Chapter Title : എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]
ചെറിയമ്മേം ശ്രീക്കുട്ടിയും മുറി വിട്ടിറങ്ങിയപ്പോൾ ഞാനും ഡ്രെസ്സും മാറി പുറത്തേയ്ക്കു വന്നു…
അപ്പോഴേയ്ക്കും വീട്ടിലെത്തിയിരുന്ന ശ്രീയോട്, അമ്മ നടന്നതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു…
“”…അതോണ്ടു മോനേ നീയൊന്നവളെ കോളേജിക്കൊണ്ടാക്കടാ… ഇനിയിവന്റോടെ പറഞ്ഞുവിട്ടാ ശെരിയാവത്തില്ല..!!”””_ എന്നെയൊട്ടും വിശ്വാസമില്ലാത്തപോലുള്ള അമ്മയുടെ വാക്കുകൾകേട്ടതും ശ്രീയെന്നെ രൂക്ഷമായിനോക്കി...
ഉടനെതന്നെ മീനാക്ഷിയും റെഡിയായി ഹോളിലെത്തി…
ചുവന്ന ചുരിദാറിൽ മുടിയൊതുക്കികെട്ടിവന്ന അവൾ പതിവിലും സുന്ദരിയായിരുന്നെങ്കിലും എനിയ്ക്കു ബോധിച്ചില്ല…
മഞ്ഞപ്പിത്തം വന്നവൻ കാണുന്നതെല്ലാം മഞ്ഞയെന്നുള്ള അവസ്ഥയായിരുന്നൂ എനിയ്ക്ക്.!
“”…ആഹ്… അടിപൊളിയായിട്ടുണ്ട് മീനുവേച്ചീ… സത്യത്തിലീ ചുരിദാറ് കീത്തുവേച്ചീടേന്നും ചേർച്ച മീനുവേച്ചിയ്ക്കാ… അല്ലേമ്മേ..??”””_ കാവിലെ ഭഗവതിയായി ഇറങ്ങിവന്ന മീനാക്ഷിയെനോക്കി ശ്രീക്കുട്ടി കമന്റടിച്ചതും ഞാനറിയാതെ കീത്തുവിനെ നോക്കിപ്പോയി...
പ്രതീക്ഷ തെറ്റിയില്ല, കലിയടക്കാനാവാതെ കീത്തു എന്റെനേരേ നോക്കി…
അതല്ലേലുമങ്ങനാണല്ലോ, അവളെ ആരെന്തുപറഞ്ഞാലും പഴിയെനിയ്ക്കാണല്ലോ..??!!
“”…ശെരിയാ… മീനൂനിതു നന്നായ്ട്ട് ചേരുന്നുണ്ട്… അതുപിന്നിവൾക്കു കീത്തൂനെക്കാളും നെറമുണ്ടല്ലോ അതാ…!!”””_ ശ്രീക്കുട്ടിയെ ചെറിയമ്മ സപ്പോട്ടുകൂടി ചെയ്തപ്പോൾ, അതുകേട്ട മീനാക്ഷി കീത്തുവിനെ പാളിയൊന്നുനോക്കി...
എന്നിട്ട്,
“”...പക്ഷേ... ഇതുകുറച്ചു ലൂസ്ണ്ട്ട്ടോ ചെറീമ്മേ... ഇവളെപ്പോലെ..!!”””_ എന്നൊരു ഡയലോഗുകൂടെ കാച്ചീതും ചെറിയമ്മേം ശ്രീക്കുട്ടീം നിന്നു ചിരിച്ചു…
എന്തിന്, അത്രേന്നേരം കട്ടക്കലിപ്പിൽനിന്ന അമ്മപോലും ചിരിച്ചുപോയി...
എന്നാലെനിയ്ക്കുമാത്രം കീത്തൂന്റവസ്ഥയിൽ സഹതാപം തോന്നി...
ഇനിയിവളാണോ ആ അമ്മ. അമ്മാമ്മ പറഞ്ഞുനടക്കുന്ന വർണ്ണപ്പട്ടം..?? അല്ല… കുറേ നേരായ്ട്ട് നെലത്തിറങ്ങാതെ വന്നപ്പോളൊരു സംശയം.!
“”…ഡാ… ശ്രീക്കുട്ടാ… എന്നാ നീയിവളെ കോളേജിക്കൊണ്ടാക്കിയേച്ചു വാടാ…!!”””_ അമ്മ ശ്രീയെ നോക്കി പറഞ്ഞപ്പോൾ അവനെന്നെ കലിപ്പിൽ നോക്കിക്കൊണ്ടു ബൈക്കിനടുത്തേയ്ക്കു നടന്നു…
എന്നാലപ്പോഴും കാര്യമെന്താണെന്നൊരൂഹവും കിട്ടാതെ മീനാക്ഷിയെന്നെ നോക്കി...
“”…നീയവനെ നോക്കുവൊന്നുമ്മേണ്ട… മര്യാദയ്ക്കു ശ്രീക്കുട്ടന്റോടെ കോളേജിപ്പൂവാന്നോക്ക്… ഇല്ലേലെന്റെ വിധമ്മാറും…!!”””_ മമ്മി വീണ്ടുമൊന്നു കലിപ്പായി…
അതോടൊന്നുമ്പറയാനായി നിൽക്കാതെ ചുണ്ടിന്റെ കോണിലൊളിപ്പിച്ച പുഞ്ചിരിയുമായവൾ പുറത്തേയ്ക്കിറങ്ങി…
💬 Comments
View all comments