0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.9K

ഇത്രേക്കായ്ട്ടും മോളീ താലിമാല കഴുത്തിലിട്ടു നടക്കോ…?? കെട്ടുതാലീടെ മഹത്വമറിയുന്നൊരു പെണ്ണും അതത്ര പെട്ടെന്നറുത്തു കളയില്ല മോളേ…!!”””_ എന്നുകൂടി ചേർത്തതോടെ
മീനാക്ഷി ചെറിയമ്മേടെ ചാക്കിൽക്കേറിയപോലെയായി…

അതുകേട്ടതും ചെറിയമ്മയാപ്പറഞ്ഞതു സത്യാണോയെന്നമ്പരപ്പോടെ ഞാനവളെയൊന്നു നോക്കി...

കുറച്ചുനേരം കാത്തിട്ടും പുള്ളിക്കാരി പ്രതീക്ഷിച്ച മറുപടി കിട്ടാതെ വന്നപ്പോൾ,

“”…ഇനിയിതിന്റെ പേരിൽ
രണ്ടുങ്കൂടെ വഴക്കുണ്ടാക്കി വേറാരേലുമറിയിയ്ക്കയോ…
വീണ്ടുമീ കുടുംബത്തെ നാണങ്കെടുത്തുകയോ ചെയ്യാനാണുദ്ദേശമെങ്കിൽ, പിന്നെ… പിന്നെ നിങ്ങളെന്നെ ജീവനോടെ കാണില്ല… അതോർത്തോ…!!”””_ എന്ന് അറ്റകൈ പ്രയോഗംപോലെ പറഞ്ഞു കട്ടിലിൽ നിന്നുമെഴുന്നേറ്റ ചെറിയമ്മ വാതിൽക്കലേയ്ക്കു നടന്നു…

ഡോറിനടുത്തെത്തിയതും അവർ പറഞ്ഞതുകേട്ടു ഞെട്ടിത്തരിച്ചിരുന്നുപോയ
ഞങ്ങളെ തിരിഞ്ഞുനോക്കി…

“”…ഇനി നീയൊക്കെ നിന്റേക്കിഷ്ടമ്പോലെ ചെയ്… പക്ഷേയീ കള്ളത്തരം വേറാരേലുമറികയാണേൽ അവിടെത്തീരുമീ കുടുംബത്തിന്റെ സന്തോഷോം സമാധാനോക്കെ… കൊറേ ഞങ്ങള് നാട്ടുകാരുടെ മുന്നില് നാണങ്കെട്ടതാ… ഇനീമവരുടെ മുന്നിലു ഞങ്ങളെ അപമാനിയ്ക്കരുത്… കീത്തൂന്റെ… കീത്തൂന്റെ കല്യാണോങ്കിലും ഞങ്ങളൊന്നന്തസ്സോടെ നടത്തിക്കോട്ടേ… ഇതെന്റൊരപേക്ഷയാണ്…!!”””_ ഞങ്ങടെ മുന്നിൽ തൊഴുതുകൊണ്ടു ചെറിയമ്മയതു പറയുമ്പോൾ പുള്ളിക്കാരീടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഓർമ്മവെച്ച അന്നുമുതൽ ശ്രീയ്ക്കോ ശ്രീക്കുട്ടിയ്ക്കോ കീത്തൂനോ കൊടുത്തിട്ടില്ലാത്ത സ്നേഹവും കരുതലുമായിരുന്നു ചെറിയമ്മ എനിയ്ക്കു തന്നിട്ടുള്ളത്…

അത് അവരുപറഞ്ഞപോലെ എന്റെ ബുദ്ധിക്കുറവോ പക്വതക്കുറവോ കൊണ്ടൊക്കെയാവാം...

എന്നിട്ടാ ഞാൻകാരണം തന്നെ എന്റെ ചെറിയമ്മ കരയാനിടയായെന്നു പറയുമ്പോൾ, എന്റെ ചങ്കുപിടഞ്ഞു…

പക്ഷേ എന്റെയാ ദയനീയമായ നോട്ടത്തിനു വിലതരാതെ പുറംകൈകൊണ്ടു കണ്ണുംതുടച്ചു ചെറിയമ്മ റൂമിൽനിന്നും
പുറത്തേയ്ക്കിറങ്ങീപ്പോൾ എന്തുചെയ്യണമെന്നോ പറയണമെന്നോ അറിയാത്തൊരവസ്ഥയിൽ ഞാൻ മീനാക്ഷിയെ നോക്കി...

എന്നാലവിടുത്തവസ്ഥയും മറിച്ചൊന്നായിരുന്നില്ല…

തമ്മിൽത്തല്ലിയും പാരവെച്ചും പണികൊടുത്തും പരസ്പരം സന്തോഷിച്ച ഞങ്ങൾക്ക് ചെറിയമ്മയുടെ വാക്കുകൾ സത്യത്തിലൊരടിയായിരുന്നു…

വന്നുവീണതത്ര ചെറിയ കുരുക്കിലൊന്നുല്ലെന്ന ബോധ്യമുണ്ടായപ്പോൾ ഞാൻ മീനാക്ഷിയെ രൂക്ഷമായൊന്നു നോക്കി…

എനിയ്ക്കോ ബോധമില്ല… ഡോക്ടറായ നെനക്കേലും കൊറച്ചു വെളിവു

💬 Comments

View all comments