0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

കോളേജ്ബ്യൂട്ടി സ്റ്റാറ്റസുള്ള പോരാത്തതിന് അവർക്കിടയിലെ വില്ലത്തിയുമായ മീനാക്ഷീരാജീവിനെ താലികെട്ടിയവനല്ലേ നോം...

അപ്പോൾപ്പിന്നെ ഞാനെങ്ങനെ ഹീറോയാകാണ്ടിരിയ്ക്കും..??

പത്തിരുപതു പെമ്പിള്ളേർക്കിടയ്ക്ക് തികച്ചും രാജകീയമായൊരെൻട്രി…

തല്ലിയിറക്കിയ പെണ്ണുങ്ങളുതന്നെ ചേർത്തുപിടിച്ചുകൊണ്ടു പോകുന്നവസ്ഥ…

വല്ല സിനിമയിലുമായിരുന്നെങ്കിൽ രോമാഞ്ചിഫിക്കേഷൻ സീനായ്രുന്നു… പക്ഷേ തലവരശെരിയല്ല.!

ഓരോന്നൊക്കെ
വെറുതെകണക്കുകൂട്ടി
നടക്കുമ്പോളാണ്,

“”…അതേ… കാര്യങ്ങളൊക്കെ ശെരിതന്നെ… ഇത്രേങ്കാലം ഞങ്ങളെ പറഞ്ഞുപറ്റിച്ചതും പോട്ടേ… പക്ഷേ ഞങ്ങൾക്കുള്ളട്രീറ്റ്… അതു കിട്ടിയേതീരൂ…!!”””_ എന്നാതിര മീനാക്ഷിയോടു രഹസ്യമായിപറഞ്ഞതു ഞാൻ കേൾക്കുന്നത്…

എന്നാലതിനു മീനാക്ഷിയവളെ രൂക്ഷമായിനോക്കി പേടിപ്പിയ്ക്കുന്നതു കണ്ടപ്പോളാണെനിയ്ക്കു പെട്ടെന്നൊരൈഡിയ തോന്നീത്;

“”…അതിനു നീയെന്തോത്തിനാ അവരെനോക്കി കണ്ണുരുട്ടുന്നേ…?? രാവിലെയിവർക്കു ട്രീറ്റു നടത്താനെന്നുമ്പറഞ്ഞല്ലേ നീയെന്റെ അക്കൗണ്ടിൽനിന്നും ക്യാഷ് ട്രാൻസ്ഫർചെയ്യിച്ചേ…??”””_ എന്റെ അസ്ഥാനത്തുള്ള ചോദ്യംകേട്ടതു എന്നെ മിഴുങ്ങസ്യാനോക്കിയ മീനാക്ഷിയെ കണ്ണിറുക്കി കാണിച്ചുകൊണ്ടു ഞാൻ വീണ്ടുമവൾമാർക്കുനേരേ തിരിഞ്ഞു;

“”…നിങ്ങക്കു ട്രീറ്റു തരണോന്നുമ്പറഞ്ഞു രാവിലെതന്നെ ഇവളെന്റേന്നു കാശുമേടിച്ചതാന്നേ… ഞാങ്കരുതിയെന്തേലും
മേടിച്ചോണ്ടാണ് വന്നേന്ന്…!!”””_ പിന്നെയും മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞ ഞാൻചോദിച്ചു:

“”…എന്നിട്ടു നീയാ കാശെന്തോ ചെയ്തടീ പിശുക്കീ…??”””_ എന്നാലെന്റെയാ ചോദ്യത്തിനു മറുപടിയില്ലാതെ നിന്നപ്പോൾ തട്ടത്തിൻമറയത്ത് നൈസിനു മീനാക്ഷിയുടെ മുഖംപിടിച്ചുയർത്തി;

“”…അമ്പടി കള്ളീ… അപ്പൊ ഞങ്ങക്കു ട്രീറ്റുനടത്താനെന്നുമ്പറഞ്ഞു ചെക്കന്റേന്നു കാശുമേടിച്ചൊതുക്കിയല്ലേ..?? നീയാളു കൊള്ളാലോ…!!”””_ അതും ചോദിച്ചെന്റെനേരേ തിരിഞ്ഞ തട്ടംതുടർന്നു:

“”…അല്ലേലുമിവളിങ്ങനാ സിദ്ധൂ… ഒറ്റക്കാര്യത്തിനു കൈയീന്നഞ്ചിന്റെ പൈസേറക്കൂല… ഒരയിസ്ക്രീമ്മേണേപ്പോലും ഞങ്ങളു മേടിച്ചുകൊടുക്കണം... എന്നാലുമിങ്ങനൊണ്ടോ പടച്ചോനേയൊരു പിശുക്ക്…!!”””_ അവളൊരീണത്തിൽ പറഞ്ഞുനിർത്തീതും ഞാൻ മീനാക്ഷിയെനോക്കി ആക്കിച്ചിരിച്ചു…

എന്നിട്ടുപതിയെ അവൾടെ ചെവിയോടു ചുണ്ടുചേർത്തുകൊണ്ടു രഹസ്യമായിചോദിച്ചു:

“”...മൊത്തത്തിലോസാണല്ലേ..?? അപ്പൊയീ ചുണ്ടുംചിറീംമാത്രേ സ്വന്തായിട്ടുള്ളൂ..??”””_ അതിനു മറുപടിയായെന്തു പറയണമെന്നറിയാതെ നിൽക്കുമ്പോൾ,

“”…അതൊക്കെ പണ്ട്… ഇനീമിവളാകൊണം കാണിച്ചാലെന്റെ വിധമ്മാറും…!!”””_ എന്നും പറഞ്ഞാതിരകൂടി പിടിമുറുക്കിയതും പിടിച്ചതിലും വലുതുപോക്കറ്റിലെന്ന അവസ്ഥയിലായി മീനാക്ഷി...

“”…അതിനു നിങ്ങളെന്തിനാ എടങ്ങേറാക്കുന്നേ..?? നിങ്ങളെന്റൊപ്പമ്പോര്… ട്രീറ്റ് ഞാന്നടത്താന്ന്….!!”””_ മീനാക്ഷിയ്ക്കിട്ടു

💬 Comments

View all comments