്തിനുള്ള കാരണമെനിയ്ക്കു മനസ്സിലായില്ല...

അല്ലേൽ തലേദിവസത്തെ തന്തപ്പടിയുടെ ഉഗ്രശാസനം ഞാൻ പാടേ മറന്നുപോയെന്നുതന്നെ പറയാം...

“”...സിദ്ധൂ… പെട്ടെന്നു റെഡിയായി താഴത്തേയ്ക്കുവാട്ടോ... ഞാനപ്പോഴ്ത്തേയ്ക്കും കഴിയ്ക്കാനെടുത്തു വെയ്ക്കാം..!!”””

“”...അല്ല... സത്യത്തിലെന്താ നിന്റുദ്ദേശം..?? നീയാരെക്കാണിയ്ക്കാനായീ കോപ്രായങ്ങളൊക്കെ എന്റെമുന്നേ കാണിയ്ക്കുന്നേ..?? നിന്റെയീ വലിച്ച നാടകോക്കെ അമ്മേടേം ചെറിയമ്മേടേംമുന്നെ നടന്നെന്നുവരും... പക്ഷേ എനിയ്ക്കിതൊക്കെ വെറുംമൈരാടീ മറ്റവളേ..!!”””_ ഞാൻ ബാത്ത്റൂമിൽനിന്നും ചാടിയിറങ്ങി, കഴിയ്ക്കാനെടുക്കാനായി പുറത്തേയ്ക്കു പോകാനൊരുങ്ങിയ മീനാക്ഷിയുടെ കൈയ്ക്കു പിടിച്ചുകൊണ്ടു പുലമ്പിയതും, കൈയമർന്ന വേദനയിലാവും അവൾടെ മുഖം വല്ലാതായി...

“”…സിദ്ധൂ... വിട്... കൈനോവുന്നു..!!”””_ എന്നും പറഞ്ഞവളെന്റെ കൈ കുടഞ്ഞുതെറിപ്പിച്ചശേഷം തുടർന്നു:

“”...ഞാൻ നാടകങ്കളിച്ചേന്നുമല്ല, ഇപ്പൊത്തന്നെ എട്ടരയായി... ഇനീംവൈകിയാ ഹോസ്പിറ്റലിലെത്തുമ്പൊ ലേറ്റാവും... അതോണ്ടാ ഞാൻ..!!”””_ അവളൊന്നു വിക്കിക്കൊണ്ടു പറഞ്ഞുനിർത്തിയപ്പോളാണ് കക്ഷീടെ മനസ്സിലിരുപ്പു വ്യക്തമാകുന്നത്...

“”…ഓഹ്.! അങ്ങനെവരട്ടേ.! നിന്റെയാ എരണംകെട്ട കൂട്ടുകാരികൾടെ മുന്നെക്കൊണ്ടോയി കെട്ടുകാഴ്ച നടത്താമ്മേണ്ടിയാല്ലേ നീയപ്പോ തെരക്കുകൂട്ടിയതും… ഈ തൊലിഞ്ഞ സ്നേഹമ്മൊത്തോം കാട്ടീതും..??”””

“”...എന്താ സിദ്ധൂ..?? എന്തിനായിങ്ങനൊക്കെ
പറയണേ..?? അതിനു
ഞാനൊന്നും പറഞ്ഞില്ലല്ലോ..??”””

“”...നീ പറഞ്ഞില്ല... അതല്ലേ ഞാമ്പറഞ്ഞത്… എടീ… നീയിനിയെത്രയൊക്കെ അയ്യോപാവം ചമഞ്ഞാലും നിന്റെ മനസ്സിലിരിപ്പ് എനിക്കറിയാടീ പെഴച്ചവളെ..!!”””

“”...അതിനു ഞാനങ്ങനൊന്നും ചിന്തിച്ചിട്ടുകൂടിയില്ല... ഹോസ്പിറ്റലിൽ പോണോന്നുള്ളാഗ്രഹം മാത്രവേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ..!!”””

“”...ഉവ്വ.! ഞാൻ വിശ്വസിച്ചു.! എടീ നീയീപ്പറഞ്ഞത് വിശ്വസിക്കണോങ്കിലേ നിന്റെ തന്തേപ്പോലെ ഞാനുമൊരു വാപൊളന്താനായ്രിയ്ക്കണം… അവളു പുതിയടവുമായിട്ടു വന്നേക്കുന്നു..!!”””

“”...സിദ്ധൂ... പ്ലീസ്... എന്നെയൊന്നു വിശ്വസിയ്ക്ക് നീ…!!””””

“”…വിശ്വസിയ്ക്കാടീ… വിശ്വസിയ്ക്കാം… നിന്നെ കോടിമുണ്ടും പൊതപ്പിച്ച് തെക്കോട്ടു കെടത്തിക്കഴിഞ്ഞിട്ടു വിശ്വസിയ്ക്കാം… അല്ലാതെ ജീവിച്ചിരിയ്ക്കുമ്പോ നിന്നെ വിശ്വസിയ്ക്കാനെന്റെ പട്ടിവരും…!!”””_ എന്നുംപറഞ്ഞു ഞാൻ വീണ്ടും കട്ടിലിലേയ്ക്കുകയറി ക്രാസിയിൽ തലചായ്ച്ചു ഫോണും നോക്കിക്കിടന്നു…

എന്തുപറഞ്ഞിട്ടും കാര്യമില്ലെന്നു മനസ്സിലായതുകൊണ്ടാവും അതിനവളൊന്നും മിണ്ടിയില്ല… നോക്കുമ്പോ

💬 Comments

View all comments