0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

സ്വരത്തിൽപറഞ്ഞ് അവരെന്റടുക്കലേയ്ക്കിരുന്നു...

""...അതേ... നിങ്ങളുകൂടുതലിട്ടു പതപ്പിയ്ക്കണ്ട..!!"""_ എന്റെ തലമുടിയിൽ തഴുകിത്തുടങ്ങിയ കൈതട്ടിമാറ്റിക്കൊണ്ടു ഞാൻ തുടർന്നു;

""...നിങ്ങളൊറ്റ പെമ്പറന്നോത്തി കാരണവാ ഞാനന്നിവൾക്കു വെച്ചുണ്ടാക്കിക്കൊടുത്തത്... ഒരു നാണോമില്ലാണ്ടതു വലിച്ചുവാരിക്കേറ്റീട്ട് പിന്നെ എന്നെക്കാണുമ്പോളിവൾക്ക് അയ്യം... ആ ഒരുനേരത്തെയാഹാരം ഏതേലും പട്ടിയ്ക്കാണു കൊടുത്തതെങ്കിൽ അതു പിന്നീന്നു മാറില്ലാർന്നു..!!"""_ ഒന്നുനിർത്തിയ ശേഷം,

""...അപ്പോളിത്രേം നന്ദികാണിച്ചയിവൾക്കുവേണ്ടി ഇനിഞാൻ കോളേജിലേയ്ക്കൂടി പോവാം..!!"""_ പുച്ഛത്തോടങ്ങനെകൂടി കൂട്ടിച്ചേർത്തപ്പോൾ ചെറിയമ്മ മുഖംചെരിച്ചു മീനാക്ഷിയെനോക്കി...

അന്നേരമവളെ നോക്കുകയല്ലാതെ ചെറിയമ്മയ്ക്കു മറ്റൊന്നുംമിണ്ടാനുള്ള വോയിസില്ലെന്നതാണ് സത്യം...

ചെറിയമ്മയുടെയാ നോട്ടംകണ്ടതും മീനാക്ഷി കണ്ണുനനച്ചുകൊണ്ട്;

""...ഇനി സത്യായ്ട്ടും ഞാനങ്ങനൊന്നും ചെയ്യില്ലെന്നുപറ ചെറീമ്മേ... ഇപ്രാവശ്യങ്കൂടിയൊന്നു വരാമ്പറ..!!"""_ എന്നൊന്നു പറഞ്ഞുനോക്കി...

പക്ഷേ, എവിടെയേൽക്കാൻ..??

""...ഇവരെയല്ല, ഇനി ദൈവന്തമ്പുരാനെക്കൊണ്ടു പറയിപ്പിച്ചാലും ശെരി... എന്റെ വാക്കിലുമാറ്റമില്ല..!!"""_ എന്നുഞാൻ തീർത്തങ്ങടു പറഞ്ഞു...

അതോടെ കണ്ണുംകലക്കിക്കൊണ്ടു ചെറിയമ്മയേയും നോക്കിയവൾ പുറത്തേയ്ക്കൊറ്റ പോക്കായിരുന്നു...

എന്നാൽ ഡോറിനടുത്തെത്തീതും ചെറിയമ്മയവളെ തടഞ്ഞു...

ശേഷം,

""...വീട്ടീന്നാളുവരണംന്നു നിർബന്ധമുണ്ടോ മോളേ..?? വേറൊന്നുംകൊണ്ടല്ല,
നാളെയെനിയ്ക്കും അവൾക്കൂടി ബാങ്കിലൊന്നുപോണം... അല്ലായിരുന്നേൽ ഞാമ്മന്നേനേ... നാളെക്കഴിഞ്ഞാണേൽ കുഴപ്പോല്ല..!!"""_ എന്നും പറഞ്ഞവളെ ആശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും,

""...പറ്റത്തില്ല ചെറീമ്മേ... നാളെയാ പ്രോഗ്രാം... അതിന്റെകൂട്ടത്തി കഴിഞ്ഞ ഇന്റർകോളേജ് സെമിനാറിന് മെഡൽകിട്ടിയേന് ചെറിയൊരു അനുമോദന ചടങ്ങൂടിയുണ്ട്... അതിലെന്റെപേരുകൂടി ഉള്ളോണ്ടാ ഞാനിങ്ങനെ കാലുപിടിയ്ക്കുന്നെ... അല്ലേൽ എല്ലാരുടേമിടേൽ അനാഥപ്പെണ്ണിന്റെമാതിരി ഞാമ്പോയിരിയ്ക്കണം..!!"""_ അതുംപറഞ്ഞവൾ വീണ്ടും കണ്ണുതുടച്ചു...

""...ശ്ശൊ.! ഇതിപ്പൊ കഷ്ടായല്ലോ..!!"""_ ചെറിയമ്മ വേവലാതിപൂണ്ട വാക്കുകളോടെ തുടർന്നു;

""...നാളെയാണ് ബാങ്കില് പോകാനുള്ള ലാസ്‌റ്റ്ഡേറ്റ്... നാളെച്ചെന്നില്ലേൽ ലോണുകിട്ടൂല... ആ കാശുകണ്ടിട്ടാ കീത്തൂന്റെ ഓർണമെന്റ്സിനുള്ള ഓഡറ് കൊടുത്തേ..!!"""_ വാക്കുകൾമുറിച്ചശേഷം;

""...ഇനി ചേട്ടനെപ്പറഞ്ഞു വിടാന്നുവെച്ചാൽ, നടന്നകാര്യം മുഴുവനും പറയേണ്ടിവരും... അതുപിന്നെന്തൊക്കെയാവോന്നു മോളോടു ഞാമ്പറയണ്ടല്ലോ..!!"'"_ അതുകൂടി കൂട്ടിച്ചേർത്തപ്പോൾ മീനാക്ഷിയ്ക്കുപിന്നെ പറയാൻ വാക്കുകളുണ്ടായില്ല...

താല്പര്യമില്ലാത്തമട്ടിൽ തലകുലുക്കീതും, എന്നെയൊന്നു രൂക്ഷമായി

💬 Comments

View all comments