Chapter Title : എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]
പോയ് നിന്റേതേലും തുണിയെടുത്തോണ്ടു കൊടുക്ക്… അവള് കോളേജിപ്പോട്ടേ..!!”””
അതുകേട്ടപാടെ കീത്തു,
“”…പിന്നേ… ഇവക്കു ദാനഞ്ചെയ്യാനല്ലേ ഞാന്നടുക്കുന്നേ… തുണിയില്ലേൽ തുണിയില്ലാണ്ടു പോയേച്ചാ മതി... എന്റെ തുണിയൊന്നും ഞാങ്കൊടുക്കൂല..!!”””_ എന്നെടുത്തടിച്ചപോലെ മറുപടിയും കൊടുത്തു…
“”…നിന്നോടെടുത്തിട്ടു വരാനല്ലേടീ പറഞ്ഞേ… പോയെടുത്തിട്ടു വാടീ..!!”””_ അമ്മയുടെ ചീറൽ വീടുമൊത്തത്തിൽ മുഴങ്ങീതും ബാറ്ററിമാറ്റിയിട്ട പാവമാതിരി കീത്തു പാഞ്ഞു…
പക്ഷേ പോയിട്ടു തിരികെവന്നപ്പോൾ അവളെന്റെ ചേച്ചി തന്നെയാന്നുള്ള അടിയുറച്ച വിശ്വാസമെനിയ്ക്കുണ്ടാകുവേം ചെയ്തു…
പഴകിയതുമൂലം കളയണോ വേണ്ടയോന്നു സംശയത്തിലിരിയ്ക്കുന്ന നിറംമങ്ങിയൊരു ചുരിദാറും കൈപ്പിടിയിലൊതുക്കിയാണ് കക്ഷീടെ വരവ്…
അതു കണ്ടതും,
“”…നിന്നോട് നിലത്തെ വെള്ളം തോർത്താനല്ല തുണി ചോയ്ച്ചേ… പോയി നല്ല ഡ്രെസ്സെടുത്തിട്ടു വാടീ… അതോ ഞാനങ്ങടു വരണോ…??”””_ എന്നായി അമ്മേടെ ചോദ്യം...
അതിനു വീട്ടിലുള്ളവരെ ഒന്നടങ്കം പ്രാകിക്കൊണ്ട് കീത്തു തിരിച്ചു നടന്നു…
വേഗത്തിൽതന്നെ എന്നാൽ മനസ്സില്ലാമനസ്സോടൊരു ചുവന്ന ചുരിദാറുമെടുത്തു തിരിച്ചുവരികയും ചെയ്തു….
അതമ്മയുടെ നേരേ നീട്ടീതും, അമ്മയതുവാങ്ങി മീനാക്ഷിയ്ക്കു കൊടുത്തു…,
“”…മ്മ്മ്.! പെട്ടെന്നുപോയി ഇതുമിട്ടു കോളേജിപ്പൊക്കോ…
ഇനിയീ പരിസരത്തു കണ്ടോവരുത്..!!”””_ അതിനു തലകുലുക്കിക്കൊണ്ടു മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കേറിയപ്പോൾ ചെറിയമ്മ എന്റെ നേർക്കു തിരിഞ്ഞു…
“”…നീയെന്തോ നോക്കി നിയ്ക്കുവാ… പെട്ടെന്നു റെഡിയായവളെ കോളേജിക്കൊണ്ടാക്കടാ..!!”””_ ചെറിയമ്മേടെ വാക്കുകേട്ടതും ഈ ചമ്മലിനിടേൽ അവളെയെങ്ങനെ കൊണ്ടോവുമെന്നോർത്തപ്പോൾ ഞാൻ തളർന്നു...
“”…വേണ്ട… അവങ്കൊണ്ടു പോണ്ട..!!”””_ പെട്ടെന്നായിരുന്നു അമ്മയതുപറഞ്ഞത്…
“”…ഇവന്റോടെ പറഞ്ഞുവിട്ടാ… രണ്ടൂടെ കോളേജിത്തന്നെ പോവൂന്നെന്താ ഒറപ്പ്…?? അതോണ്ടു നീ ശ്രീക്കുട്ടനെ വിളിയ്ക്ക്… അവനോടു കൊണ്ടാക്കാമ്പറയാം…!!”””
“”…എടീ ശ്രീക്കുട്ടനോ…?? നെനക്കെന്താ പ്രാന്താണോ…?? അല്ലേത്തന്നെ ശ്രീക്കുട്ടൻ സമ്മയ്ക്കോ…??”””_ ചെറിയമ്മയ്ക്കു സംശയം…
“”…അതൊക്കെ ഞാമ്പറഞ്ഞോളാം… നീയവനെ വിളിച്ചിട്ടു വാ…!!”””_ അതുംപറഞ്ഞു പുറത്തേയ്ക്കു നടക്കുന്നതിനിടയിലും എന്നെയൊന്നു തുറിച്ചുനോക്കാനമ്മ മറന്നില്ല…
അമ്മയ്ക്കൊപ്പം കീത്തുവും
💬 Comments
View all comments