0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.2K

മീനാക്ഷിയ്ക്കൊരു താങ്ങുകൊടുത്തു…

അതുകേട്ടപ്പോൾ കക്ഷിയ്ക്കും സന്തോഷമായി…

എന്നെ പട്ടിണിയ്ക്കിട്ട് ഒറ്റയ്ക്കു കേറ്റാനുള്ള വകുപ്പായല്ലോ…??!!

ഉടനെ,

“”…അതിനു നീയെന്തിനാ കഷ്ടപ്പെടുന്നേ… ഇവനറിയാലോ… അതൊക്കെ ഇവഞ്ചെയ്തോളും…!!”””_
ചെറിയമ്മയെ തടഞ്ഞുകൊണ്ടമ്മ പറഞ്ഞതും അതിനൊപ്പം,

“”…അതേ… സിത്തുവേട്ടൻ കുക്കു ചെയ്യുന്നേന്റെ ഏഴയലത്ത് അമ്മേം വല്യമ്മേം വരത്തില്ല ചേച്ചീ..!!”””_ എന്ന ശ്രീക്കുട്ടീടെ കമന്റുകൂടിവന്നതും മീനാക്ഷിയെന്നെ തുറിച്ചൊരുനോട്ടം, വിശ്വസിയ്ക്കാനാവാത്ത മട്ടിൽ…

“”…ഏടാ… ഇവൾക്കൂടുള്ളത് നീ വെച്ചു കൊടുത്തോളോ..??”””_
ചെറിയമ്മയാണു ചോദിച്ചത്…

“”…പിന്നെന്താ… ഒരു പ്രശ്നോമില്ല… അക്കാര്യം ഞാനേറ്റു…!!”””_ നൂറില് നൂറ്റിയിരുപതിനു മേലെ കോൺഫിഡൻസോടെ ഞാനതേറ്റതും മീനാക്ഷി ചാടി ചെറിയമ്മേടെ കയ്യിലൊരുപിടുത്തം…

കൂടെ,

“”…എനിയ്ക്കിപ്പം പാചകം പഠിയ്ക്കണം ചെറീമ്മേ….!!”””_ ന്നൊരു ഗദ്ഗതവും…

“”…അവൻ ചെയ്തുതരാന്നു പറഞ്ഞില്ലേ… പിന്നെ നീയെന്തോത്തിനാ മോളേ കഷ്ടപ്പെടണേ…??”””

“”…ങ്ഹൂം.. അതല്ല… ഭാര്യമാരുള്ളപ്പോൾ ഭർത്താക്കന്മാരെകൊണ്ട് പാചകം ചെയ്യിയ്ക്കുന്നതൊന്നും ശെരിയല്ല ചെറീമ്മേ..!!”””_
അവൾ പറഞ്ഞു…

“”…ശ്ശെടാ… ഈ കുട്ടീടൊരുകാര്യം… എന്തായാലും മോളിപ്പോൾ കോളേജിപ്പൊക്കോ… വന്നിട്ടു നമുക്കു ശെരിയാക്കാം..!!”””_
മീനാക്ഷിയുടെ തോളിൽതട്ടി അവളെ സമാധാനിയ്ക്കുമ്പോളും ചെറിയമ്മ ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…

ഞങ്ങടെ പരസ്പരസ്നേഹം കണ്ടിട്ട് ഇനി രണ്ടുംകൂടി സെറ്റായ്ട്ടുണ്ടോ എന്നർത്ഥത്തിൽ...

“”…മറക്കല്ലേ ചെറീമ്മേ… എന്നെയതൊന്നു പഠിപ്പിച്ചുതന്നിട്ടേ പോകാവുളേള..!!'”””_
വീട്ടിൽനിന്നുമിറങ്ങുമ്പോളും ദൈന്യസ്വരത്തോടതു പറയാൻ മീനാക്ഷി മറന്നില്ലയെന്നതാണ് വസ്തുത….

വേറൊന്നുമല്ല, ഫുഡുണ്ടാക്കാൻ പഠിച്ചില്ലേൽ പട്ടിണി കിടക്കേണ്ടിവരുമെന്ന് അവൾക്കുറപ്പാണല്ലോ…

പിന്നുള്ളതെല്ലാം പതിവുപോലെ കഴിഞ്ഞുപോയി, അന്നത്തെ ദിവസം വൈകുന്നേരം മഴയായതുകൊണ്ടു കളി മുടങ്ങയതും ഞാൻനേരത്തെ വീട്ടിലെത്തീതുമൊഴിച്ചാൽ…

വീട്ടിൽവന്ന്, ഇനിയെന്തു കോടാലിയെന്നൊക്കെ ചിന്തിച്ചകത്തേയ്ക്കു കയറിയപ്പോളാണ് അടുക്കളയിൽനിന്നും പെണ്ണുങ്ങടെ ബഹളം കേൾക്കുന്നത്…

എന്താണു സീനെന്നറിയാനായി ഒളിഞ്ഞുനിന്നു നോക്കിയപ്പോൾ അമ്മയും ചെറിയമ്മയുംകൂടി മീനാക്ഷിയെ പാചകം പഠിപ്പിയ്ക്കാനുള്ള ശ്രെമമായിരുന്നു…

മീൻമുറിയ്ക്കുന്നിടത്തു കണ്ടൻപൂച്ച കിടന്നു കറങ്ങുമ്പോലെ കീത്തുവുമടുത്തുണ്ട്…

ഒന്നുമങ്ങടു സുഖിയ്ക്കാതെയുള്ള

💬 Comments

View all comments