Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
ബഹളോക്കെ കേട്ടെങ്കിലും അടിച്ചു വീലായേന്റെ പുറത്താന്നുകരുതി ഞങ്ങളതുവിട്ടു… അതുകഴിഞ്ഞീ മഹേഷിന്റെ നെലവിളികേട്ടാ ഞങ്ങളങ്ങോട്ടോടി ചെന്നേ… നോക്കിയപ്പോൾ ബിയർബോട്ടിലുകൊണ്ട് തലയടിച്ചു പൊട്ടിച്ചിട്ടേക്കുവായിരുന്നു ഇവന്റെ… പിന്നെയിന്നാ ഇവൻ കോളേജിലു വന്നേ…!!”””_
കാര്യങ്ങളെല്ലാം വിശദമായി പറയുമ്പോഴും മഹേഷു കേൾക്കാതിരിയ്ക്കാനായി ശബ്ദം താഴ്ത്തിയാണ് അരുണത് പറഞ്ഞുതീർത്തത്…
അവൻ ശ്രെദ്ധിയ്ക്കുന്നതു കണ്ടപ്പോൾ ചിരിവന്നെങ്കിലും, എനിയ്ക്കുവേണ്ടിയാണ് ശ്രീയവന്റെ മണ്ട തല്ലിപ്പൊളിച്ചതെന്നോർത്തപ്പോൾ ഉണ്ടായ രോമാഞ്ചത്തിൽ ആ ചിരി മറയുകയായിരുന്നു…
…എന്നാലും മഹേഷിനെയൊന്നു പൊട്ടിച്ചിട്ടിറങ്ങി വന്നെന്നു നീ പറഞ്ഞപ്പോൾ അതവന്റെ തലമണ്ടയാണെന്നു ഞാനോർത്തില്ല മോനേ…
മുന്നിലിരുന്ന ശ്രീയെനോക്കി മനസ്സാൽ ഞാനതു പറഞ്ഞുപോയി…
അപ്പോഴേയ്ക്കുമാ അവറുകഴിഞ്ഞ് ക്ലാസ്സിൽനിന്ന മിസ്സു പുറത്തേയ്ക്കു പോയി…
ഉടനെ മഹേഷ് എന്റടുത്തേയ്ക്കു മടിച്ചു മടിച്ചാണേലും ചോദിച്ചു,
“”…നീയെന്താ രണ്ടുമൂന്നു ദിവസായ്ട്ട് കോളേജിൽ വരാത്തത്…??”””_ എന്ന്…
അതിന്,
“”…സുഖമില്ലായ്രുന്നു…!!”””_
എന്നൊരുഴപ്പൻ മട്ടിൽ മറുപടിപറഞ്ഞപ്പോൾ, അവന്മാർ വീണ്ടുമോരോന്നായി ചോദിയ്ക്കാൻ തുടങ്ങി…
എല്ലാറ്റിനുമൊറ്റ വാക്കിൽ മറുപടി പറഞ്ഞപ്പോൾ അവന്മാർക്കും സന്തോഷം…
ശ്രീ അടുപ്പിയ്ക്കപോലും ചെയ്യാത്തിടത്തു ഞാൻ മറുപടിയെങ്കിലും പറയുന്നുണ്ടല്ലോ…
“”…എടാ… അന്നു മാളൂന്റെ കല്യാണത്തിനു നിന്നെ വിളിയ്ക്കാഞ്ഞതു മനപ്പൂർവ്വമല്ല…. അന്നതിനു പറ്റീല… സോറി… ഇനി നീയതൊന്നും മനസ്സിലു വെച്ചേക്കണ്ടടാ…!!”””_
ഡെസ്കിലിരുന്നയെന്റെ കയ്യിൽ കൂട്ടിപ്പിടിച്ചുകൊണ്ടാണ് മഹേഷതു പറഞ്ഞത്…
ക്ലാസ്സിലുള്ള മുഴുവൻപേരും പങ്കെടുത്തിടത്ത് എന്നെ വിളിയ്ക്കാൻ പറ്റിയില്ലെന്ന്… എന്താല്ലേ…??!!
“”…ഏയ്… അതൊന്നും സാരോല്ല… ഞാനതൊക്കപ്പോഴേ വിട്ടൂ…!!”””_ ഞാനും തിരിച്ചൊന്നു പുഞ്ചിരിച്ചു…
“”…അതാണ്… അതത്രേയുള്ളളിയാ… ഞാങ്കരുതി ഇവനെപ്പോലെ നീയുമെല്ലാം മനസ്സിവെച്ചു മിണ്ടാണ്ടു നടക്കോന്നാ… ഇപ്പോളാണൊരു സമാധാനമായേ…!!”””_ ശ്രീയെ ചൂണ്ടിക്കൊണ്ടു പറഞ്ഞശേഷം മഹേഷെന്റെ തോളിൽ കൈയിട്ടുകൊണ്ടാണ് ബാക്കി കൂട്ടിച്ചേർത്തത്…
“”…വിട്ടൂന്നുപറഞ്ഞത് ഇതൂടെച്ചേർത്താ…!!”””_ പറഞ്ഞുകൊണ്ടെന്റെ തോളിലിരുന്ന മഹേഷിന്റെ കൈതട്ടിമാറ്റിയതും തിരിഞ്ഞുപോലും നോക്കാതെയുള്ള ശ്രീയുടെ അമർത്തിച്ചിരി ഞങ്ങൾകേട്ടു…
ഇതിങ്ങനൊക്കേ
💬 Comments
View all comments