Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
ഇനി നേരമ്പോകോന്നു കരുതി കുളിയ്ക്കാണ്ടാണോ ഇറങ്ങീത്..??
വിശ്വസിയ്ക്കാമ്പറ്റില്ലേ...
പിന്നെ, കുളിച്ചാലുങ്കുളിച്ചില്ലേലും അതു നമ്മളെ ബാധിയ്ക്കുന്ന വിഷയമല്ലാത്തതിനാൽ ഞാനതു ചെകയാനുമ്പോയില്ല...
ഡ്രെസ്സുമാറാനുള്ളുദ്ദേശത്തോടെ തുണിയും കൈയിൽപ്പിടിച്ചവൾ തിരിഞ്ഞുകളിച്ചപ്പോൾ, ബാഗുമെടുത്തു ഞാൻ പുറത്തേയ്ക്കുനടന്നു...
ഞാമ്പോകുവാണെന്നു കരുതിയവൾ,
""...ഒരഞ്ചു മിനിറ്റെടാ... ഞാനുമ്മരണൂ..!!"""_ ന്ന് പിന്നീന്നുവിളിച്ചുകൂവിയത്
സ്റ്റെയറിറങ്ങുമ്പഴേയ്ക്കും ഞാൻകേട്ടു...
എന്നാലതിനു മറുപടിയൊന്നും കൊടുക്കാൻ നിൽക്കാത്തതു കൊണ്ടാവും ഞാൻ പുറത്തേയ്ക്കിറങ്ങുന്നതിനുമുന്നേ അവളും ഓടിപ്പാഞ്ഞെത്തീത്...
ഒരുകൈയിൽ ബാഗുംപിടിച്ച് മറുകൈകൊണ്ടു വയലറ്റുനിറത്തിലുള്ള ചുരിദാർ, ഇടുപ്പിന്റെഭാഗത്തുനിന്നും താഴേയ്ക്കു വലിച്ചിട്ടഡ്ജസ്റ്റു ചെയ്തുകൊണ്ടാണ് കക്ഷീടെവരവ്...
സിറ്റൗട്ടിലെത്തീതും പെട്ടെന്നോർത്തപോലവൾ,
""... ഡാ... നീയൊന്നുങ്കഴിയ്ക്കുന്നില്ലേ..??"""_ ന്നൊരു ചോദ്യം...
ഇത്രേംദിവസമെന്നെ പട്ടിണിയ്ക്കിട്ടു കൊല്ലാന്നോക്കിയവൾടെ ക്ഷേമാന്വേഷണങ്കണ്ടു ഞാനവളെയൊന്നു ചുഴിഞ്ഞുനോക്കി...
അപ്പോഴാണോർത്തത് അതിനിന്നൊന്നുമുണ്ടാക്കീലല്ലോന്ന്...
ഇനി അതറിഞ്ഞോണ്ടെന്നെ ഊതാന്നോക്കുവാണോ ഈ മറ്റവൾ..??
""...നിന്റെ തന്തയുണ്ടാക്കിവെച്ചേക്കുന്നോ തിന്നാൻ..??"""_ കലിപ്പോടെതന്നെ ഞാഞ്ചോദിച്ചു...
""...അതിന്നലുണ്ടാക്കിയ ചപ്പാത്തീന്നു മൂന്നാലെണ്ണം ഞാൻമാറ്റിവെച്ചിട്ടുണ്ട്... അതുതരാം..!!"""
""...ഓ.! രാവിലത്തെ കൊലത്തീറ്റയ്ക്കുള്ളതൂടെ രാത്രിലടിച്ചുമാറ്റി വെച്ചിരിയ്ക്കുവാലേ..?? തിന്നാൻ നേരങ്കിട്ടാത്തോണ്ടാവും തിന്നാത്തത്..??""" _ആ
പറഞ്ഞതു സത്യമായതുകൊണ്ടാവും മറുപടിയൊന്നും വന്നില്ല....
മനുഷ്യനായാൽ ഇങ്ങനേമുണ്ടോ ഒരാർത്തി...
ഇവൾടെ വയറ്റിലിനി കോഴീംകുഞ്ഞും കിടപ്പുണ്ടോ..??
ചെറിയൊരു വെശപ്പുണ്ടായ്രുന്നേലും ഞാൻ തിന്നാനൊന്നും നിന്നില്ല...
കഴിയ്ക്കാഞ്ചെല്ലുവാണേൽ അവളുകരുതും അവളെടുത്തു മാറ്റിവെച്ചില്ലായ്രുന്നേൽ ഞാനിന്നു പട്ടിണികിടന്നേനെന്ന്...
അതിനെന്റാത്മാഭിമാനം സമ്മതിച്ചില്ല...
വെശന്നണ്ടംകീറിയാലും വേണ്ടില്ല, അവൾടെമുന്നിലു തോൽക്കരുത്... അതായിരുന്നെന്റെ പോളിസി...
എന്നാൽ ഞാങ്കഴിയ്ക്കാതിറങ്ങീതും മീനാക്ഷിയുടെ തനിനിറം പുറത്തുവന്നു...
എന്നോട്,
""...നീ കഴിയ്ക്കാണ്ടു പോവുവാണോ..??"""_ ന്നൊരു ചോദ്യം...
ചോദ്യത്തിന്റെ ലക്ഷ്യമെന്തെന്നു മനസ്സിലാകാത്തതുകൊണ്ട് ഞാനതിനു മറുപടികൊടുത്തില്ല...
അപ്പോളുടനേ,
""...നീ കഴിയ്ക്കുന്നില്ലേൽ അതു ഞാൻ കൊണ്ടോയ്ക്കോട്ടെ..??"""_ എന്നായി മീനാക്ഷി...
അപ്പഴാണെനിയ്ക്കവളുടെ നേരത്തേചോദിച്ച ചോദ്യത്തിന്റർത്ഥം മനസ്സിലായത്...
എന്നെകഴിപ്പിയ്ക്കാനുള്ള വ്യഗ്രതയൊന്നുവല്ല, കോളേജിക്കൊണ്ടുപോവാനുള്ള പ്ലാനാണു കക്ഷി നടത്തിക്കൊണ്ടിരുന്നത്...
""...ഓ.! അപ്പെന്നെത്തീറ്റാനല്ല, നിന്റാനവയറു നെറയ്ക്കാനുള്ള പ്ലാനാർന്നല്ലേ..??"""
""...അതു നീ കഴിയ്ക്കുന്നില്ലേലേ
💬 Comments
View all comments