0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

പാളിനോക്കി...

പ്ളേറ്റിലേയ്ക്കു തലയുംകുമ്പിട്ട് മറ്റെവിടേയ്ക്കും ശ്രെദ്ധിയ്ക്കാതൊറ്റ കഴിപ്പാണ്...

വെടിപൊട്ടീന്നു പറഞ്ഞാലറിയൂല, തീറ്റപ്രാന്തി...

...ഈശ്വരാ... നീയിതിനെ തിന്നാമ്മേണ്ടി മാത്രായ്ട്ടുണ്ടാക്കീതാണോ..??!!

തലകുനിച്ചിരുന്നു കഴിയ്ക്കുമ്പോൾ ഫ്രണ്ടിലായി വെട്ടിയിട്ടിരുന്ന മുടി ഇടയ്ക്കൊന്നു മുഖത്തേയ്ക്കുവീണതും, കഴിയ്ക്കുന്നതിൽനിന്നും ശ്രെദ്ധമാറ്റാതെതന്നെ ഇടതുകൈകൊണ്ടവളതു ചെവിയ്ക്കു
പിന്നിലേയ്ക്കൊതുക്കീതു കണ്ടപ്പോൾ ചെറിയൊരുസമാധാനം, അനക്കമുണ്ടല്ലോ...

പിന്നെ, ഞാനുമവളെ ശ്രെദ്ധിയ്ക്കാൻ കൂട്ടാക്കാതെ കഴിയ്ക്കാൻതുടങ്ങി...

പെട്ടെന്നാണ് അവളിൽനിന്നുമൊരേമ്പക്കം പുറത്തുവന്നത്... തലയുയർത്തി നോക്കിയപ്പോൾ നെഞ്ചിൽ കൈവെച്ചുകൊണ്ട് ഒന്നുകൂടി അവളിട്ടു....

...ഈ മൈരിന്റെ തൊണ്ടക്കുഴീലു വല്ല ഡോൾബീസിസ്റ്റവും കണക്ട്ചെയ്തിട്ടുണ്ടോ... മനുഷ്യനെ പേടിപ്പിയ്ക്കാനായ്ട്ട്.!

കുറച്ചു കലിപ്പോടെതന്നെ അവളെ നോക്കുമ്പോൾ, അവളൊരാക്കിയ ചിരിയോടെ വീണ്ടുമേമ്പക്കത്തിനായി മുതിർന്നു...

പക്ഷേ ആ സാധനം പുറത്തുവരാതെ വന്നപ്പോൾ, എന്നെ മനപ്പൂർവ്വം ശല്യഞ്ചെയ്യാനുള്ള അവൾടെ അടവാണെന്നെനിയ്ക്കു മനസ്സിലായി...

പക്ഷേ, സംയമനംപാലിച്ച് ഞാൻ പ്രതികരിയ്ക്കാതിരുന്നതുകൊണ്ടാവണം ചെറിതായൊന്നു ചൂളിക്കൊണ്ടവൾ പ്ളേറ്റുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നത്...

ഞാനും കൂടുതല് ലാഗാക്കാതെ പെട്ടെന്നു കഴിച്ചുതീർത്തെഴുന്നേറ്റ് പ്ളേറ്റുംകഴുകിവെച്ച്, വണ്ടിയുടെ കീയുമെടുത്തു പുറത്തേയ്ക്കിറങ്ങി...

ലക്ഷ്യം ഗ്രൗണ്ടുതന്നെയായ്രുന്നു...

വൈകുന്നേരംവരെ അവിടെ സമയംചിലവാക്കുവാണേൽ, മീനാക്ഷിയുടെ ശല്യവുമുണ്ടാകില്ല...

ഒരു കൊലപാതകമൊഴിവാക്കുവേം ചെയ്യാം... അതായിരുന്നെന്റെ മനസ്സിൽ...

എന്നാൽ ഗ്രൗണ്ടിലെത്തിയപ്പോൾ അവിടൊരു പട്ടിക്കുഞ്ഞുപോലുമില്ല...

സാധാരണ ഞായറാഴ്ചകളിൽ ടൂർണമെന്റുണ്ടാവുമെന്ന ചിന്തയിലായിരുന്നു ഞാൻ...

ഉടനെ, കാര്യമെന്താണെന്നറിയാനായി കൊച്ചിനെ വിളിച്ചപ്പോൾ അങ്ങോരിട്ടു ഫോണുമെടുത്തില്ല...

മൊത്തത്തോടെ നിരാശയിലായതും മറ്റുവഴികളില്ലാതെ വീട്ടിലേയ്ക്കു തിരിച്ചുപോരാൻ ഞാൻ നിർബന്ധിതനാകുവായ്രുന്നു...

അങ്ങനെ തിരിച്ചുവന്ന്,
വണ്ടി പോർച്ചിലേയ്ക്കു കയറ്റിവെച്ച്, വീട്ടിനകത്തേയ്ക്കു കയറുമ്പോൾ ഏതോ സിനിമയുമൊക്കെവെച്ചു ഹോളിൽത്തന്നെ കുത്തിപ്പെടഞ്ഞിരിപ്പുണ്ടായ്രുന്നു മീനാക്ഷി...

രാവിലെതന്നെ കുളിച്ചൊരുങ്ങിയുള്ള ഇരിപ്പാണ്...

ചാരനിറത്തിൽ മുട്ടിനുതാഴെവരെ കയ്യിറക്കമുള്ള ചുരിദാർടോപ്പും കറുത്ത ലെഗ്ഗിൻസുമായിരുന്നു അവൾടെ വേഷം...

കല്യാണംകഴിഞ്ഞ നാൾമുതൽ വീട്ടിൽ, കാൽവണ്ണയോളം ഇറക്കമുള്ള പാവാടമാത്രമിട്ടു കണ്ടിട്ടുള്ള മീനാക്ഷിയെ പെട്ടെന്നാവേഷത്തിൽ കണ്ടപ്പോൾ കണ്ണൊന്നുടക്കിപ്പോയി...

സോഫയിൽ, മുന്നിലെ ടീപ്പോയിലേയ്ക്കു കാലുകൾ ക്രോസ്സായി

💬 Comments

View all comments