0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

മനസ്സിലായി...

ചെറിയമ്മയല്ല, ഇനിയാരുവന്നു പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നുറപ്പിച്ചുകൊണ്ട് കട്ടിലിന്റെ ക്രാസ്സിയിലേയ്ക്കു ചാരിയിരുന്നു ഫോണെടുക്കുമ്പോൾ ഡോറുംതള്ളിത്തുറന്ന് അമ്മ കേറിവന്നു....

""...ഡാ... നാളെ മര്യാദയ്ക്കിവൾക്കൊപ്പം കോളേജിയ്ക്കു പൊയ്ക്കോണം... കേട്ടല്ലോ..!!"""_ വന്നുകേറിയപാടെ അമ്മയുടെ ഉത്തരവതായ്രുന്നു...

ഒന്നാമതേ അമ്മയോടു കട്ടക്കലിപ്പായതിനാൽ ആ ഉത്തരവെനിയ്ക്കത്ര ബോധിച്ചില്ല,

""...നിങ്ങടെകെട്ടിയോൻ ചൊറിയുംകുത്തി അവിടിരിയ്ക്കുവല്ലേ..?? പുള്ളിയോടുപറ... അല്ലാണ്ടു ഞാമ്പോവോന്നു കരുതണ്ട..!!"""_ ഞാനതേ തലത്തിൽ മറുപടികൊടുത്തതും,

""...എങ്കിലച്ഛനിങ്ങടു വരട്ടേ... പറഞ്ഞുകൊടുക്കാം..!!"""_ എന്നായി അമ്മ...

അതിന്,

""...ഓ.! നല്ലകാര്യം.! പിന്നെ പറയുന്നകൂട്ടത്തിൽ നാളെയിവൾടെ കോളേജിലേയ്ക്കൂടൊന്നു പോകാമ്പറേണം കേട്ടോ..!!"""_ അമ്മയ്ക്കുപിന്നലെയായി റൂമിലേയ്ക്കുകയറിവന്ന മീനാക്ഷിയെചൂണ്ടി ഞാൻപറഞ്ഞു...

ഉടനെയമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു,

""...ഇതിപ്പെന്തോപറ്റി..?? ഇതെന്താ പുതിയപ്രശ്നം..??"""

""...അത്... അതു ഞാനെന്തോ ജാഡയിട്ടൂന്ന്... ഞാനൊരു ജാഡേമിട്ടില്ലമ്മേ..!!"""_ അമ്മയുടെ ചോദ്യത്തിനവൾ ദയനീയമായി പറഞ്ഞതും,

""...ജാഡയല്ലെങ്കി മൂന്നാലുദെവസായ്ട്ട് നീയിവടെ കാട്ടിക്കൂട്ടിയേന്റെ പേരെന്താടീ കോപ്പേ..??"""_ ചൊറിഞ്ഞുവന്നഞാൻ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേൽക്കുമ്പോൾ കാണുന്നത്, അമ്മയൊരു പുഞ്ചിരിയോടെ നിൽക്കുന്നതാണ്...

ശെരിയാ.! അമ്മയ്ക്കു ഞങ്ങള് ആജന്മശത്രുക്കളാന്നറിയില്ലല്ലോ...

അതുകൊണ്ടിനി മീനാക്ഷി ജാഡകാണിച്ചതിന്റെ പേരിൽ ഞാൻ കൊതികുത്തി പിണങ്ങിയതാണെന്നാവുമോ..??

""...ഇതൊക്കെയൊരു പ്രശ്നമാണോടാ..?? മോനതു കാര്യവാക്കണ്ട... മക്കള് നാളെയിവൾടൊപ്പം പോ..!!"""_ പ്രശ്നം ഗുരുതരമല്ലെന്നു തോന്നിയതും അമ്മയൊന്നയഞ്ഞു...

""...ഞാനാരുടേം മോനും മക്കളുമൊന്നുമല്ല... എന്നെയങ്ങനാരും വിളിയ്ക്കുവേം വേണ്ട..!!"""_ അതുപറയുമ്പോഴേയ്ക്കും ചെറിയമ്മയും റൂമിലേയ്ക്കു കയറിവന്നു...

എന്നിട്ട്,

""...എന്തായി... വല്ലമാറ്റവും വന്നോ..??"""_ എന്നൊരു ചോദ്യവും...

അതിന്,

""...എവിടെമാറാൻ..?? നിന്റെ കുഞ്ഞാവയല്ലേ... അപ്പൊ നീതന്നെപറഞ്ഞു സമ്മതിപ്പിയ്ക്ക്..!!"""_ എന്നായിരുന്നു അമ്മയുടെമറുപടി...

ഉടനെതന്നെ,

""...ഓ.! എന്റെ കുഞ്ഞിനെപറഞ്ഞു സമ്മതിപ്പിയ്ക്കാനെനിയ്ക്കറിയാം... നീ അപ്പുറത്തെങ്ങാനും പോ..!!"""_ എന്നുംപറഞ്ഞു ചെറിയമ്മ അമ്മയെപ്പിടിച്ചു റൂമിനുപുറത്താക്കി...

ശേഷമെന്റെ നേരേതിരിഞ്ഞ്,

""...എന്റെ കൊച്ചേ... നിന്നോടിപ്പെന്താ ഞാമ്പറക..?? രണ്ടുപേരൂടെ ഒന്നഡ്ജെസ്റ്റുചെയ്തു പോവാനെത്രയായി ഞാമ്പറേണു... എന്റെ കുഞ്ഞാവയല്ലേ, മക്കളൊന്നു പോയിട്ടുവാടാ..!!"""_ കൊഞ്ചിയ്ക്കുന്ന

💬 Comments

View all comments