Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
ഉറക്കമൊന്നു ശെരിയാക്കിക്കൊടുത്താലോഎന്നൊന്നാലോചിച്ചതാ...
…നീയൊന്നടങ്ങിയിരി മൈരേ… എന്തിനാണാവശ്യമില്ലാണ്ടുപോയ് ചോദിച്ചു മേടിയ്ക്കുന്നത്..??_ മനസ്സെന്നു പറയുന്ന കാരണവരതിനെ എതിർത്തപ്പോൾ പിന്നൊന്നും ചെയ്യാൻ നിൽക്കാതെ അലമാരയ്ക്കുള്ളിൽനിന്നും ഞാൻ തുണി തിരയാൻ തുടങ്ങി…
അപ്പോഴേയ്ക്കും തോളിലൊരു ടവലും കൈയിലുടുത്തു മാറാനുള്ള തുണിയുമായി മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കേറിപ്പോകയും ചെയ്തു...
ഒട്ടും വൈകാതെതന്നെ ഞാൻ ഡ്രെസ്സും ചേഞ്ചുചെയ്തു താഴേയ്ക്കുവന്നപ്പോൾ അമ്മയും ചെറിയമ്മയും ശ്രീക്കുട്ടിയുമവിടിരുന്നു കൊടികുത്തിയ ചർച്ച…
ഏതോ സീരിയലിന്റെ കഥ പറയുവാന്നു കണ്ടാൽ തോന്നുകേയില്ല…
രാത്രി മുഴുവൻ സീരിയലുകാണും...
പകലുമൊത്തമതിന്റെ കഥേംപറയും… ഇവർക്കിതു മടുക്കൂലേ..??
സ്റ്റെയറിലെ അവസാന സ്റ്റെപ്പുവിട്ടിറങ്ങാതെ തള്ളയേയും അനിയത്തിതള്ളയേയും പുച്ഛിയ്ക്കുമ്പോഴാണ്, എന്തോപറഞ്ഞു തിരിഞ്ഞ ചെറിയമ്മയെന്നെ കാണുന്നത്…
കണ്ടുടനേ ചെറിയമ്മയുടെ ചോദ്യവുമെത്തി,
“”…ഡാ… ഞാനിന്നലെ പറഞ്ഞ കാര്യമെന്തായി..??”””
“”…കാര്യമ്പറഞ്ഞതു താനാണെങ്കിൽ ഇനിയൊന്നും ആലോചിയ്ക്കുവേ വേണ്ട… നടക്കൂല…!!”””_
എന്റെയാക്കിയുള്ള മറുപടികേട്ടതും ശ്രീക്കുട്ടി വാപൊത്തിയൊരു ചിരി…
അതിനു ചെറിയമ്മേടെ കയ്യീന്നു തോളത്തൊരു വീക്കുകിട്ടീപ്പോൾ പെണ്ണിനും സമാധാനം…
“”…ഡാ ചെക്കാ… നീ തമാശകളെ… എന്നിട്ടു ഞാഞ്ചോയ്ച്ചേനു മറുപടി താ… നാളെ രശ്മീടെ കല്യാണത്തിനു പൂവാമ്പറ്റോ നെനക്ക്…??”””
“”…ഇല്ല.! പറ്റത്തില്ല..!!”””_
എടുത്തടിച്ചതുപോലുള്ള എന്റെ മറുപടികേട്ടതും ഒരുനിമിഷം അമ്മയും ചെറിയമ്മയും പരസ്പരംനോക്കി…
“”…അപ്പൊ നെനക്കു പോവാമ്പറ്റില്ലാന്നുറപ്പാണല്ലോ…??”””
“”…ആം.! ഉറപ്പാ..!!”””
“”…എങ്കിൽപ്പിന്നെ ഞങ്ങളു പൊയ്ക്കോട്ടേ…??”””
“”…നിങ്ങളു പൊയ്ക്കോ… അതിനെന്തോത്തിനാ എന്നോടു ചോദിയ്ക്കുന്നേ..??”””_
ചെറിയമ്മയ്ക്കു ഞാനതേ തലത്തിൽ മറുപടി കൊടുത്തതും,
“”…മോൾക്കു നാളെ ക്ലാസ്സില്ലല്ലോ… ല്ലേ…??”””_
എന്നുള്ളമ്മയുടെ ചോദ്യം…
അതിനു ഞാനമ്മയുടെ കണ്ണുകൾപോയ ഭാഗത്തേയ്ക്കു നോക്കീതും ബാഗും കോട്ടും കോപ്പുമൊക്കെയായി പാഞ്ഞുവരുന്ന മീനാക്ഷി…
അവളെ കൊണ്ടുപോവാതെ പൊയ്ക്കളയുമെന്നു പേടിച്ചോടി വരുന്ന വരവാണ്….
“”…അത് മെഡിയ്ക്കൽലീവ് കിട്ടും... എന്തേ..??”””
“”…അല്ലാ… ഇന്നലൊരു കല്യാണത്തിന്റെ കാര്യം പറഞ്ഞില്ലായ്രുന്നോ… ഞങ്ങടെ
💬 Comments
View all comments