Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
മയവുമില്ലാതെ കൂട്ടിച്ചേർത്തു...
""...എടാ... അന്നു നീ പറഞ്ഞില്ലേ, ഇനിമേലിൽ നിന്നെ ശല്യഞ്ചെയ്യരുതെന്ന്... അതോണ്ടാ ഞാൻ... ഞാനൊതുങ്ങിനടന്നേ... അല്ലാണ്ട്... അല്ലാണ്ടുനിന്നെ പുച്ഛിച്ചതൊന്നുവല്ലടാ..!!"""
""...ഉവ്വ.! ഇതുഞാൻ വിശ്വസിയ്ക്കണം..!!"""_ ഞാൻവീണ്ടും പുച്ഛംവിതറിയപ്പോൾ,
""...ഇനിയങ്ങനാണെങ്കി ഞാനതിനും സോറിപറയാം... വേണേ നിന്റെ കാലുംപിടിയ്ക്കാം... പ്ളീസ്സ് ഡാ..!!""_ മീനാക്ഷി ഏകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു...
""...ഒന്നുപോയേടീ... നിന്റെ കാലുപിടുത്തോക്കെ ഞാങ്കുറേക്കണ്ടതാ... പൂച്ചയുണ്ടല്ലോ പൂച്ച, അതു ചൂടുവെള്ളത്തിലൊരിയ്ക്കലേ ചാടൂ... എന്നാ ഞാനിപ്പൊ മൂന്നാലുപ്രാവശ്യമായി...
അതോണ്ടിനി നടക്കില്ല..!!"""_ ഞാനങ്ങോട്ടു തീർത്തുപറഞ്ഞതും മീനാക്ഷിയുടെ കണ്ണുനിറഞ്ഞു,
""...വേണേ... വേണേനിന്റെ തലേക്കൈവെച്ചു സത്യംചെയ്യാം, ഇനിമേലിൽ ഞാന്നിന്നെയിൻസൾട്ടു ചെയ്യില്ല..!!"""_ എന്റെ തലയ്ക്കുനേരേ കൈനീട്ടിക്കൊണ്ടവൾ പറഞ്ഞതും,
""...ഓ.! എന്നിട്ടുവേണമെന്റെ തലപൊട്ടിത്തെറിയ്ക്കാൻ..!!"""_ എന്നൊരു മറുപടിയും കൊടുത്ത് ഞാനവൾടെ കൈതട്ടിമാറ്റി...
എന്നിട്ടു തുടർന്നു;
""...നീയിനി എന്തൊക്കെ കാട്ടീന്നുപറഞ്ഞാലും ശെരി ഞാമ്മരൂല... അതോണ്ടു മക്കളുപോയി വേറെന്തേലും വഴിനോക്ക്..!!"""_ അതുപറഞ്ഞതും മീനാക്ഷി കണ്ണുകൾ തുടച്ചുകൊണ്ടെന്നെ തുറിച്ചുനോക്കി...
""...വന്നില്ലേൽ ഞാമ്പോയി നിന്റച്ഛനോടു പറഞ്ഞുകൊടുക്കും... നോക്കിയ്‌ക്കോ..!!"""_ ഒന്നുംനടക്കാതെ വന്നപ്പോൾ കക്ഷിയെന്നെ ഭീക്ഷണിപ്പെടുത്താനും തുടങ്ങി...
അതുകേട്ടുടൻ ഞാൻ;
""...ഒരു പ്രശ്നോമില്ല... പിന്നെ പറയുന്നകൂട്ടത്തിൽ നാളെയങ്ങേരെക്കൂടി വിളിച്ചോണ്ടു പൊയ്ക്കോൾണം..!!"""_ എന്നുപറഞ്ഞതങ്ങൊതുക്കി...
അതിനുടനേ,
""...ഓഹോ.! സത്യായ്ട്ടും നീയെന്റൊപ്പം വന്നില്ലേൽ ഞാമ്പോയി ആത്മഹത്യചെയ്യും... നോക്കിയ്‌ക്കോ..!!"""_ എന്നായി അവൾ...
""...വെറുതെപറഞ്ഞു കൊതിപ്പിയ്ക്കാനാണെൽ മൂക്കാമണ്ടയിടിച്ചു പൊട്ടിയ്ക്കും... പറഞ്ഞാപ്പറഞ്ഞപോലെ ചെയ്തോൾണം... പിന്നെ, ഈപ്പറഞ്ഞതിനൊക്കെയെന്തേലും സഹായംവേണേൽ ചോദിയ്ക്കാനും മടിയ്ക്കണ്ട..!!"""_ അതുകൂടിയായതോടെ മീനാക്ഷിയുടെ ശൗര്യംമുഴുവൻ ചോർന്നു...
വീണ്ടുമെന്റെ മുഖത്തേയ്ക്കു ദയനീയമായി നോക്കിക്കൊണ്ട്,
""...എടാ... നീ വരില്ലേടാ..??"""_ ന്നൊരു പ്രതീക്ഷയോടെ ഒരിയ്ക്കൽക്കൂടിയവൾ ചോദിച്ചപ്പോഴും,
""...നടപടിയില്ല..!!"""_ എന്നുതന്നെയായിരുന്നു എന്റെ മറുപടി...
അതുകേട്ടതുമവൾടെ വിധമ്മാറി;
""...കാണിച്ചുതരാടാ ഞാൻ..!!"""_ സങ്കടവും ദേഷ്യവുമെല്ലാം കൂട്ടിക്കലർത്തിയതു പറഞ്ഞവൾ താഴേയ്ക്കുപാഞ്ഞു...
പാദസരത്തിന്റെ കിലുക്കമകന്നതും ചെറിയമ്മയോടുപോയി പരാതി ബോധിപ്പിയ്ക്കാനുള്ള പോക്കാണതെന്നെനിയ്ക്കു
💬 Comments
View all comments