0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

സംഭവിയ്ക്കൂന്നറിയാവുന്ന മട്ടിൽ….

അന്നെന്തോ കാട്ടീന്നുമ്പറഞ്ഞൊരു പെണ്ണിനതുവരെ സ്വൈര്യം കൊടുത്തിട്ടില്ലാത്ത ഞാനത്ര പെട്ടെന്നൊന്നും യേശുക്രിസ്തുവാവില്ലെന്ന് അവനോളമാർക്കാ അറിയുക..??!!

അപ്പോഴും ഞാനെന്താ ഉദ്ദേശിയ്ക്കുന്നതെന്നു മനസ്സിലാവാതെന്റെ മുഖത്തേയ്ക്കു നോക്കിയിരുന്ന മഹേഷിനോടായി ഞാൻതുടർന്നു…

“”…കഴിഞ്ഞതു കഴിഞ്ഞു… അതിന്റെകൂട്ടത്തിൽ നമ്മളുതമ്മിലുള്ള ബന്ധോം… സ്വന്തമാവശ്യം കണ്ടുകഴിയുമ്പോൾ കൂടെനിന്നവനെ ഒഴിവാക്കുന്ന നിന്നേക്കെ കൂട്ടുകാരായി കൊണ്ടുനടക്കേണ്ട ഗതികേടൊന്നും എനിയ്ക്കില്ല..!!”””_
ഒന്നുനിർത്തിയശേഷം കിളിപോയിരുന്ന അവന്മാരെയെല്ലാം മാറിമാറിനോക്കിയാണ് ഞാൻ ബാക്കി കൂട്ടിച്ചേർത്തത്…

“”…ശെരിയാ… എനിയ്ക്കു നിന്നെയൊക്കെമാതിരി, മനസ്സിലൊന്നുവെച്ച് പുറമേ വേറൊന്നു കാണിയ്ക്കാനറിയില്ല… ഉള്ളിലെന്താണോ അതതേപടി ഞാങ്കാണിയ്ക്കും… സ്നേഹമാണേൽ സ്നേഹം… കലിപ്പാണേൽ കലിപ്പ്… ഇനി വെറുപ്പാണേൽ വെറുപ്പും… ചിലപ്പോൾ ഞാനതു പ്രകടിപ്പിയ്ക്കുന്ന രീതികൊണ്ടാവും നീയൊക്കെന്നെ പൊട്ടനായി കണ്ടിട്ടുളേള… അതിനെനിയ്ക്കൊരു മൈരൂല്ല..!!”””

“”…എടാ… നീയെന്തൊക്കെയായീ പറേണേ…??”””_ ബെഞ്ചിന്റെ അപ്പുറത്തെ മൂലയിൽനിന്നും റോബിൻ ചോദിച്ചു…

“”…ഞാനുള്ള കാര്യവാ പറഞ്ഞേ… നീയൊക്കെന്നെ മനപ്പൂർവ്വമൊഴിവാക്കിയെങ്കിൽ ഇതല്ലാതെ വേറെ കാരണവില്ലല്ലോ… സംഗതി സത്യവാ.. എനിയ്ക്കു നിങ്ങളോടൊപ്പം നടക്കാനുള്ള യോഗ്യതയില്ല… പക്ഷേ, അതു മനസ്സിലാക്കിത്തരാൻ
വേണ്ടിയാണേലും ഒഴിവാക്കണ്ടായ്രുന്നു… ഒന്നു പറഞ്ഞാമതിയാരുന്നു… പിന്നേം മണ്ടനായ്ട്ട് കൂടെ നടക്കത്തില്ലായ്രുന്നു..!!”””_
പറയുന്നതിനിടയിൽ തൊണ്ടയിടറിയപ്പോൾ ഒന്നുനിർത്തി…

നിർത്തിയതല്ല… നിന്നുപോയി…

എന്നാലതിനെന്തോ മറുപടി പറയാനൊരുങ്ങിയ കാർത്തിയെ തടഞ്ഞുകൊണ്ട് ഞാൻ വീണ്ടും തുടർന്നു…

“”…നീയൊക്കെന്നെ ചടങ്ങിനു വിളിയ്ക്കാതിരുന്നതു ഞാനവൾടെ തുണിയെടുത്തിട്ടു പോയതിനാണേൽ, ഞാനെടുത്തതു നിന്റേക്കമ്മേടേം പെങ്ങടേമൊന്നൂല്ലല്ലോ… എന്റെ ഭാര്യേടെയല്ലേ…??!! അതല്ല… ഇനിയെന്നെ വിളിച്ചാൽ നിന്റേക്കമ്മേടേം പെങ്ങമ്മാര്ടേം ഷഡ്ഡീം ബ്രായും ഞാനെടുത്താലോന്നു പേടിച്ചിട്ടാണേൽ അതിനെനിയ്ക്കൊരു മറുപടിയേയുള്ളൂ… ഞാനിതുവരെന്റമ്മേം പെങ്ങളേം മറന്നിട്ടില്ല…!!”””_
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ പിന്നവന്മാർക്കൊപ്പമിരിയ്ക്കാൻ തോന്നീല...

അപ്പോൾത്തന്നെ ബാഗുമെടുത്തെഴുന്നേറ്റു…

എല്ലാംകേട്ടു മിഴിച്ചിരുന്ന അരുണിനെ മാറ്റി ബെഞ്ചിൽനിന്നുമിറങ്ങുമ്പോൾ,

“”…എടാ… നീയിത്രേം പറഞ്ഞില്ലേ… ഇനി നമുക്കു പറയാനുള്ളകൂടി കേക്ക്…!!”””_
എന്നും പറഞ്ഞുകൊണ്ടു കാർത്തിയെന്റെ

💬 Comments

View all comments