0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

നോക്കുന്ന മീനാക്ഷിയെയാണ് കണ്ടത്…

ഭദ്രകാളി ക്ഷേത്രത്തിലെ വിഗ്രഹമൊക്കെയെന്ത്‌ ഭേദം..??!!

“”…ഒറങ്ങിക്കെടന്നെന്നെ ഞെക്കിക്കൊല്ലാമ്മേണ്ടിയാലേ നീ ചത്തപോലെ കെടന്നേ..??”””_ തൊണ്ട തിരുമിക്കൊണ്ടാണു ഞാനതു ചോദിച്ചത്…

“”…എന്റെ ശരീരം നോവിച്ചാ കൊല്ലും ഞാൻ..!!”””_ വെല്ലുവിളി പോലുള്ളവൾടെയാ ഡയലോഗുകേട്ടതും തെല്ലൊന്നു പൊളിഞ്ഞ ഞാൻ കാലു നീട്ടി ഒറ്റതൊഴി..

കൂടെ,

“”…കൊല്ലുന്നേല് വാടീ.. വെളിച്ചത്തു നേർക്കുനേർ വാ നീയ്..!!”””_ എന്നു തിരിച്ചുകൂടി പറഞ്ഞപ്പോൾ അവൾക്കുമതു കൊണ്ടു…

ചവിട്ടുകൊണ്ടു മറിഞ്ഞു വീണിടത്തുനിന്നും പാവാടയൊതുക്കിക്കൊണ്ടു ചാടിപ്പിടഞ്ഞെഴുന്നേറ്റ മീനാക്ഷി വീണ്ടുമെന്റെ കഴുത്തിനുനേരേ കൈയുമായി വന്നെങ്കിലും ബെഡ്ഡിലിരുന്നുകൊണ്ടു വെട്ടിമാറിയ ഞാൻ തലയിണയെടുത്തു തലയ്ക്കിട്ടൊന്നു കൊടുത്തു…

പാമ്പിനെ തല്ലുമ്പോലുള്ളയാ തല്ലിൽ മൂക്കുംകുത്തി ബെഡ്ഡിലേയ്ക്കു വീണയവൾ അവിടെ കിടന്നുനോക്കുമ്പോൾ ഞാൻ തലയിണയുമായി ബെഡ്ഡിന്മേൽ മുട്ടുകാലിൽ നിൽപ്പുണ്ടായിരുന്നു…

“”…കഴിഞ്ഞോ..?? ഇല്ലേ വാ… വന്നു കൊല്ലടീ…!!”””_
വീണ്ടുമെന്റെ വെല്ലുവിളിയുയർന്നു…

അതുകേട്ടതും റിലേതെറ്റിയ മീനാക്ഷി വീണ്ടുമെന്റെനേരേ കുതിച്ചപ്പോൾ ഞാൻ വീണ്ടും തലയിണ അവൾക്കുനേരേ വീശി…

പക്ഷേയിത്തവണയവൾ തന്ത്രപൂർവ്വമതിൽ നിന്നും ഒഴിഞ്ഞുമാറുക മാത്രമല്ല, എന്റെ കൈയിലെ തലയിണ തട്ടിത്തെറിപ്പിയ്ക്കയും ചെയ്തു….

തലയിണ കയ്യിൽനിന്നും തെറിച്ചു കട്ടിലിനു പുറത്തേയ്ക്കുവീണതും ഒരു നിമിഷമെന്റെ ശ്രെദ്ധ തലയിണയിലേയ്ക്കു പോയി…

കൃത്യമതേ സമയമവളെന്റെ കയ്യിലൊരിടി…

കുറ്റം പറയരുതല്ലോ മസിലുടഞ്ഞുപോയി…

വേദന സഹിയ്ക്കാതെ കയ്യുംപൊത്തി പിടിച്ചുകൊണ്ടു ഞാൻ കുനിഞ്ഞിരുന്നു ഞരങ്ങിയപ്പോഴും മീനാക്ഷിയടങ്ങീല…

ഡ്രംസടിയ്ക്കുമ്പോലെന്റെ പുറത്തു നാലഞ്ചിടി കൂടിയവൾ പൊട്ടിച്ചു…

“”…പുണ്ടച്ചീ… മാറടീ…!!”””_
എന്നൊരു മുഴക്കത്തോടെ പറഞ്ഞു ഞാനവളെ തള്ളിമാറ്റുമ്പോൾ പേപ്പട്ടി കിതയ്ക്കുമ്പോലവൾ എന്നെനോക്കി കിതയ്ക്കുവായ്രുന്നു…

“”…എന്ത്രീ നോക്കുന്നേ…??”””_
കയ്യും തടവിക്കൊണ്ടു കട്ടിലിൽ ചാരിയിരുന്നു ചീറീതും,

“”…കണ്ണൊള്ളോണ്ട്…!!”””_
എന്നവളതേ ടോണിൽ മറുപടിയും തന്നു…

“”...എന്നാലേ... ആ കണ്ണിനി നെനക്കില്ല..!!”””_ അതുമ്പറഞ്ഞു ചാടിയെഴീച്ച ഞാൻ, കട്ടിലീന്നിറങ്ങാനൊരുങ്ങിയ മീനാക്ഷീടെ സ്വർണ്ണപാദസരത്തിനു

💬 Comments

View all comments