0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

വീണ്ടുമവൾടെ നേരേ ചീറിക്കൊണ്ടു ചെന്നതും അവളടങ്ങി…

“”…എന്നാലുമൊറങ്ങി കെടക്കുമ്പോളെന്നെ ഞെക്കി കൊന്നിട്ടെന്തോ കിട്ടാനെന്നു ചോദിച്ച നീ തന്നെയിതു ചെയ്തല്ലോന്നാണ്… അതെങ്ങനെ.. പറഞ്ഞവാക്കു പാലിയ്ക്കണോങ്കിൽ ഒറ്റ തന്തയ്ക്കു പെറക്കണം…!!”””
ഒരടിയനങ്ങാൻ വയ്യാതെ കട്ടിലിലിരുന്നു കിതച്ചുകൊണ്ടാണ് ഞാനതുപറഞ്ഞത്…

“”…അങ്ങനെ ചെയ്തിട്ടുണ്ടേലതിനു കാരണമാരാ…?? നീയെന്നെ തല്ലിയോണ്ടല്ലേ ഞാനും ഞെക്കീത്… എന്റെ ദേഹന്നൊന്താൽ ആരായാലും ശെരി ഞാന്തിരിച്ചുമിടിയ്ക്കും..!!”””_
നെഞ്ചുതടവി ശ്വാസമെടുത്തുകൊണ്ട് അവളും തിരിച്ചടിച്ചു…

“”…അന്നു ചെറിയമ്മയങ്ങനൊക്കെ പറഞ്ഞിട്ടു പോയപ്പോൾ നീയല്ലേ വലിയവായിലു പറഞ്ഞേ, ഇനിയെന്റെ കാര്യത്തില് നീയുമെടപെടൂല… നിന്റെ കാര്യത്തില് ഞാനുമെടപെടരുതെന്ന്… എന്നിട്ടിപ്പോളാരാ ചൊറിഞ്ഞോണ്ടാദ്യം വന്നേ…?? ഞാനാരേം ശല്യഞ്ചെയ്യാതടങ്ങിയിരിയ്ക്കുവല്ലാർന്നോ… അതിനാടീ പറേണേ, പറഞ്ഞവാക്കു പാലിയ്ക്കാനൊറ്റ തന്തയ്ക്കു പെറക്കണോന്ന്…!!”””_
ഇടികൊണ്ടുടഞ്ഞ കൈയിലെ മസിലും തടവിക്കൊണ്ടു ഞാനങ്ങനെ പറഞ്ഞപ്പോൾ മീനാക്ഷിയ്ക്കതിനു മറുപടിയില്ലാതെ പോയി…

അതുകൊണ്ടു തന്നെ,
പിന്നൊന്നും മിണ്ടാതെ ബാത്ത്റൂമിലേയ്ക്കു കേറിപ്പോകുക മാത്രമാണവൾ ചെയ്തത്…

തിരിച്ചിറങ്ങി വരുന്നതും കാത്ത് ഞാനാ കട്ടിലിലിരുന്നെങ്കിലും കുറേയായിട്ടും കാണാതെവന്നപ്പോൾ ആ ഇരുന്നയിരുപ്പിൽ മയങ്ങിപ്പോയി…

പിന്നെ ബോധം വീഴുന്നത് അടുത്ത ദിവസമായിരുന്നു…

അപ്പോഴും കട്ടിലിന്റൊരു വശത്തേയ്ക്കു ചാരിയായിരുന്നെന്റെ കിടപ്പ്‌…

കൂട്ടത്തിൽ അസഹ്യമായ ശരീരംവേദനനയും…

അവൾടേന്നിടി കിട്ടിയ കൈ അപ്പോഴുമനങ്ങുന്നുമില്ല...

…മൈര്.!

മീനാക്ഷിയേയും മനസ്സിൽ പ്രാകിക്കൊണ്ട് കട്ടിലിൽനിന്നുമെഴുന്നേറ്റപ്പോളാണ് കട്ടിലിൽ സാധാരണ കാലുവെയ്ക്കുന്ന ഭാഗത്തു തെക്കുവടക്കായി കിടക്കുന്നയാ പൊന്നോമനമോളെ ഞാൻ കാണുന്നത്…

രാത്രിയിലെ അങ്കത്തിൽ നിലത്തുപോയ തലയിണയെടുത്തു വിലങ്ങനെ കെട്ടിപ്പിടിച്ച് അതിൽത്തന്നെ തലയുംവെച്ചു കവിഴ്ന്നു കിടന്നുറങ്ങുവാണ് കക്ഷി...

തലയിണയിലേയ്ക്കു പടർന്നുകിടക്കുന്ന മുടിയിഴകൾക്കിടയിൽ ഒന്നുമറിയാതെ കണ്ണുമടച്ചുറങ്ങുന്ന നിഷ്കളങ്കമായ മുഖം…

…അയ്യോടാ.! എന്തൊരഭിനയം..!!_
അവളെനോക്കി പിറുപിറുത്തുകൊണ്ട് ഞാൻ ഫ്രഷാവാനായി പോയി...

പെട്ടെന്നു കുളിച്ചെന്നുവരുത്തി തിരിച്ചിറങ്ങിയപ്പോൾ കട്ടിലിലിരുന്നാടുകയായിരുന്നു മീനാക്ഷി…

മുടിയൊന്നുമൊതുക്കിക്കെട്ടാതെ തലകുമ്പിട്ടിരിയ്ക്കുന്നതു കണ്ടപ്പോളേ ഉറക്കംശെരിയായിട്ടില്ലെന്നു മനസ്സിലായി…

…ഒറ്റയടിയ്ക്കുറക്കീട്ട് ആ

💬 Comments

View all comments