Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
എന്റെചേച്ചീടെ നിൽപ്പുംഭാവവും കണ്ടപ്പോഴേ ചിരിവന്നു...
ഒന്നും നടക്കാതെവന്നാൽ ഇവളിനി അരിക്കലത്തിലെങ്ങാനും തുപ്പോ..??!!
“”…മോളേ… നിന്നെക്കൊണ്ടതു പറ്റീലേൽവേണ്ട… ഇതാ ഈ ഗ്ലാസ്സുവെച്ചോ… എന്നിട്ടിതേല് രണ്ടു ഗ്ലാസ്സരിയെടുത്താ മതി.. മ്മ്മ്…!!”””_ അമ്മ അത്യാവശ്യം വലുപ്പമുള്ളൊരു ഗ്ലാസ്സവൾടെ കയ്യിൽകൊടുത്തിട്ടാണതു പറഞ്ഞത്…
അപ്പോൾത്തന്നെ മീനാക്ഷിയതു കൈനീട്ടി മേടിയ്ക്കുവേം ചെയ്തു…
“”…ഇതിന്റെ രണ്ടു ഗ്ലാസ്സല്ലയോ..??”””_ ഉറപ്പുവരുത്തുന്നതിനായി ഒരു ചോദ്യംകൂടി...
“”…ആം… നിങ്ങക്കു രണ്ടുപേർക്കല്ലേ… അപ്പോളതു മതി…!!”””
“”…പിന്നെ ഫ്രിഡ്ജിൽ അച്ചാറിരിപ്പുണ്ട്… വേണേൽ ചമ്മന്തിയുണ്ടാക്കുവോ മൊട്ട വറുക്കുവോ ചെയ്തോ… അതറിയില്ലേ…??”””_
അമ്മ തിരക്കിയപ്പോൾ അവൾ തലകുലുക്കി… എന്തരോ ഏതോ…??!!
“”…പിന്നെന്തേലുമുണ്ടേല് സിത്തുവരുമ്പോൾ ചോദിച്ചാമതി… വെറുതെ ഹോട്ടലീന്നൊന്നും മേടിയ്ക്കാൻ നിൽക്കണ്ട… അതച്ഛനിഷ്ടാവില്ല…!!”””_ അമ്മ കൂട്ടിച്ചേർത്തു…
എങ്കിൽ പുള്ളിയോടുണ്ടാക്കി വെച്ചിട്ടു പോയാൽമതീന്നു പറേണം ഹേ…
ഹോട്ടലീന്നു മേടിച്ചാലിഷ്ടാവില്ല പോലും… കേട്ടതും എനിയ്ക്കെന്റെ ടെംപറു നിയന്ത്രിയ്ക്കാനായില്ല...
“”…പിന്നെ അരി വെന്തോന്നറിയാൻ ദേ അരിയെടുത്തു ഞെക്കി നോക്കിയാൽ മതി…!!”””_
അടുപ്പിൽനിന്നും രണ്ടരിയെടുത്ത് അമർത്തിക്കാണിച്ചുകൊണ്ട് ചെറിയമ്മ ട്യൂഷൻ തുടർന്നപ്പോളാണ്,
“”…അതെന്തേ… ഞെക്കുമ്പോൾ അരി കരയോ..??”””_ എന്നുള്ള കീത്തുവിന്റെ സംശയംവന്നത്...
സംഭവമവൾക്കു പഠിയ്ക്കണോന്നൊന്നുമില്ല…
എങ്ങനെയെങ്കിലും അവിടൊരു കുത്തിത്തിരിപ്പുണ്ടാക്കണം…
അതിനായിമാത്രം പോയി നിൽക്കുന്നതാ…
കീത്തുവിന്റെ ചോദ്യംകേട്ടു മീനാക്ഷിയവളെ തിരിഞ്ഞു നോക്കിയപ്പോൾ,
“”…അവളങ്ങനൊക്കെ പറേം… മോളതു കാര്യവാക്കണ്ട..!!”””_
എന്നും പറഞ്ഞുകൊണ്ട് അമ്മയും ചെറിയമ്മയും വീണ്ടും ക്ലാസ്സു തുടർന്നു…
അവസാനം അരി വാർക്കുന്നതിന്റെ ഘട്ടമെത്തിയപ്പോൾ എത്രശ്രെമിച്ചിട്ടും സംഭവം മീനാക്ഷിയുടെ കൈയിൽ നിൽക്കാതെ വന്നു…
രണ്ടുമൂന്നു പ്രാവശ്യം ശ്രെമിച്ചെങ്കിലും ദേഹത്തൊക്കെ വെള്ളം ചിതറിവീഴാൻ തുടങ്ങീപ്പോൾ പരിപാടി നിർത്തി…
അവസാനം,
“”…ഇനി നിന്നെക്കൊണ്ട് വാർക്കാൻ പറ്റുന്നില്ലേൽ…”””_
എന്നുപറഞ്ഞു തുടങ്ങിയ ചെറിയമ്മ മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ,
“”…എന്തേ… സഹായത്തിനു മേശിരിയെ വിളിയ്ക്കണോ..??”””_ എന്നും ചോദിച്ച്
💬 Comments
View all comments