0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

കുനിഞ്ഞുനിന്നെന്റെ ടീഷർട്ടിന്റെ കഴുത്തിലായി കുത്തിപ്പിടിച്ചുലയ്ക്കാനും ശേഷം, സോഫയിൽ എന്നോടൊപ്പമിരുന്ന് എന്റെ നെഞ്ചത്തിട്ടിടിയ്ക്കാനുമൊക്കെ തുടങ്ങി...

സത്യമ്പറഞ്ഞാൽ നിമിഷനേരങ്കൊണ്ടവളൊരു പ്രാന്തിയായി മാറുകായായിരുന്നു...

""...വിഡ്രീ മൈരേ... ദേ... എന്റെ ദേഹന്നൊന്താ സത്യായിട്ടെന്റെ സ്വഭാവമ്മാറും... ഞാമ്പറഞ്ഞില്ലെന്നുവേണ്ട..!!"""_ ടീഷർട്ടിൽ ചുറ്റിട്ടുപിടിച്ചിരുന്ന അവൾടെ കൈരണ്ടും വലിച്ചുപറിച്ചു കളഞ്ഞുകൊണ്ടുഞാൻ വിരട്ടാൻശ്രെമിച്ചെങ്കിലും ആരുകേൾക്കാൻ..??

""...എനിയ്ക്കെവുന്നേലും കൊറച്ചു ഫുഡോണ്ടുവന്നു താടാ... എന്നെക്കൊണ്ടു നിയ്ക്കാമ്പറ്റുന്നില്ലെടാ... പ്ലീസടാ... പ്ലീസടാ..!!""'"_ വയറും പൊത്തിപ്പിടിച്ചിരുന്നവൾ വീണ്ടും നിലവിട്ടുകരയാനായി തുടങ്ങിയപ്പോൾ ആ ഉണ്ടക്കണ്ണുകളിൽനിന്നും വെള്ളം ചാലുവെട്ടിയൊഴുകി...

പക്ഷേ, നല്ല ഡോൾബീസൗണ്ടിലവളുടെ കരച്ചിലെന്റെചെവിയിൽ കേൾക്കുന്നസുഖത്തിൽ... ആ കരച്ചിൽ കുറേനേരം ഞാൻ കണ്ണടച്ച് ആസ്വദിച്ചുകൊണ്ടിരുന്നു...

കുറേക്കഴിഞ്ഞപ്പോൾ കരച്ചിലിന്റെ താളം പോയതിന്റെ ദേഷ്യത്തിൽ കണ്ണുതുറന്ന ഞാൻകാണുന്നത്,

""...എന്നെയിങ്ങനെ പട്ടിണിയ്ക്കിട്ടു കൊല്ലാതെ എവിടുന്നേലുമിച്ചിരി ഫുഡുകൊണ്ടുത്താടാ...!!"""_ന്നും പറഞ്ഞെന്റെനേരെ കയ്യുംനീട്ടിക്കൊണ്ടുവരുന്ന മീനാക്ഷിയെയാണ്...

""...ഈക്കണ്ട ഹോട്ടലൊക്കെപ്പൂട്ടിച്ചിടത്തു നിന്റെ തന്തകൊണ്ടുവന്നു വെച്ചേക്കുന്നോ ഫുഡ്..?? ഒന്നുപോയേടീ..!!"""_ എന്റെനേരേ
നീട്ടിക്കൊണ്ടുവന്ന കൈ തട്ടിത്തെറിപ്പിച്ചു ഞാൻ സോഫയിൽനിന്നെഴുന്നേറ്റു പുറത്തേയ്ക്കു നടക്കാനായി തുടങ്ങിയപ്പോൾ മീനാക്ഷിചാടി വീണ്ടുമെന്റെ ടീഷർട്ടിന്റെ പിന്നിലായി പിടിച്ചുതൂങ്ങി...

""...വിഡ്രീ... കോപ്പേ... എന്നെ കൊല്ലാന്നോക്കീപ്പോൾ നെനക്കിതൊന്നുവായ്രുന്നില്ലല്ലോ തെളപ്പ്‌..?? അതോണ്ടു ഞാനങ്ങു ചത്തുപോയെന്നു കരുതി നീ നിന്റെതന്തയോടു ചെന്നുപറ, ഫുഡ് കൊണ്ടേത്തരാൻ..!!"""_ ഞാൻ വീണ്ടുമവൾടെ കൈ വലിച്ചുപറിച്ചു കളഞ്ഞ് സിറ്റ്ഔട്ടിലേയ്ക്കു നടന്നു...

എന്നാലവളുമെന്റെ പിന്നാലെവന്നു...

""...ഡാ... സോറി... സോറി... ഞാഞ്ചെയ്തൊക്കെ തെറ്റുതന്നാ... അതിനുവേണേൽ ഞാൻ കാലേവീണു മാപ്പുപറയാം... എനിയ്ക്കുകൊറച്ചു ഫുഡ് തന്നാമാത്രംമതി... വെശപ്പെന്നെക്കൊണ്ടു സയ്ക്കാമ്പറ്റാത്തോണ്ടാടാ പ്ലീസ്..!!"""_ കുട്ടികൾ വാശിപിടിച്ചു പിന്നാലെ നടക്കുമ്പോലെ എന്റെ പിന്നാലെ തൂങ്ങിക്കൊണ്ടാണവളതു പറഞ്ഞത്...

കാര്യമ്പറഞ്ഞാൽ എന്റെ ടീഷർട്ടിലങ്ങനെ പിടിച്ചില്ലേൽ ഉറപ്പായും വീണുപോകുമെന്ന അവസ്ഥയിലായിരുന്നു മീനാക്ഷി...

""...ഞാനപ്പഴേ കഞ്ഞിവെച്ചു കുടിയ്ക്കത്തില്ലായ്രുന്നോ... നീയാ അരിക്കലോം ഗ്ലാസ്സും മാറ്റിവെച്ചോണ്ടല്ലേ ഞാനിപ്പം..."""_ സിറ്റ്ഔട്ടിലെ ടെയ്ലിന്മേലിരുന്ന എന്റൊപ്പമിരുന്നവൾ

💬 Comments

View all comments