0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

നിന്റമ്മ..!!”””_ യെന്ന്...

വായീന്നു സംഭവം പുറത്തുവന്നതിനു ശേഷമാണ് വന്നതിനെക്കുറിച്ചുള്ള ചിന്തയവൾക്കുണ്ടായത്…

പെട്ടെന്നവൾ വാപൊത്തിപ്പിടിച്ചെങ്കിലും അപ്പോഴേയ്ക്കും കരണംതീർത്തൊന്നു പൊട്ടിക്കഴിഞ്ഞിരുന്നു…

അടിവീണ കവിളുംപൊത്തിക്കൊണ്ടു കുറച്ചുനേരം നിന്നാടിയങ്ങു കട്ടിലിലേയ്ക്കു മറിയുകകൂടിയായപ്പോൾ എന്റെ കലിപ്പുമൊന്നടങ്ങി…

അല്ലേൽതന്നെ ഒറ്റയടിയ്ക്കു വീണുപോയവളോടു പിന്നെന്തോന്നു ദേഷ്യം…??!!

പിന്നവളെ മൈൻഡുപോലും ചെയ്യാതെ നേരേപോയൊരു കുളിയും പാസ്സാക്കി
തിരിച്ചുവന്നപ്പോഴും കക്ഷി എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല...

…ചത്തുപോയ്‌ട്ടുണ്ടാവോ..?? ആഹ്..! നാളെ രാവിലെവരെ നോക്കാം… എന്നിട്ടുമെഴീച്ചില്ലേലെടുത്തു കുഴിച്ചിടാം…!!_ എന്നൊരു തീർപ്പിൽ ലൈറ്റുമോഫ് ചെയ്തു ഞാനും കേറിക്കിടന്നു…

കിടന്നൊന്നു മയക്കംപിടിച്ചതും ബെഡ്ഡിലൊരു ഞരക്കം…

ശബ്ദംകേട്ടതും പിടിഞ്ഞെഴുന്നേറ്റെങ്കിലും അപ്പോഴേയ്ക്കും കഴുത്തിൽ പിടിവീണു കഴിഞ്ഞിരുന്നു…

കൂട്ടത്തിൽ,

“”…നീയെന്നെ തല്ലാറായോ..??”””_ ന്നൊരു ചോദ്യംകൂടി…

പെട്ടെന്നുള്ളാക്രമണമായതിനാൽ ഞാനൊന്നു പതറിപ്പോയി…

അടിതെറ്റിയാൽ ആനയും വീഴുമെന്നാണല്ലോ പ്രമാണം…

“”…പറേടാ.. ഇനിയെന്നെ തല്ലോ… പറയാൻ… ഇനിയെന്റനേരേ കൈപൊക്കോന്ന്…??”””_
ചോദിയ്ക്കുന്നതിനൊപ്പം മീനാക്ഷി ചാടിയെന്റെ വയറിനിരുവശത്തുമായി കയറിയിരുന്ന് രണ്ടുകൈകൊണ്ടും കഴുത്തിൽപിടിച്ചു ഞെക്കി…

തൊണ്ടക്കുഴിയിൽ കൈകളമർന്നതും ചുമച്ചുപോയ ഞാൻ,

“”…വിഡ്രീ.. പ്രാന്തീ.. ന്റ കഴു.. കഴുത്ത്..!!””_
എന്നൊരുവിധത്തിൽ പറഞ്ഞൊപ്പിച്ചെങ്കിലും ആരോടു പറയാൻ..?? ആരു കേൾക്കാൻ..??

അവൾ രണ്ടുകൈയും കൂട്ടിപ്പിടിച്ചു കഴുത്തിലമർത്തി ഞെക്കി...

ഒന്നു കൈകാലിട്ടടിച്ചു പിടഞ്ഞുപോയ ഞാനെങ്ങനെയൊക്കെയോ കൈയുയർത്തി മീനാക്ഷിയെ തള്ളിമാറ്റാൻ ശ്രെമിച്ചു…

അതിനായി കൈയെടുത്തു പിടിച്ചതു പഞ്ഞിക്കെട്ടുപോലെന്തോ ഒന്നിൽ…

ശ്രിങ്കാരവേലനിൽ ലാല് പറയുമ്പോലെ നല്ല സുഖം.. കയ്യെടുക്കാനേ തോന്നീല, മരണത്തെ മുഖാമുഖം കണ്ടയാ നേരത്തും…

വീണ്ടുമാ പതുപതുപ്പിന്റെ സുഖമറിഞ്ഞതും വീണ്ടുമൊന്നുകൂടമർത്തി ഞെക്കി…

പക്ഷേയാ രണ്ടാമത്തെ ഞെക്ക് നല്ല വൃത്തിയായമർന്നതും,

“”…സ്ഹൂ..!!”””_ ന്നൊരു സീല്ക്കാരത്തോടെ മീനാക്ഷി കഴുത്തിൽനിന്നും കൈവിടുവിച്ചു…

കിട്ടിയവസരം മുതലാക്കി ഞാനൊന്നു ശക്തിയായി കുതറിയപ്പോൾ പുറത്തിരുന്ന മീനാക്ഷി മറിഞ്ഞു ബെഡ്ഡിലേയ്ക്കു വീണു...

തക്കംനോക്കി ചാടിയെഴുന്നേറ്റു ലൈറ്റിട്ടശേഷം നോക്കുമ്പോൾ കലിയടങ്ങാതെ കിതച്ചുകൊണ്ടെന്നെ

💬 Comments

View all comments