Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
കോഴിക്കൂട്ടിലെന്നു പറയുമ്പോലെ മീനാക്ഷിയുടെ കണ്ണുമുഴുവൻ ശ്രീക്കുട്ടിയുടെ ലഹങ്കയിലായിരുന്നു...
അവിടവിടെയായി കുഞ്ഞുകുഞ്ഞു മുത്തുകൾപിടിപ്പിച്ച മെറൂണിൽ ഗോൾഡൻ ഡിസൈൻസുള്ള ലഹങ്കയെ തൊട്ടുംതടവിയുംനിൽക്കുന്ന മീനാക്ഷിയെ കണ്ടപ്പോൾ ചിരിയാണുവന്നത്...
എന്തൊക്കെ മുറ്റാന്നു പറഞ്ഞാലും പെണ്ണെന്നും പെണ്ണുതന്നെ...
പെട്ടെന്നാണൊരു പട്ടുസാരിയും വാരിച്ചുറ്റി റൂമീന്നിറങ്ങിവന്ന അമ്മ മീനാക്ഷിയോടായി,
""...മീനൂ... പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ... ദേ... അച്ചാറു ഫ്രിഡ്ജിലുണ്ട്..!!"""_ അതുംപറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കു നടന്ന അമ്മയ്ക്കുപിന്നാലെ വാലുപോലെ മീനാക്ഷിയും പിൻചെന്നപ്പോൾ,
""...ദേ... മൊട്ടയിവടുണ്ട്... പിന്നെ, രാവിലത്തേയ്ക്കുള്ള പൂരിയൊണ്ടാക്കിയാ ക്യാസ്ട്രോളിലു വെച്ചിട്ടൊണ്ട്... കറിയീ ബൌളിലുമുണ്ട്..!!""""_ എന്നൊക്കെയോരോ വിവരണംനൽകുന്നതു ഞാൻകേട്ടു,..
ഉടനെതന്നെ ഉടുത്തൊരുങ്ങി സുന്ദരിയായി ചെറിയമ്മയും അങ്ങോട്ടേയ്ക്കു വന്നു...
ഡൈനിങ്ഹോളിന്റെ ചുവരിനോടുചേർന്ന് ഉറക്കചടവോടെ നിന്ന എന്നെക്കണ്ടതും, അടുക്കളയിലേയ്ക്കു പോകാൻതിരിഞ്ഞ കക്ഷിറൂട്ടുതിരിച്ചു...
""...ദേ... ഞങ്ങളു പോയിട്ടുവരുമ്പോൾ വീടിതേപടി ഇവടൊണ്ടാവണം... ആ കൊച്ചിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കരുത്... അപേക്ഷയാണ്..!!"""_ ദേഷ്യമാണോ ദൈന്യതയാണോയെന്ന് തിരിച്ചറിയാനാവാത്ത ഭാവത്തോടെ
കൈക്കൂപ്പിക്കൊണ്ട് ചെറിയമ്മ അതുപറഞ്ഞപ്പോൾ, ഇതെന്തു മൈര് എന്ന മട്ടായിരുന്നെനിയ്ക്ക്...
""...അവളോടു ഞാൻ നേരത്തേതന്നെല്ലാം പറഞ്ഞിട്ടൊണ്ട്... അതോണ്ടവളായ്ട്ടൊരു പ്രശ്നോമൊണ്ടാക്കത്തില്ലെന്ന് എനിയ്ക്കുറപ്പുണ്ട്... പക്ഷേ, എന്റെ പേടി നീയാ... ദേഷ്യമ്മന്നാ നീയെന്തൊക്കെ കാട്ടിക്കൂട്ടോന്നു ദൈവന്തമ്പുരാനുപോലും അറിയത്തില്ല..!!"""_ ഞാനൊന്നും മിണ്ടാതെനിന്നപ്പോൾ അവരു വീണ്ടുമെന്റെമേലെ കുറ്റാരോപണം തുടർന്നു...
അതോടെയിളകിയ ഞാൻ,
""...ഓ.! ഞാനായ്ട്ടൊരു കൊഴപ്പോമൊണ്ടാക്കത്തില്ല... എന്നാലിങ്ങോട്ടുവന്നു ചൊറിയരുതെന്നവളോടു പറഞ്ഞേച്ചാമതി... ഇങ്ങോട്ടുചൊറിഞ്ഞാ ഇനിയാരായാലും ഞാന്തിരിച്ചുമാന്തും..!!"""_ സ്ഥായിയായമട്ടിലുള്ള എന്റെ മറുപടിചെന്നതും ചെറിയമ്മ പല്ലുകടിച്ചുകൊണ്ടെന്നൊരു നോട്ടം, ഇവനെയിനി എന്തുചെയ്താൽ നന്നാവുമെന്ന ഭാവത്തിൽ...
അപ്പോഴേയ്ക്കും ഹോളിൽനിന്നും,
""...ഡേയ്... നിങ്ങളു വരണുണ്ടോ..?? കൊറേ നേരായ്ട്ടു ഞങ്ങളിവിടിരിയ്ക്കുവാ... ഇങ്ങനേമുണ്ടാ ഒരൊരുക്കം..??"""_ എന്നുംപറഞ്ഞു തന്തപ്പടിയുടെ ചൊറിച്ചിലെത്തി...
ഉടനേയമ്മ, അടുക്കളയിൽനിന്നും ചാടിപ്പുറത്തിറങ്ങി...
എന്നിട്ടെന്നോടു വർത്താനമ്പറഞ്ഞുനിന്ന ചെറിയമ്മയെതോണ്ടി...
""...മതി... മതി... കിന്നരിച്ചത്... വാ... അല്ലേലിന്നു പോക്കുനടക്കൂല..!!"""_ എന്നു പറയുന്നതിനൊപ്പം ഹോളിലേയ്ക്കു വേഗത്തിൽനടന്നു...
💬 Comments
View all comments