Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
ദിവസത്തേയ്ക്കെന്തു പുതുമയെന്നു ചോദിയ്ക്കാനും നാവു തുടിച്ചതാണ്…
പക്ഷേ, വീണ്ടും മൊടക്കു പറഞ്ഞുനിന്നാൽ ചിലപ്പോൾ എന്നേം മീനാക്ഷിയേംകൂടി കല്യാണത്തിനു പറഞ്ഞുവിട്ടാലോന്നുള്ള പേടിയുള്ളതുകൊണ്ടു ഞാനൊന്നും മറുത്തുപറയാതെ സമ്മതിച്ചെന്നു മാത്രം...
എന്നാലെന്നെയും മീനാക്ഷിയേയും ഒറ്റയ്ക്കാക്കി പോകാൻ താല്പര്യമില്ലാതിരുന്ന അമ്മ, വീണ്ടും ചെറുക്കാൻ ശ്രെമിച്ചെങ്കിലും അമ്പിനും വില്ലിനുമടുക്കാതെ നിന്ന ചെറിയമ്മയ്ക്കു മുന്നിൽ പത്തി മടക്കേണ്ടി വന്നു…
അല്ലേലും ചെറിയമ്മയെ വാദിച്ചു തോൽപ്പിയ്ക്കാനുള്ള കഴിവൊന്നും എന്റമ്മയ്ക്കില്ല...
അതോടതിനൊരു തീരുമാനമായെന്ന മട്ടിലേയ്ക്കു കാര്യങ്ങൾ വന്നപ്പോഴാണ്, ഒരുകാതിലായി ഹെഡ്സെറ്റുംവെച്ച് കീത്തുവിറങ്ങി വന്നത്…
...ഇവളിതിത്രേന്നേരം എവിടായ്രുന്നു..??_ എന്നൊരു ഭാവത്തിൽ ഞാൻ കീത്തുവിന്റെ മുഖത്തേയ്ക്കു നോക്കുമ്പോളാണ് മീനാക്ഷി ചെറിയമ്മയ്ക്കുള്ള മറുപടി കൊടുത്തത്...
“”…അതിന് എനിയ്ക്കൊന്നും വെച്ചുണ്ടാക്കാൻ അറിയത്തില്ല..!!”””
കേൾക്കേണ്ടതാമസം ഒരാവശ്യോമില്ലാതെ കീത്തുവതിൽ കേറിപ്പിടിയ്ക്കുവേം ചെയ്തു…
“”…എന്താന്ന്…?? നെനക്കിത്രേന്നാളായ്ട്ട് കഞ്ഞി വെയ്ക്കാനറിയത്തില്ലാന്നോ..??”””_ എന്നായിരുന്നു ചോദ്യം…
അതിനമ്മയുടെ വക,
“”…എന്നിട്ടു നെനക്കറിയാമോ..??”””_
എന്ന മറുചോദ്യത്തിൽ എന്റെ കീത്തുവേച്ചിയൊന്നാടി ഉലഞ്ഞു…
അത്രയുംനാൾ അങ്ങോട്ടുമിങ്ങോട്ടും പണികിട്ടുന്നതു കണ്ടു ചിരിച്ചിരുന്ന ഞാനും മീനാക്ഷിയും ആദ്യമായിട്ടാവും ഒരുമിച്ചു ചിരിച്ചുപോയത്…
ഗൂഗിൾമാപ്പു നോക്കി അടുക്കള കണ്ടുപിടിയ്ക്കുന്നവളാണ് കഞ്ഞിവെയ്ക്കാനറിയില്ലെന്നു പറഞ്ഞു മീനാക്ഷിയെ കളിയാക്കുന്നത്…
“”…അതന്നെ… സമയമാവുമ്പോൾ മണംപിടിച്ചു വന്നിരുന്നു തിന്നാനല്ലാതെ നിന്നെക്കൊണ്ടെന്തിനു കൊള്ളാം…!!”””_ എന്നുമ്പറഞ്ഞു ചെറിയമ്മകൂടി അമ്മയെ സപ്പോർട്ടു ചെയ്തപ്പോൾ, അപ്പോളെന്തിനാ അങ്ങോട്ടേയ്ക്കു വന്നതെന്നു തോന്നിപ്പോയ്ട്ടുണ്ടാവും കീത്തൂന്…
“”…അതിനെന്റെ കല്യാണോന്നും കഴിഞ്ഞിട്ടില്ലല്ലോ… അതപ്പോ നോക്കാം…!!”””_ എന്നൊരു മുടന്തൻ ന്യായവും പറഞ്ഞവൾ അടുത്തുകണ്ട കസേരയിലേയ്ക്കിരുന്നതും, പാവം വല്ലാതെ ക്ഷീണിച്ചുപോയെന്നു മനസ്സിലായി…
കൈയൊഴിഞ്ഞു നിൽക്കുന്ന ആരേലുമുണ്ടേൽ അതിനൊന്നു
വീശിക്കൊടുക്കാൻ പറയണമെന്നുണ്ടായിരുന്നു…
പിന്നെ കീത്തുവായതുകൊണ്ടും പറഞ്ഞുപോയല്ലോ എന്നോർത്തു പച്ഛാത്തപിയ്ക്കാനുള്ള സമയംതരാനുള്ള ബുദ്ധി അവൾക്കില്ലെന്നറിയുന്നതുകൊണ്ടും മിണ്ടാൻപോയില്ലെന്നു മാത്രം...
“”…അതുകുഴപ്പോല്ല… നിങ്ങളു രണ്ടുപേർക്കുള്ളതല്ലേ… അതുവെച്ചുണ്ടാക്കാനൊക്കെ ഞാമ്പറഞ്ഞു തരാം…!!”””_ ചെറിയമ്മ
💬 Comments
View all comments