Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
ഞാങ്കൊണ്ടോണുള്ളൂ..!!"""_ എന്റടുക്കലായിനിന്നു മുഖംകുനിച്ചുകൊണ്ടായിരുന്നു മറുപടി...
""...അയ്യോ.! കൊണ്ടോയാൽ മാത്രമ്മതിയോ..?? ഇപ്പഴ്ത്തേം വൈന്നേരത്തേം തീറ്റയ്ക്കുള്ളതൂടെ വേണ്ടേ..?? അതിനി ഹോട്ടലീന്നോമറ്റോ വാങ്ങിതന്നാലോ..?? അതോ ഞാനിപ്പഴേയുണ്ടാക്കി വെയ്ക്കണോ..??"""_ അവൾടെ മുഖഭാവംകണ്ടു ചൊറിഞ്ഞുവന്ന ഞാൻ
പരിഹാസഭാവത്തോടെ ചോദ്യമിട്ടു...
""...ഞാനുച്ചയ്ക്കുള്ളതു ക്യാന്റീനീന്നു കഴിച്ചോളാം... വൈകിട്ടത്തേതു
ഞാൻവന്നിട്ട് അരിയിട്ടോളാം..!!"""
""...അല്ലടീ... അതിനുള്ളേങ്കൂടെ ഞാന്നിനക്കു കെട്ടിപ്പൊതിഞ്ഞുതരാം... വയറും വാടകയ്ക്കെടുത്തെറങ്ങിയേക്കുവാ ആർത്തിപ്പണ്ടാരം..!!"""_ അപ്പോഴും ഒരു പൊടിയ്ക്കടങ്ങാൻ ഞാൻ കൂട്ടാക്കീരുന്നില്ല...
""...ഞാന്നിന്നോടെ പറഞ്ഞില്ലല്ലോ എനിയ്ക്കു വെച്ചുണ്ടാക്കിത്തരാൻ... നീ കൊണ്ടോണില്ലേലതു ഞാങ്കൊണ്ടോയ്ക്കോട്ടേന്നല്ലേ ചോദിച്ചുള്ളൂ..?? വൈന്നേരമാകുമ്പഴേയ്ക്കും അതെന്തായാലും ചീത്തയാവും... വെറുതേ കളയണ്ടല്ലോന്നു കരുതിയാ..!!"""_ എന്റെഭാഷണം മീനാക്ഷിയ്ക്കുമത്ര സുഖിച്ചില്ലെന്നുതോന്നുന്നു...
അതുകൊണ്ടാവും ഉള്ളിൽനിന്നും തികട്ടിവരാൻ വെമ്പൽകൊണ്ടയവൾടെ കൂതറ സ്വഭാവമവൾ പരമാവധി കടിച്ചമർത്താൻ ശ്രെമിച്ചതും...
""...ഓ.! എന്തൊരുത്തരാദിത്വം.! അല്ലാതെ അതില്ലാണ്ടുപോയാപ്പിന്നെ കാശുമുടക്കി തിന്നണല്ലോന്നു കരുതീട്ടല്ലല്ലേടീ..?? അതെങ്ങനെ... നിന്റച്ഛന്റതേ ഊമ്പിത്തരം നിനക്കു കിട്ടാണ്ടിരിയ്‌ക്കോ..??"""
""...നിനക്കെന്നെക്കൊണ്ടു കഴിപ്പിയ്ക്കരുതെന്നാണു മനസ്സേലെങ്കിൽ അതു പറഞ്ഞാമതി... അല്ലാണ്ടെന്റച്ഛനു വിളിയ്ക്കുവൊന്നുമ്മേണ്ട..!!"""_ കുറച്ചുപരുഷമായി പറഞ്ഞശേഷമവളു വീണ്ടുംചോദിച്ചു,
""...നിനക്കതുവേണോ വേണ്ടയോ..??"""
""...എനിയ്ക്കൊരു മൈരുമ്മേണ്ട..!!"""_ ന്നു ഞാനറിയാതെയൊന്നു പറഞ്ഞുപോയതും,
""...എന്നാ ഞാനതു കൊണ്ടോകുവാ..!!"""_ന്നും പറഞ്ഞു ചപ്പാത്തിയെടുക്കാനായവൾ വീണ്ടുമകത്തേയ്ക്കോടി...
നീയൊരു മൈരുമെടുക്കണ്ടെന്നു പറയാനോങ്ങിയതാണ്...
പിന്നെ വേണ്ടന്നുവെച്ചു...
അധ്വാനിച്ചുണ്ടാക്കിയ കാശിനു മേടിച്ചതല്ലേ...
അതു ചീത്തയായി പോകണ്ടല്ലോന്നുമാത്രം കരുതി...
എന്നിട്ടും അവളു കഴിയ്ക്കുന്നേലും നല്ലതല്ലേ ചീത്തയാകുന്നതെന്നാലോചിച്ചതാ...
എന്നാലും വേണ്ടാന്നുവെച്ചു, ഇന്നാലെയെന്തായാലും എന്റെ ഔദാര്യത്തിനു മേടിച്ചുതിന്നതല്ലേ..??ഇന്നുമെന്നോടനുവാദം വാങ്ങിച്ചിട്ടല്ലേ പോയെടുത്തത്..?? അതെന്തായാലും ഞാനോർക്കണമല്ലോ...
എന്തായാലും ഞാൻ ബൈക്കുസ്റ്റാർട്ടു ചെയ്തപ്പോഴേക്കും തമ്പുരാട്ടിയുമെഴുന്നള്ളി...
ഒന്നുംകഴിയ്ക്കാൻ മെനക്കെട്ടില്ലെന്നു തോന്നുന്നു... അതോ പെട്ടെന്നു വായിക്കൊള്ളുന്നതൊന്നും കിട്ടിക്കാണില്ലേ..??
ഞാൻ ബൈക്കുസ്റ്റാർട്ടു ചെയ്തതുകണ്ടതും ഓടിവന്നവൾ ബൈക്കിനു പിന്നിലേയ്ക്കു ചാടിക്കേറി... എന്നിട്ടുപോകാൻ തയ്യാറായപോലെ ഒരിരിപ്പ്...
""...കതകടയ്ക്കാൻ വീട്ടീന്നു രാജീവുവരോ..??തൊറന്നുമലത്തിയിട്ടേച്ചു പോവാൻ നിന്റച്ഛനുണ്ടാക്കിവെച്ചേക്കുന്ന സത്രമൊന്നുമല്ലിത്..!!"""_ എന്നും പോകുമ്പോൾ തൊറന്നുമലത്തിയിട്ടേച്ചു
💬 Comments
View all comments