0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.2K

മാമന്റെ ചെറുമോൾടെ കല്യാണമാ… മോൾക്കു ഫ്രീയാണേൽ മോളുകൂടി വാ..!!”””_ അമ്മയുടെ ഇൻവിറ്റേഷൻ കിട്ടീതും മീനാക്ഷിയെന്റെ മുഖത്തുനോക്കി...

“”…അവൾക്കൊരു പ്രശ്നോമില്ല… അവള് വന്നോളും…!!”””_ മീനാക്ഷിയ്ക്കൊരു മറുപടി പറയാനുള്ള സാവകാശംപോലും കൊടുക്കാതെ ഞാൻ മൊഴിഞ്ഞതും ചെറിയമ്മ ചാടിയിടയ്ക്കു കേറി…,

“”…അതു നീ പറഞ്ഞാമതിയോ..?? എന്തായാലും നീ വരാതെ ഇവളുംവരണ്ട..!!”””

“”…എടീ… മീനൂങ്കൂടെ വരട്ടേ… അവടെ ചെല്ലുമ്പോൾ രണ്ടുപേരും വന്നില്ലെന്നു പറയുന്നതു മോശമല്ലേ..??”””_
ചെറിയമ്മേടെ ഡയലോഗുകേട്ടതും അമ്മചോദിച്ചു...

അതിന്,

“”…അതൊന്നുമൊരു മോശോമില്ല… അവർക്കൊക്കിവളെ പരിചയപ്പെടുത്തി കൊടുക്കേണ്ടതിവനാ… അല്ലാണ്ടു നമ്മളല്ല… അതോണ്ട് ഇവനില്ലാണ്ടിവളും വരണ്ട…!!”””_
ചെറിയമ്മയെന്നൊന്നു തുറിച്ചു നോക്കിയാണതു പറഞ്ഞത്.. അങ്ങനെ നിന്നെയൊന്നും വെറുതെവിടില്ലെന്ന മട്ടിൽ…

“”…നീയെന്തോത്തിനാ ആവശ്യമില്ലാണ്ടു വാശിപിടിയ്ക്കുന്നേ..?? എന്തൊക്കെപ്പറഞ്ഞാലും രണ്ടിനേങ്കൂടൊരുമിച്ചിവടെ നിർത്താമ്പറ്റൂല… അതോണ്ടിവളെക്കൂടെ കൊണ്ടുപോയേ പറ്റൂ…!!”””_
അമ്മയുടെ വായിൽനിന്നുമതു കേട്ടതും ഞാനൊന്നു മീനാക്ഷിയെ പാളിനോക്കി അപ്പോളവളൊരു പുച്ഛഭാവത്തോടെ എന്നെയും…

എന്നിട്ട്,

“”…അടിപൊളി…!!”””_എന്നു ചുണ്ടനക്കുക മാത്രം ചെയ്തു….

…പാവം അമ്മ.! ഞങ്ങളെ രണ്ടിനേംകൂടി തനിച്ചാക്കിപ്പോയാൽ തുണിയില്ലാണ്ടു വീട്ടുമുറ്റത്തുകിടന്നു പെർഫോമൻസു നടത്തി പട്ടികൾക്കു കോംപെറ്റീഷൻ കൊടുത്താലോന്നു പേടിച്ചിട്ടുണ്ടാവും.!

അപ്പോഴേയ്ക്കും ചെറിയമ്മ വീണ്ടുമമ്മയ്ക്കു നേരേ ചാടി,

“”…പെണ്ണേ നീയൊന്നു മിണ്ടാണ്ടിരുന്നേ… ആവശ്യമില്ലാണ്ടോരോന്നൊക്കെ… അവള് കൂടെ വന്നാപ്പിന്നെ ഇവനാരു വെച്ചുവിളമ്പിക്കൊടുക്കും..??””‘

“”…ഓ.! അതിനുവേണ്ടിയാരേം പിടിച്ചു നിർത്തണോന്നില്ല… ഞാൻ വല്ല ഹോട്ടലീന്നും കഴിച്ചോളാം…!!”””_ എന്നുമ്പറഞ്ഞ് ചെറിയമ്മയ്ക്കിട്ടൊരു ആപ്പുവെയ്ക്കുമ്പോളും അവളുണ്ടാക്കിത്തരുന്ന വിഷം കഴിയ്ക്കുന്നേലും ഭേദം ഹോട്ടൽഫുഡാന്നായിരുന്നെന്റെ മനസ്സിൽ…

“”…അതൊന്നുമ്മേണ്ട… ഒരുത്തീനെ കെട്ടിപ്പെറുക്കി കൊണ്ടുവന്നിട്ടു നീയങ്ങനെ
ഹോട്ടലീന്നു കഴിയ്ക്കണ്ട… അല്ലേത്തന്നെ നിന്നിവടൊറ്റയ്ക്കാക്കി ഇവളേംകൊണ്ടുപോയാൽ എനിയ്ക്കൊരു സമാധാനങ്കാണൂല… ഇവളുണ്ടെങ്കി നേരത്തിനെന്തേലും കഴിപ്പിയ്ക്കയെങ്കിലും ചെയ്തോളും…!!”””_

എന്നായി ചെറിയമ്മ…..!

…അതേ… ജീവനുണ്ടേലേ വല്ലതുമൊക്കെ കഴിയ്ക്കേണ്ടാവശ്യം വരത്തുള്ളൂന്നു പറയണമെന്നുണ്ടായിരുന്നു…

മാത്രോമല്ല… ഇത്രേംനാൾ ഹോട്ടലീന്നു കഴിച്ചയെനിയ്ക്കു നാളെയൊരു

💬 Comments

View all comments