Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]
ദെവസമുണ്ട്… അതൊക്കെ കഴിഞ്ഞേച്ചു പോയാ മതീന്നുമ്പറഞ്ഞൊറ്റ കാലേൽനിന്നതാ… പിന്നെ ഞാനൊരുവിധത്തിൽ പറഞ്ഞുകൊണ്ടു വന്നതാ… ഞാനല്പം നാണങ്കെട്ടാലും സാരവില്ല… സാറിന്റെ കാലേവീണിട്ടാണേലും സസ്പെൻഷൻ പിൻവലിയ്ക്കുമെന്നും പറഞ്ഞാ കൂട്ടിക്കൊണ്ടു വന്നേ… സാറിനറിയോ, ഇന്നു ഡ്യൂട്ടിയ്ക്കു കേറാമ്പറഞ്ഞേന് ബാഗോടുകൂടി എറിഞ്ഞുകളഞ്ഞേച്ചും വരുന്നവഴിയാ… ഇതിനൊക്കെ നമുക്കെന്താ ചെയ്യാമ്പറ്റുക… പറയുന്നേനൊക്കൊരു പരിധിയില്ലേ സാറേ..??”””_ സങ്കടം സഹിയ്ക്കാൻകഴിയാതെ തൊണ്ടയിടറിക്കൊണ്ടു ഞാൻചോദിച്ചതും പ്രിൻസിവീണ്ടും ഫ്ലാറ്റ്…
“”…ആഹ്.! അതെനിയ്ക്കും തോന്നിയിരുന്നു… കഴിഞ്ഞവർഷം യൂണിവേസിറ്റി റാങ്ക് ഹോൾഡറായിരുന്നതാ… ഇപ്പഴ്ത്തെ സെമ്മിലെ മാർക്കുകണ്ടില്ലേ… അതെങ്ങനാ പഠിയ്ക്കുന്നേലല്ലല്ലോ ശ്രെദ്ധ..!!”””
“”…അതേന്നേ… ഒരക്ഷരന്തൊറന്നു നോക്കൂലാന്ന്… ഏതു നേരോങ്കളിച്ചങ്ങു നടക്കണം… നേരത്തെ ഹോസ്റ്റലിലാർന്ന സമയത്തുമതേ… ഫോൺവിളിയോടു ഫോൺവിളി… നെനക്കു പഠിയ്ക്കാനൊന്നുമില്ലേന്നു ചോദിച്ചാ.. അതൊക്കെ പിന്നെ പഠിച്ചോളാന്നാ പറക… ഇനിയതിനു ദേഷ്യപ്പെടുകേങ്ങണഞ്ചെയ്താലോ പിന്നെ പെണക്കോയി, പതംപറച്ചിലായി, എനിയ്ക്കിവളോടു സ്നേഹമില്ലെന്നായി… ഇപ്പൊത്തന്നെ വീട്ടിലാണേ ഞാമ്പഠിയ്ക്കാമ്പറയോന്നു വിചാരിച്ചു ഹോസ്റ്റലിപ്പോണോന്നാ പറയണേ..!!”””_ മീനാക്ഷിയെ ഒന്നുകൂടി പാളിനോക്കിക്കൊണ്ടു
ഞാനൊരുമുഴം നീട്ടിയെറിഞ്ഞു…
സത്യത്തിലവിടെ പ്രിൻസിപ്പാളില്ലായിരുന്നെങ്കിൽ അവളെന്നെ കടിച്ചു കൊന്നേനെ… അത്രയ്ക്കുണ്ടായിരുന്നാ മുഖത്തെകലിപ്പ്…
“”…ഹോസ്റ്റലിൽ നിയ്ക്കാനോ..?? നീയോ..?? ഇനിയതൊന്നുമ്മേണ്ട… ഡോക്ടറെ വീടെനിയ്ക്കറിയാവുന്നതാ… അവിടെന്നെന്തായാലും വന്നുപോകാനുള്ള ദൂരമേയുള്ളൂ..!!”””_ മീനാക്ഷിയെ നോക്കിയത്രേം പറഞ്ഞ പ്രിൻസിയെന്റെ നേരേ തിരിഞ്ഞുകൊണ്ടു തുടർന്നു:
“”…തനിയ്ക്കു വണ്ടിയില്ലേടോ..??”””
“”…ആം.. ഉണ്ട് സാറേ…!!”””
“”…എന്നാ തനിയ്ക്കു കൊണ്ടുവന്നൂടേ…??”””
“”…പിന്നെ… കൊണ്ടുവരാമ്മയ്യാത്തേന്ത്..?? ഇവളൊന്നു ക്ലിയർചെയ്തു കാണാനിതല്ല, എന്തുചെയ്യാനും ഞാന്തയ്യാറാണു സാറേ….!!”””_ എന്റെ മറുപടികേട്ടതും പ്രിൻസി മീനാക്ഷിയ്ക്കു നേരേയായി:
“”…എടോ… ഇത്രേം സപ്പോർട്ടീവായ ഹസ്ബെന്റിനെകിട്ടീട്ടും തനിയ്ക്കു പഠിയ്ക്കാമ്മയ്യന്നൊക്കെ പറയുന്നതഹങ്കാരമാ… ഓരോകുട്ടികളൊക്കെ മേരേജുകഴിയുമ്പോഴേ ഭർത്താക്കന്മാർക്കു താല്പര്യമില്ലാതെ കോഴ്സ് ഡ്രോപ്പൗട്ട് ചെയ്യുന്നതാ കാണുന്നേ… എന്നാലിയാളോ…?? എടോ സത്യത്തിലിതു തന്റെ ഭാഗ്യമാ..!!”””
“”…സത്യം.! പിന്നിവളുമ്പറഞ്ഞതാ സാറേ... ഡ്രോപ്പൗട്ട് ചെയ്യണോന്ന്… ഞാനാ സമ്മതിയ്ക്കാഞ്ഞേ… പിന്നൊരുനാള്
💬 Comments
View all comments