Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
നന്ദിയുള്ള മനുഷ്യനാണേൽ അവനു കഴിയില്ലെന്നുള്ളതിന്റെ വല്യൊരുദാഹരണമായിരുന്നു മീനാക്ഷിയുടെയാ അസ്വസ്തത…
ഒരിയ്ക്കലുമെന്നെ അംഗീകരിയ്ക്കാൻ കഴിയില്ലെന്നുറപ്പായ്ട്ടും ചെറിയമ്മയെ വേദനിപ്പിയ്ക്കാൻ കഴിയാതവൾ പിടിച്ചടുത്തിരുത്തുകയായിരുന്നു…
“”…ഞാനങ്ങനൊരു തീരുമാനമെടുത്തിട്ടു പറഞ്ഞതൊന്നുമല്ല ചെറീമ്മേ… പക്ഷേ…”””_
പറഞ്ഞു മുഴുവിപ്പിയ്ക്കാതെ ഒരു പക്ഷേയിൽ വാക്കുകൾ മുറിച്ചപ്പോൾ അതിന്റർത്ഥമെന്നോണം
ഞാൻ നെടുനെടാ അവൾടെ മുന്നിൽത്തന്നെ നിന്നു…
“”…മോളേ… നിങ്ങളീ കരുതുമ്പോലെ ഡിവോഴ്സെന്നു പറയുന്നത് അത്ര പെട്ടെന്നൊന്നും കിട്ടുന്ന സാധനോല്ല… ചുരുങ്ങിയതൊരു കൊല്ലോങ്കിലും പിടിയ്ക്കും…!!”””_ ഒന്നടങ്ങിയശേഷം ചെറിയമ്മ പറഞ്ഞു…
“”…ഒരു കൊല്ലോ..??”””_ ചെറിയമ്മയാ പറഞ്ഞതിന്
ഞാനുമവളുമൊരുമിച്ചാണ് തിരിച്ചു ചോദിച്ചത്…
ഒരുകൊല്ലമെന്നു കേട്ടതിന്റെ ഞെട്ടൽ ഞങ്ങളു രണ്ടുപേരിലുമുണ്ടായിരുന്നു…
അതെങ്ങനെ, ഒരുമാസം തികയുന്നതിനു മുന്നേ ആയുസ്സു പാതി തീർന്നു…
അപ്പോളൊരു കൊല്ലോന്നൊക്കെ കേട്ടാൽ ഞെട്ടാതെ….??!!
“”…ആ… ഒരുകൊല്ലം… മിനിമമൊരു കൊല്ലോങ്കിലുമ്മേണം ഡിവോസു കിട്ടാൻ… പിന്നെ നിങ്ങളെന്താ കരുതിയേ… ഓടിച്ചെന്നിങ്ങു മേടിച്ചോണ്ടുപോരാന്നോ…?? അതിനിതു അരീം പച്ചക്കറീമൊന്നുവല്ല… അതിനതിന്റേതായ്ട്ടുള്ള കൊറേ ഫോർമാലിറ്റീസൊക്കെണ്ട്… ഈക്കണ്ട സിനിമേലും സീര്യലേലുമൊക്കെ പറഞ്ഞിട്ടും നീയൊക്കെയിതൊന്നും കേട്ടിട്ടില്ലേ…??”””_ താൻ കണ്ടിട്ടുള്ളയേതോ സിനിമയിലോ സീരിയലിലോ പറയുന്നതുകേട്ടിട്ടു ചെറിയമ്മയാ ലീഗൽ അഡ്‌വെയ്‌സു തന്നപ്പോൾ വേലീലിരുന്ന പാമ്പിനെയെടുത്തു കോണാത്തിൽവെച്ചല്ലോന്ന ഭാവത്തോടെ ഞങ്ങൾ പരസ്പരം നോക്കി…
അന്നേരം ചെറിയമ്മയെന്തു പറഞ്ഞാലും ദൈവവചനംപോലെ കേൾക്കാൻ തുനിഞ്ഞുനിന്ന മീനാക്ഷിയ്ക്ക് അതിലിട്ടൊരു സംശയോം തോന്നീതുമില്ല…
എനിയ്ക്കുപിന്നെ സംശയംതോന്നീട്ടു വല്യ പ്രയോജനമില്ലാത്തതിനാൽ ഞാനാ വഴിയ്ക്കൊട്ടു തിരിഞ്ഞതുമില്ല…
നല്ലൊരു വക്കീലിനെകണ്ട് ഇക്കാര്യം ചോദിക്കാനുള്ള ബുദ്ധി പണ്ടേ രണ്ടുപേർക്കുമുള്ളതുകൊണ്ട് അതുമുണ്ടായില്ല...
അതോടെ രണ്ടുമൊന്നടങ്ങീതു കണ്ടതും,
“”…അതുകൊണ്ടാ മോളേ ചെറിയമ്മയീ പറേണേ…”””_
എന്നൊരാമുഖത്തോടെ ചെറിയമ്മ തുടങ്ങി,
“”…നിങ്ങളെന്തായാലുമൊരു കൊല്ലമിങ്ങനെ ഭാര്യാഭർത്താക്കന്മാരായി കഴിയണ്ടേ…?? അതുകഴിഞ്ഞു ഡിവോഴ്സു കിട്ടീട്ടെന്തിനാ…?? നാട്ടുകാർക്കു പറഞ്ഞു ചിരിക്കാനൊരു കാരണമൊണ്ടാക്കാനോ..??”””_ ചോദിച്ച ശേഷം,
“”…മോൾടെ ഹോസ്റ്റലീന്നു രാത്രിയിവനെ പിടിച്ചതൊക്കെ
💬 Comments
View all comments