Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
ഗ്ലാസ്സും ഞാൻ അടിച്ചുമാറ്റിയതാണെന്നവൾക്കു ബോധ്യമായിക്കാണും...
ഉണ്ടക്കണ്ണുംമിഴിച്ചെന്നെ നോക്കിയ അവളോട്,
""...നീ തിന്നുന്നതെനിയ്ക്കൊന്നു കാണണമെടീ... നീയിനി ആരെയൊക്കെ വിളിച്ചൂന്നുപറഞ്ഞാലും നീ തിന്നണേലിനി ഞാൻ വിചാരിയ്ക്കണം..!!""" എന്നുകൂടി തട്ടിവിട്ടു...
അതോടിനി ചെറിയമ്മേവിളിച്ചാലും രക്ഷയില്ലെന്നവൾക്കു ബോധ്യവുമായി...
വയറും തിരുമ്മിക്കൊണ്ടവൾ സോഫയിലേയ്ക്കു ചായുന്നതുകണ്ടതിന്റെ സന്തോഷത്തോടെ ഞാൻ റിമോട്ടെടുത്തു ചാനലുകളോരോന്നായി മാറ്റിക്കളിയ്ക്കുമ്പോഴാണ് പെട്ടെന്നൊരു തേങ്ങൽ കേൾക്കുന്നത്...
കൂട്ടത്തിൽ എലി കരയുമ്പോലൊരു മൂളലും...
എന്താണു സംഭവമെന്നറിയാതെ ചുറ്റിലുമൊന്നു തലചെരിച്ചു നോക്കുമ്പോൾ വയറും പൊത്തിപ്പിടിച്ചിരുന്ന് ഏങ്ങലടിയ്ക്കുവായിരുന്നു മീനാക്ഷി...
കാര്യം മനസ്സിലാകാതെ ഞാനവളെ ചികഞ്ഞുനോക്കുമ്പോൾ
സെക്കന്റുകൾടെ വ്യത്യാസത്തിൽ ഏങ്ങലടിയൊരു മുളകീറലിലേയ്ക്കു വഴിമാറുകയും ചെയ്തു...
ഇടതുകൈയാൽ വയറുംതടവി വലതുകൈകൊണ്ടു കണ്ണുംതിരുമിയുള്ള അവൾടെയാ കരച്ചിലുകണ്ടപ്പോൾ, എന്റെ ചെവീന്നും കണ്ണീന്നുമൊക്കെ കിളിപാറി...
അതിന്റെകാരണം ഞാൻ പ്രത്യേകിച്ചുപറയണോ..??
അന്നുവരെ കട്ടയ്ക്കുകട്ടയായി പോർവിളിച്ചും തല്ലുകൂടിയുംനടന്നവൾ പെട്ടെന്നു നായ കാലനെക്കണ്ടു കരയുമ്പോലിരുന്നു കരഞ്ഞാൽപ്പിന്നെ ഞാനെന്തോ ചെയ്യാൻ..??!!
""...എന്താടീ... എന്തു മൈരിനാ നീയിരുന്നു മോങ്ങുന്നേ..??"""_ റിലേതെറ്റിയ അവസ്ഥയിലും ഞാൻ ചോദിച്ചുപോയി...
""...നിയ്ക്ക്... നിയ്ക്കു വെശക്കണൂ..!!"""_ വയറുംപൊത്തിപ്പിടിച്ചുകൊണ്ടു പറയുന്നതിനൊപ്പം ഒറ്റനിലവിളികൂടി പിന്നാലെവന്നപ്പോൾ, ടൂകൺട്രീസ്മൂവിയിൽ ദിലീപേട്ടൻ സുരാജേട്ടനോടു ഫുഡ് വേണംന്നു പറയുമ്പോഴുള്ള സുരാജേട്ടന്റെ എക്സ്പ്രഷനായിരുന്നു എന്റെ മുഖത്തുംവന്നത്...
എന്തെല്ലാം പ്രതീക്ഷകളോടെയാണ് ശത്രുവിന്റെ സ്ഥാനവുംകൊടുത്ത് ഞാനവളെ ടവറിനുമുകളിൽ പിടിച്ചിരുത്തിയിരുന്നത്...
എന്നാലൊരു നിമിഷംകൊണ്ടവൾ കുണ്ടീംകുത്തി നിലത്തുവീണപ്പോൾ അത്രയുംനാൾ ഞാൻകൊടുത്ത ഹൈപ്പെല്ലാം വെറുതെയായിപ്പോയോ എന്നൊരുതോന്നൽ...
മാത്രോമല്ല, അതെനിയ്ക്കങ്ങോട്ട് അക്സെപ്റ്റു ചെയ്യാനും കഴിഞ്ഞില്ല...
അതുകൊണ്ടു തന്നെ,
""...എടീ... നീ..??"""_ എന്നു ഞാനറിയാതെ ചോദിച്ചുപോയി...
സ്വസ്ഥമായൊന്നു ശ്വാസംവിടാമ്പോലുമെന്നെ സമ്മതിയ്ക്കാതിരുന്ന നീ തന്നെയാണോ ഈ കിടന്നുകാറുന്നേ...?? എന്നഭാവമായിരുന്നെന്റെ മുഖത്ത്...
""...നിയ്ക്കു വെശക്കുന്നെടാ... എന്തേലുമ്മേടിച്ചു താടാ... ഇല്ലേ... ഇല്ലേ ഞാനിപ്പച്ചാവോടാ..!!"""_ അതുമ്പറഞ്ഞ് അലമുറയിട്ടുകൊണ്ടു സോഫയിൽനിന്നുമെഴുന്നേറ്റ മീനാക്ഷി, വയറും തിരുമ്മിക്കൊണ്ടെന്റെ നേരേവന്നു...
എന്നിട്ടു
💬 Comments
View all comments