0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

ഞാനും രണ്ടു തല്ലുതല്ലിപ്പോയി….!!”””_ എന്റെ കൈ കൂട്ടിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞതും ഞാനുമൊന്നുതണുത്തു...

“”…അതൊക്കെ വിട്… കഴിഞ്ഞതുകഴിഞ്ഞു…!!”””

“”…എന്നാലും പുരുഷവിരോധിയായി നടന്നയീ കാന്താരിയെ നീയെങ്ങനാ ചെക്കാ വളച്ചെടുത്തേ..?? എന്തൊക്കെപ്പറഞ്ഞാലും നിന്നെ സമ്മതിയ്ക്കണം…!!”””_ കൈവിടാൻ കൂട്ടാക്കാതെ അവൾ വീണ്ടുംതുടർന്നപ്പോൾ ഇതൊക്കെയെന്തെന്ന ഭാവത്തിൽ ഞാനൊന്നുഞെളിഞ്ഞു…

കൂട്ടത്തിൽ ഇതൊക്കെ നീ കാണുന്നുണ്ടോന്നർത്ഥത്തിൽ മീനാക്ഷിയെയൊന്നു പാളി നോക്കുവേംചെയ്തു…

അപ്പോഴത്തെ മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും സംഗതിയൊന്നുമവൾക്കു പിടിയ്ക്കുന്നില്ലെന്നു മനസ്സിലായതും എന്റെയുള്ളിൽ വീണ്ടും കിരുകിരുപ്പുതുടങ്ങി...

അതോടെ മീനാക്ഷിയ്ക്കുള്ളപണി വീണ്ടും അരങ്ങത്തേയ്ക്കിറങ്ങിയെന്നു തന്നെ പറയാം...

“”…അതന്നു ഞാന്നിങ്ങളോടെ പറഞ്ഞയല്ലേ… ഞാനല്ല… ഇവളാ എന്റെ പിന്നാലെനടന്നതും പറക്കമുറ്റാത്തയെനിയ്ക്കു ലവ് ലെറ്റർ തന്നതുമൊക്കെ… അന്നത്തെ വിവരമില്ലായ്മേടെ പൊറത്തു ഞാനങ്ങു വളഞ്ഞുകൊടുത്തതാ… അല്ലാതെ ഇതൊന്നുമെന്റെ കഴിവല്ല…!!”””_ ചുമ്മാതാരുമെന്നെ പൊക്കിപ്പറയുന്നതിഷ്ടമല്ലാത്ത ഞാൻ അവരെ തിരുത്തിയപ്പോൾ,

“”…അപ്പോളന്നു സിദ്ധു പറഞ്ഞേക്കെ സത്യവായ്രുന്നല്ലേ… ഞങ്ങളു കരുതിയെ നിങ്ങളുതമ്മിലുള്ള തല്ലിന്റെപേരിൽ സിദ്ധുയിവൾക്കിട്ടു കൊട്ടിയതാവുമെന്നാ..!!”””_ എന്നും പറഞ്ഞുകൊണ്ടത്രയുംനേരം ഞങ്ങടെ സംഭാഷണം കേട്ടുനിന്നയൊരുത്തി അതിനുള്ളിലേയ്ക്കു തലയിട്ടു…

അതിന്,

“”…ഹേയ്… ഞാനന്നു പറഞ്ഞേക്കെ സത്യവാ... അന്നെന്റോടുള്ള കലിപ്പിന്റെപുറത്തിവള് സമ്മതിയ്ക്കാഞ്ഞതല്ലേ…!!”””_ എന്നൊരു മറുപടികൊടുത്തു ഞാനവളെ നൈസിനങ്ങു ക്ലിപ്പിട്ടു...

അതുകഴിഞ്ഞുള്ള കുറച്ചുസമയം നടന്നതിനെക്കുറിച്ചുള്ള സംസാരവും അതിനുണ്ടായകാരണങ്ങളും വിശകലനംചെയ്തു സമയംകളഞ്ഞ ഞങ്ങൾ അവിടവിടെയായി കൂടിനിന്ന ആളുകൾക്കിടയിലൂടെ അകത്തേയ്ക്കു കേറി...

സംഭവം അതൊരു പ്രൈവറ്റ് മെഡിയ്ക്കൽ കോളേജായ്രുന്നു... രോഗികളും ബൈസ്റ്റാൻഡേഴ്സും ഡോക്ടർസും നേഴ്സുമാരുമടക്കം നല്ലൊരാൾക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുവാ...

അതിനിടയിൽ പലരും മീനാക്ഷിയെ കയ്യെടുത്തു കാണിയ്ക്കുവേം ആക്കിചിരിയ്ക്കുവേമൊക്കെ ചെയ്യുന്നുമുണ്ട്...

അപ്പോഴേയ്ക്കും അവളെ പരിചയമുള്ള കുറേ പെൺപിള്ളേർ ഞങ്ങൾക്കു ചുറ്റും കൂടിയിരുന്നു...
ആ കൂട്ടത്തിൽ നേഴ്സുമാരുമുണ്ടായ്രുന്നു...

എല്ലാരും എന്നെ വൻകാര്യമായ്ട്ട് പരിചയപ്പെടുകയും കുശലം ചോദിയ്ക്കുവേമൊക്കെ ചെയ്തപ്പോൾ എന്റെ കോളേജിലേയ്ക്കു മീനാക്ഷി അതിഥിയായിവന്ന പ്രതീതിയായിരുന്നു….

അവിടത്തെ

💬 Comments

View all comments