0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

ചെറിയമ്മയെ വിളിയ്ക്കാൻതുടങ്ങീതും, എന്നെനോക്കിയൊന്നു തലകുലുക്കി യാത്രപറഞ്ഞശേഷം മീനാക്ഷിയുടെ കൈയുംപിടിച്ചവർ ഗേറ്റിനടുത്തേയ്ക്കുനടന്നു...

അതിനിടയിലും അവളോടു ചെറിയമ്മ എന്തൊക്കെയോ കുശുകുശുത്തപ്പോൾ, ഈ ചെങ്ങായ്മാരെ ഉടനേ തമ്മിൽതെറ്റിയ്ക്കണോല്ലോന്ന ഭാവത്തോടെ സിറ്റ്ഔട്ടിൽനിന്നും ഞാനവരെ നോക്കുവായിരുന്നു...

വണ്ടിയിൽ കയറുന്നതിനുമുന്നേയും ഒരിയ്ക്കൽക്കൂടി തിരിഞ്ഞുനിന്നവർ മീനാക്ഷിയുടെ കൈപിടിച്ചെന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു...

മീനാക്ഷിയതിനെല്ലാം പാവ തലകുലുക്കുമ്പോലെ തലകുലുക്കുകയും ചെയ്തു...

വണ്ടിപോയ്ക്കഴിഞ്ഞതും ഗേറ്റുപിടിച്ചടച്ചു കൊളുത്തിട്ട് തിരിച്ചുവന്ന മീനാക്ഷി, സിറ്റ്ഔട്ടിലെ സോപാനത്തിന്മേൽ ചാരിയിരുന്ന എന്നെനോക്കി,

""...എന്നാലടുത്ത റൗണ്ടു തുടങ്ങിയാലോ...??"""_ എന്നൊരാക്കിയ ചോദ്യമിട്ടു...

""...നിന്നുചൊറിയാതെ കേറിപ്പോടീ മൈരേ... ഇടികൊള്ളാനുംകാണോ
മനുഷ്യന്മാർക്കിത്രേം കൊതി..??!!"""_ എന്നതേമട്ടിൽ തിരിച്ചടിച്ചതും അവളുചുണ്ടുകൾ കടിച്ചമർത്തി ചിരിയടക്കിക്കൊണ്ട് അകത്തേയ്ക്കു കയറി...

പിന്നെയും അവിടെത്തന്നെ നോമിരുപ്പുറപ്പിച്ചപ്പോൾ, എന്നെത്തിരക്കി മീനാക്ഷി വീണ്ടുമിറങ്ങി വന്നു...

""...ഞാങ്കഴിയ്ക്കാമ്പോവാ... വെളമ്പിവെയ്ക്കണോ..??"""_ തലേദിവസംരാത്രി പറഞ്ഞതിനെ അനുസ്മരിച്ചുകൊണ്ട് വാതിൽക്കൽനിന്നും വീണ്ടുമവൾ ചൊറിഞ്ഞതും,

""...നെനക്കുവേണേലെടുത്തു കേറ്റടീ... അല്ലാണ്ടെന്നെ തീറ്റിയ്ക്കാന്നിയ്ക്കണ്ട..!!"""_ എന്നതിനു മറുപടിയുംപറഞ്ഞു വാതിൽക്കൽനിന്ന അവളെ തട്ടിമാറ്റി ഞാനെന്റെ റൂമിലേയ്ക്കു വെച്ചുപിടിച്ചു...

എന്തായാലുമിന്നു രണ്ടിലൊന്നു നടക്കും...

അപ്പൊപ്പിന്നെ കുളിച്ചു കുട്ടപ്പനായിനിന്ന് ഇരന്നു മേടിയ്ക്കാന്നുതന്നെ കരുതി...

അങ്ങനൊരു കുളിയൊക്കെകഴിഞ്ഞു കുറച്ചുനേരം ഫോണിൽകുത്തിയിരുന്ന ശേഷമാണ് ഞാൻ താഴത്തേയ്ക്കിറങ്ങീത്...

സ്റ്റെയറിറങ്ങി ഡൈനിങ്ഹോളിലെത്തിയപ്പോൾ കണ്ടത്, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകൊണ്ടിരിയ്ക്കുന്ന മീനാക്ഷിയെയാണ്...

ഞാനങ്ങോട്ടു ചെല്ലുന്നതുകണ്ടതും ഓൾറെഡി പ്ളേറ്റിലെടുത്തുവെച്ചിരുന്ന പൂരിയ്ക്കുപുറമേ രണ്ടെണ്ണംകൂടിയവൾ ക്യാസ്ട്രോളിൽനിന്നുമെടുത്തു പ്ളേറ്റിലേയ്ക്കിട്ടു...

എന്നിട്ട് ഞാനത് കണ്ടോന്നറിയാനൊരു നോട്ടംകൂടിയിട്ടു...

അല്ലേൽ ബാക്കിയുണ്ടാർന്നതു മുഴുവൻ ഞാനെടുത്താലോന്നുള്ള പേടിയായിരിയ്ക്കും ശവത്തിന്...

...തിന്നടീ... തിന്നുതിന്നു ചാവ് നീ... കെട്ടിക്കൊണ്ടുവന്ന അന്നുതന്നെ ആരുമില്ലാത്തപ്പോൾ പോയി കട്ടുതിന്നവളല്ലേ നീയ്..?? അപ്പൊപ്പിന്നിതല്ല ഇതിനപ്പുറോം നീ കാണിയ്ക്കും..!!_ മനസ്സിലങ്ങനെ പറഞ്ഞുകൊണ്ടു ഞാനും ചെയ്റുവലിച്ചിട്ടിരുന്നു...

വയറ്റുഭാഗ്യമുള്ളതുകൊണ്ടാവും മൂന്നുപൂരി ബാക്കിയുണ്ടാർന്നു...

അതും പ്ളേറ്റിലേയ്ക്കാക്കി ബൗളിൽ ബാക്കിയുണ്ടായ്രുന്ന കിഴങ്ങുകറിയും അതിലേയ്ക്കൊഴിച്ച് കഴിയ്ക്കാൻ തുടങ്ങുമ്പോൾ, എതിരെയുള്ള കസേരയിലിരുന്ന മീനാക്ഷിയെ ഞാനൊന്നു

💬 Comments

View all comments