0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

പിന്നെ കൂടുതലവിടെ തറച്ചുനിൽക്കാതെ എന്നെയും പിടിച്ചുവലിച്ചുകൊണ്ടു ചെറിയമ്മയും പിന്നാലെചെന്നു...

""...എങ്കിൽശെരി... ഞങ്ങളെറങ്ങുവാ..!!"""_ സിറ്റ്ഔട്ടിൽനിന്നും പുറത്തേയ്ക്കിറങ്ങിയ അച്ഛൻ ഒരിയ്ക്കൽകൂടി തിരിഞ്ഞുനോക്കിയശേഷം, അങ്ങോട്ടേയ്ക്കോടിപ്പാഞ്ഞു വന്ന മീനാക്ഷിയോടായി,

""...പോട്ടേ... മോളേ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ അവൾതലകുലുക്കി...

ഈ സാധനത്തിനെയിവടെ നിർത്തിപ്പോണതത്ര സങ്കടായ്രുന്നേൽ കൂടെക്കൊണ്ടു പൊയ്ക്കൂടായ്രുന്നോ..?? എന്തു പ്രഹസനമാണു സജീ.!

പുച്ഛഭാവത്തോടെ ഞാനച്ഛനെ നോക്കുമ്പോഴേയ്ക്കും, ശ്രീ ഡ്രൈവിങ്സീറ്റിലേയ്ക്കു കയറിക്കഴിഞ്ഞിരുന്നു...

പിന്നലെ അച്ഛനും കയറിയപ്പോൾ ശ്രീക്കുട്ടി ഗേറ്റുതുറക്കാനായോടി...

""...ഡാ..!!"""_ അത്രയുംനേരം മുറ്റത്തേയ്ക്കു നോക്കിനിന്നയെന്നെ തട്ടിവിളിച്ചശേഷം,

""...ഞങ്ങളു പോവുവാ... ഇവടെക്കെടന്നോരോന്നു കാണിച്ചേച്ചു നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കരുത്..!!"""_ എന്നുകൂടിയമ്മ കൂട്ടിച്ചേർത്തതും,

""...നീയൊന്നു പോയേ... അവൾടൊരുപദേശം..!!"""_ എന്നുപറഞ്ഞു പിന്നാലെവന്ന ചെറിയമ്മ അമ്മയെ തള്ളിപുറത്താക്കി...

എന്നിട്ടു ചുറ്റിലുമൊന്നുനോക്കി അടുത്താരുമില്ലെന്നുറപ്പിച്ചശേഷം ഞങ്ങടടുത്തേയ്ക്കു വന്നു...

""...എന്തായാലും നിങ്ങളൊരുമിച്ചു ജീവിയ്ക്കുന്നു... പിന്നൊരഡ്ജെസ്റ്റ്മെന്റിലൊക്കെ പോ പിള്ളേരേ... അതിനുപറ്റിയ ഏറ്റവും നല്ല ചാൻസാദ്ട്ടോ... ഉള്ളതൊക്കെപറഞ്ഞുതീർത്തു സ്നേഹത്തോടെ കഴിയാന്നോക്ക്... അല്ലാണ്ടുതമ്മിത്തല്ലി ഞങ്ങളുവരുമ്പോളീ വീടെടുത്തു തിരിച്ചുവെയ്ക്കരുത്..!!"""_ ചെറിയമ്മ ഞങ്ങളെ മാറിമാറിനോക്കി ഒരപേക്ഷപോലെ പറയുമ്പോൾ പുറത്തുനിന്നും ഹോണടിമുഴങ്ങി...

അതോടെ പുള്ളിക്കാരി,

""...ദാ വരണൂ...!!"""_ എന്നുവിളിച്ചു പറഞ്ഞശേഷം,

""...അപ്പൊ ഞാമ്പോട്ടേ... രണ്ടുപേരും നോക്കിക്കോൾണേ... തല്ലൊന്നുങ്കൂടല്ലേ..!!"""_ എന്നു കുഞ്ഞുകുട്ടികളോടു പറയുന്നപോലെ പറഞ്ഞ് മീനാക്ഷിയുടെ കൈകൂട്ടിപിടിച്ചു...

""...ഇതിതുവരെ കഴിഞ്ഞില്ലേ...?? യാത്രപറച്ചിലുകണ്ടാ കൊല്ലാങ്കൊണ്ടു പോവാന്നു തോന്നുവല്ലോ... കഷ്ടം..!!"""_ എവിടെന്നോ പൊട്ടിമുളച്ചതുപോലെ അങ്ങോട്ടേയ്ക്കുവന്ന കീത്തുവിന്റെവകയാ ഡയലോഗെത്തീതും ചെറിയമ്മയിലൊരു ഞെട്ടലുണ്ടായി, പറഞ്ഞതെന്തേലുമാ സാധനം കേട്ടിട്ടുണ്ടാവോ എന്നമട്ടിൽ...

എന്നാൽ ആരുടേയോഭാഗ്യത്തിന് കക്ഷിയൊന്നും കേട്ടില്ല...

മുടിയിൽചൂടിയിരുന്ന മുല്ലപ്പൂവൊന്നുകൂടി അഡ്ജസ്റ്റുചെയ്യുന്നതിനൊപ്പം വലതുകൈകൊണ്ടു സാരിയൊന്നുയർത്തിപ്പിടിച്ചവൾ പുറത്തേയ്ക്കിറങ്ങി...

അപ്പോഴെല്ലാം മീനാക്ഷി, കീത്തുവിന്റെ സാരിയിലും കഴുത്തിലും കൈയിലുമായി കിടന്ന ആഭരണങ്ങളിലും മുടിയിൽചൂടിയിരുന്ന മുല്ലപ്പൂവിലുമൊക്കെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു...

ഇനി ചെറിയമ്മ കാരണമാണവളെ കല്യാണത്തിനുപോകാൻ കൂട്ടാതിരുന്നതെന്നപേരിൽ ഇവളിനി ചെറിയമ്മയെ പിടിച്ചുകടിയ്ക്കോ..??

അന്നേരം ഗേറ്റിനുപുറത്തിറക്കിയ വണ്ടിയിലിരുന്ന് വീണ്ടുമവർ

💬 Comments

View all comments