0%

Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.5K

തീരും… അതോണ്ടൊന്നും പറേണില്ല… എടാ പക്വതയില്ലെന്നറിയാം,
എങ്കിലുമൊന്ന് അഭിനയിയ്ക്കാനെങ്കിലും ശ്രെമിയ്ക്കെടാ..!!”””_ അതുംപറഞ്ഞെഴുന്നേറ്റയവൻ തിരിഞ്ഞുപോലും നോക്കാതെപോയി കൈയുംകഴുകി വണ്ടിയ്ക്കടുത്തേയ്ക്കു നടന്നു…

തിരികെയുള്ള യാത്രയിൽ അവനെന്തൊക്കെയോ മിണ്ടാൻശ്രെമിച്ചെങ്കിലും
ഞാൻ മുഖംവീർപ്പിച്ചിരുന്നു… റോഡ്ക്രോസ്സ് ചെയ്യാൻനേരം
കൈയിട്ടു സിഗ്നൽകൊടുക്കാൻ
പറഞ്ഞിട്ടുപോലും ഞാനനങ്ങീല...

വണ്ടി വീടിന്റെഗേറ്റു കടന്നതും, നിർത്തിയോന്നുപോലും നോക്കാതെ ചാടിയിറങ്ങി
വീട്ടിലേയ്ക്കൊറ്റ പോക്കായ്രുന്നു, പിന്നാലെയവൻ വിളിച്ചവിളിയൊന്നും കേൾക്കാതെ… ലൈഫിൽ ഞാനേറ്റവുംകൂടുതൽ സ്നേഹിച്ച ശ്രീപോലുമെന്നെ മനസ്സിലാക്കുന്നില്ലല്ലോയെന്ന
സങ്കടമായ്രുന്നെന്നങ്ങനൊക്കെ ചെയ്യാനായ് പ്രേരിപ്പിച്ചത്...

അവന്റെ വിളിയ്ക്കു ചെവികൊടുക്കാതെ ഞാനോടി വീട്ടിനുള്ളിലേയ്ക്കു കേറി, ലക്ഷ്യമെന്റെ
റൂമായിരുന്നു…

പാഞ്ഞുപറത്തി റൂമിലെത്തീതുമെന്റടുത്ത സംശയവുംകൃത്യമായി…

ഞാനില്ലാത്ത തക്കന്നോക്കി പഠിയ്ക്കുവായ്രുന്ന മീനാക്ഷി, റൂമിനുപുറത്തെന്റെ തലവെട്ടം കണ്ടതുമൊരു ഞെട്ടലോടെ ബുക്കു പിന്നിലേയ്‌ക്കൊളിപ്പിച്ചുകൊണ്ടു ചാടിപ്പിടഞ്ഞെഴുന്നേറ്റു...

അവൾടപ്പോഴത്തെ പേടിയോടുള്ള നോട്ടവും
ബുക്കുപിന്നിലേയ്‌ക്കൊളിപ്പിച്ചു കൊണ്ടുള്ള നിൽപ്പുമൊക്കെ കണ്ടപ്പോളെനിയ്ക്കു
ചിരിയാണു വന്നത്…

“”…മോള് പഠിയ്ക്കുവായ്രുന്നോ..??
മ്മ്മ്.! എന്നാ വേഗമ്പോയ് ചേട്ടനൊരു
ചായയെടുത്തേച്ചുംവാ…!!”””_ മീനാക്ഷിയുടെ ഭയഭക്തി ബഹുമാനങ്കണ്ട ഞാൻ
നൈസിനൊരാജ്ഞാപനമങ്ങു കാച്ചി…

അതിനവളെന്നെ തുറിച്ചൊന്നുനോക്കി കണ്ണുരുട്ടുകയാണു ചെയ്തത്...

“”…എന്താടീ നോക്കിപ്പേടിപ്പിയ്ക്കുന്നേ…?? പോയെടുത്തിട്ടു വാടീ…!!”””_ അവൾടെ
നോട്ടമത്രയ്ക്കങ്ങോട്ടു രസിയ്ക്കാഞ്ഞ ഞാൻ സ്വരമുയർത്തിയതുമവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു റൂമിന്റെ വാതിൽക്കലേയ്ക്കു നടന്നു…

എന്നാൽ പെട്ടെന്നെന്തോ
ചിന്തിച്ചിട്ടെന്നപോലെ നിന്ന മീനാക്ഷി, തിരിച്ചുവന്നു ബെഡിലിരുന്ന ബുക്കെടുത്തവൾടെ
അലമാരയിൽവെച്ചു പൂട്ടിയതുകണ്ടപ്പോൾ ഞാനറിയാണ്ടു ചിരിച്ചുപോയി...

ഒരൊറ്റ ദിവസങ്കൊണ്ടിങ്ങനൊക്കെ മനുഷ്യമ്മാരു മാറോ…??അങ്ങനായ്രുന്നേൽ അവളു
പണ്ടേയ്ക്കുപണ്ടേ കോളേജിലിരുന്നേനെ…!!_ അതുംചിന്തിച്ചു കേറിക്കിടന്ന ഞാനുറങ്ങാനുള്ള
തയ്യാറെടുപ്പു തുടങ്ങുമ്പോഴാണ് മീനാക്ഷി തിരികെവരുന്ന കാലടിശബ്ദം കേൾക്കുന്നത്…

അവൾടെ പാദസരത്തിന്റെ ശബ്ദമടുത്തെത്തീതും പുറംതിരിഞ്ഞു കിടന്നിരുന്ന ഞാൻ കണ്ണുകളടച്ചുകൊണ്ട് ഉറക്കം നടിച്ചു...

…വെറുതെ ഉറക്കന്നടിച്ചു കെടക്കുന്നകണ്ടീ പുന്നാമോള് തലേക്കൂടെ ചായ കമഴ്ത്തോ...??_ കണ്ണടച്ചു കിടക്കുമ്പോഴും ഉള്ളിലൊരു സംശയം… വിശ്വസിയ്ക്കാനത്ര യോഗ്യതയുള്ള ടീമാണല്ലോ..??!!

അതുകൊണ്ടുതന്നെ ഞാൻ

💬 Comments

View all comments