0%

Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2K

ചിരിവിടർന്നു...

അവളെ കളിയാക്കാനായി
കിട്ടിയയവസരം വിനിയോഗിയ്ക്കാനെന്നോണം ഒരുകവിൾ ചായയുമൂതി കുടിച്ചുകൊണ്ടു ചെറിയമ്മേടെനേരേ നോക്കുമ്പോളവരെന്നെ കൊല്ലാനുള്ള കലിപ്പോടെ നിൽക്കുവാണ്...

മീനാക്ഷിയാണെങ്കിലെന്റെ മുഖത്തേയ്ക്കൊന്നു നോക്കീമെച്ചു നാണത്തോടെയോടി ബാത്ത്റൂമിലും കേറി...

അവൾടപ്പോഴത്തെ മുഖഭാവവും നാണങ്കൊണ്ടുള്ള ഓട്ടവുമൊക്കെകണ്ട് ഈ
പുണ്ടച്ചിയ്ക്കിതെന്തോത്തിന്റെ കേടെന്നു മനസ്സിൽ പറഞ്ഞുനിൽക്കുമ്പോളേക്കും
ചെറിയമ്മയെന്നെയും പിടിച്ചുവലിച്ചുകൊണ്ടു പുറത്തേയ്ക്കുചാടി
ഭിത്തിയിലേയ്ക്കു ചേർത്തു നിർത്തിയിരുന്നു...

""...ഡാ ചെക്കാ... നീയതെന്തൊക്കെയാടാ ചെയ്തുവെച്ചേക്കുന്നേ..?? നെനക്കൊക്കെ അത്രയ്ക്കു മുട്ടിനിയ്ക്കുവായ്രുന്നോ..??"""_ കനലെരിയുന്നപോലത്തെ മുഖഭാവത്തോടെ ചെറിയമ്മ ചോദിയ്ക്കുമ്പോളാണ് വീണ്ടും ബൾബുകത്തീത്...

മീൻസ്, വീണ്ടുമവളെന്നെ തേച്ചല്ലേ..??!!_ സംഗതിയൊരേ പണിതന്നെ റിപ്പീറ്റായികിട്ടീട്ടും തടുക്കാനാവാതെ എന്തോ ചെയ്യണമെന്നാലോചിച്ചു നിൽക്കുമ്പോൾ ചെറിയമ്മതുടർന്നു;

""...അന്നെല്ലാരുങ്കൂടി നീയവൾടെ ഹോസ്റ്റലിക്കേറീന്നു പറഞ്ഞിട്ടും ഞാനതൊന്നും വിശ്വസിച്ചില്ല... നെനക്കതിനുള്ള ബുദ്ധിയൊന്നുമില്ലെന്നു കരുതിയിരുന്ന എന്നെക്കൂടി നീ
മണ്ടിയാക്കുവായ്രുന്നല്ലേ..?? നീയങ്ങനൊന്നും ചെയ്യൂല... എന്തേലും അബദ്ധമ്പറ്റീതാവുംന്ന്
നാഴികയ്ക്കു നാല്പ്പതുവട്ടമേട്ടനോടു വാദിച്ചോണ്ടുനടന്ന ചേച്ചിയവളെക്കണ്ടാൽ..??
എന്നാലും നെനക്കിതൊക്കെങ്ങനെ പറ്റുന്നു സിത്തൂ..??"""_ ചെറിയമ്മ ദയനീയഭാവത്തോടെ
ചോദിയ്ക്കുമ്പോൾ അതിനുത്തരമെനിയ്ക്കും അറീലായിരുന്നു, എന്നെക്കൊണ്ടിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ..??

""...എന്റെ ചെറിയമ്മേ... അതിനു ഞാനൊന്നും ചെയ്തതല്ല... അവളു മുള്ളാമ്പോയപ്പൊ
മുഖമടിച്ചുവീണതാ...
അല്ലാതെ ഛെ.! എനിയ്ക്കു റോസാപ്പൂവും ശവംനാറിപ്പൂവും
തിരിച്ചറിയാനുള്ള ശേഷിയൊക്കെണ്ട്..!!"""

""...അതിന്റെ ഞാൻ കാണുവേംചെയ്തു... എന്തോടാ നീയൊക്കെയീ കാട്ടിവെച്ചേക്കുന്നേ..??"""_ പറയുന്നതിനൊപ്പമവരു തലയുള്ളിലേയ്ക്കിട്ട് ഒന്നുകൂടി മുറിയാകമാനം വീക്ഷിച്ചു...

ബുക്കുകളും ബെഡ്ഷീറ്റും തലയിണയുമായി നിലത്താകമാനം കൊളമായി കിടക്കുന്നു...

""...എന്നാലും പലതരം പ്രാന്തിനെക്കുറിച്ചും കേട്ടിട്ടുണ്ട്...
പക്ഷേയിതുപോലൊന്നാദ്യായ്ട്ടാ..!!"""_ അവരെന്നെനോക്കിയൊന്നു പിറുപിറുത്തുകൊണ്ടു
താഴേയ്ക്കിറങ്ങാനായി തുടങ്ങീതും,

""...ചെറീമ്മേ..!!"""_ ന്നു നീട്ടിവിളിച്ചുംകൊണ്ട് അവളിറങ്ങി വന്നു...

""...എന്താ മോളേ..??"""

""...ചെറീമ്മ താഴേയ്ക്കല്ലേ... ദേ.. ഈ കപ്പൂടെങ്ങു കൊണ്ടാവാവോ..?? എനിയ്ക്കു തീരെ നടക്കാമ്മയ്യാഞ്ഞിട്ടാ..!!"""_ വേച്ചുവേച്ചു ചെറിയമ്മയ്ക്കടുത്തെത്തിയ അവൾ രണ്ടുകപ്പും ചെറിയമ്മയ്ക്കുനേരേ നീട്ടുമ്പോൾ അവരെന്നെ ചുഴിഞ്ഞൊരുനോട്ടം നോക്കി...

അപ്പോഴാണവൾടെയാ കോത്താഴത്തെ ഐഡിയയെനിയ്ക്കു

💬 Comments

View all comments