Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]
ഇവൾടെ തന്തേന്തള്ളേന്തന്നെ പറയും, മോൾടെ ഭാവിനശിപ്പിച്ചതു ഞാനാന്ന്… അതോണ്ടെന്തൊക്കെ വന്നാലുമെനിയ്ക്കിവളെ ഡോക്ടറാക്കിയേ പറ്റുള്ളൂ..!!”””_ എന്റെ തൊണ്ട വീണ്ടുമിടറിയപ്പോൾ, എന്നോടുള്ള സ്നേഹത്തിന്റേം സിമ്പതിയുടേമ്പുറത്തു പ്രിൻസിപ്പാളാ കോളേജും പുരയിടോമെന്റെ പേർക്കെഴുതി തരുമെന്നവസ്ഥയിലായി…
“”…കണ്ടോടോ…?? ഈ സ്നേഹോം കെയറിങ്ങുമൊക്കെ കണ്ടോടോ…?? ഇതിൽക്കൂടുതലെങ്ങനാടോ ഒരു ഭർത്താവു ഭാര്യേനെ സപ്പോർട്ട് ചെയ്യുന്നത്…?? അതോണ്ടു മര്യാദയ്ക്കു പഠിച്ചിക്കൊല്ലം റാങ്ക് വാങ്ങിക്കൊള്ളണം… കേട്ടല്ലോ…??”””_ അയാൾ ചോദിച്ചതുമെന്തിനോവേണ്ടി തലയാട്ടുന്ന മീനാക്ഷിയെയൊന്നിരുത്തി നോക്കിയിട്ടു പ്രിൻസിവീണ്ടുമെന്റെ നേരെ തിരിഞ്ഞു….
“”…ഇനിയിവളു പഠിയ്ക്കുന്നുണ്ടോന്നു താൻ നോക്കിക്കോണം… കേട്ടൊടോ…?? ഇവളിനി റാങ്കു മേടിക്കേണ്ടതിന്റുത്തരവാദിത്വം തനിയ്ക്കാ… പിന്നെന്തുപറഞ്ഞാലും ഹോസ്റ്റലിൽ നിർത്തുകേമ്മേണ്ട… ഇവളൊന്നു കരഞ്ഞുകാണിച്ചാൽ താൻചിലപ്പോ സമ്മതിച്ചുപോവും… അതാ ഞാൻ പ്രത്യേകംപറയണേ.. എന്തുവന്നാലും ഹോസ്റ്റലിൽനിർത്തണ്ട… വീട്ടീന്നു വന്നുപോയാമതി… തല്ക്കാലം ഈയൊരു മാസത്തേയ്ക്ക് നൈറ്റ്ഷിഫ്റ്റ് കൊടുക്കണ്ടാന്ന് ഞാൻ എച്ച്ഓഡിയോട് പറഞ്ഞേക്കാം…!!”””
“”…അതു ഞാനേറ്റു സാറേ… എങ്ങനെയായാലും ഞാനിവളെക്കൊണ്ടൊരു റാങ്ക് മേടിപ്പിക്കും… അതുറപ്പാ…!!”””_ പ്രിൻസിപ്പാളിന്റെ കയ്യിലടിച്ചു വാക്കു കൊടുത്തിട്ടു ഫ്രീയായിക്കിട്ടിയ ഷേക്ക്ഹാൻഡും മേടിച്ച്, ഉച്ചകഴിഞ്ഞുള്ള പ്രോഗ്രാമുകൂടി കണ്ടിട്ടുപോകാമെന്നുള്ള ആവശ്യവും വേണ്ടാന്നുവെച്ചു പുറത്തേയ്ക്കിറങ്ങുമ്പോളേക്കും ലോകംകീഴടക്കിയ സന്തോഷമായിരുന്നെനിയ്ക്ക്…
സ്വന്തംവിധിയും ഭാവിയും ഏറെക്കുറെ മനസ്സിലായതുകൊണ്ട് കണ്ണുംതുടച്ചൊരറവുമാടിനെപ്പോലെ എന്റെപിന്നാലെ വരികയായിരുന്ന മീനാക്ഷിയുടെമുന്നിൽ വിലങ്ങുതടിയായി കയറിനിന്ന് ഞാനാ ഡയലോഗങ്ങോട്ടു കാച്ചി:
“”…അന്നു ഞാൻ മനസ്സിൽ കുറിച്ചിട്ടതാടീ, എന്നെ തല്ലിക്കൂട്ടിയ നിന്റെയീ ഊമ്പൻ പ്രിൻസിപ്പാളിന്റേം കൂട്ടുകാരെന്നുപറയുന്ന നിന്റെയാ അലവലാതിക്കൂട്ടങ്ങൾടേം മുന്നിൽ നിന്റെ ചെലവിലെനിയ്ക്കൊന്നു വെലസണമെന്ന്… കണ്ടോ, ഇപ്പൊൾ ഞാൻ പറയുന്നതാടീയിവടെ ന്യായം… അങ്ങേരെന്താ പറഞ്ഞത്..?? നിന്നെക്കൊണ്ടു റാങ്കു മേടിപ്പിയ്ക്കണോന്നല്ലേ…?? മേടിപ്പിയ്ക്കാടീ… മേടിപ്പിയ്ക്കാം.. നിന്നെക്കൊണ്ടു ഞാൻ റാങ്കുമേടിപ്പിയ്ക്കാം… നീയെന്താ കരുതീത്…?? എന്നെയങ്ങോട്ടൊണ്ടാക്കി കെടത്തിയേച്ചു നെനക്കു ഡോക്ട്ട്രായങ്ങു പുളുത്താന്നോ…?? നടക്കത്തില്ലടീ… ഞാൻ ജീവനോടെയിരിയ്ക്കുമ്പം നിന്റെയാഗ്രഹം നടക്കത്തില്ല… നടത്തിക്കില്ലെടീ ഞാൻ… നീ നോവിച്ചുവിട്ടതേ
💬 Comments
View all comments