0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

നോക്കിക്കൊണ്ടു ചെറിയമ്മയവളേയുംകൂട്ടി പുറത്തേയ്ക്കിറങ്ങി...

അതോടെ ശല്യമൊഴിവാകുമെമെന്നു കരുതിയയെനിയ്ക്കു തെറ്റി...

പിറ്റേന്നുരാവിലെ ഉറക്കമുണർന്നപ്പോൾ കോളേജിലേയ്ക്കു പോകാനായി റെഡിയായി നിൽപ്പുണ്ടായിരുന്നു മീനാക്ഷി...

പിങ്ക്നിറത്തിലുള്ള ലോങ്ങ്‌സ്കെർട്ടും അരക്കെട്ടിനു കുറച്ചുതാഴെയായി നിൽക്കുന്ന വെള്ളടോപ്പുമായിരുന്നു അപ്പോഴത്തെയവൾടെ വേഷം...

വെള്ളടോപ്പായതിനാൽ അകത്തുള്ള വെള്ളഷിമ്മി വ്യക്തമായിത്തന്നെ നിഴലടിയ്ക്കുന്നുണ്ടായിരുന്നു...

""...എടാ... എന്റൊപ്പമൊന്നു കോളേജിലേയ്ക്കു വരാവോടാ..?? പ്ളീസ്..!!"""_ അവൾടെ അപേക്ഷാഭാവത്തിലുള്ള ചോദ്യംകേൾക്കുമ്പോഴാണ് എന്റെ ശ്രെദ്ധപാളിയത്...

പെട്ടെന്നുള്ളയവൾടെ ചോദ്യംകേട്ടൊന്നു പകച്ചെങ്കിലും,

""...ഇല്ല..!!""''_ എന്നുതന്നെയായിരുന്നു എന്റെ മറുപടി...

""...എന്നാ നീ മീറ്റിങ്ങിനായ്ട്ടു വരണ്ട... എന്നെ കോളേജിക്കൊണ്ടാക്കാൻ വരൂലേ... എന്നിട്ടെല്ലാരേമൊന്നു വിഷ്ചെയ്തിട്ടു പോയാലുമ്മതി..!!"""_ ഉടനേ എനിയ്ക്കവൾ അടുത്തവസരവും തന്നു...

""...അതിനു ഞാനിന്നു കോളേജിപ്പോണേലല്ലേ നിന്നെക്കൂടി കെട്ടിയെഴുന്നള്ളിയ്ക്കേണ്ടതുള്ളൂ..!!"""_ ഒന്നുനിർത്തിയശേഷം;

""...ഞാനേ... ഞാനിന്നുമുഴുവനും ഇവടിരിയ്ക്കാമ്പോകുവാ..!!"""_ ബെഡ്ഡിൽനിന്നും തട്ടിത്തൂത്തെഴുന്നേറ്റ ഞാൻ വീണ്ടും ബെഡ്ഡിലേയ്ക്കു ചടഞ്ഞിരുന്നപ്പോൾ, അതുകണ്ട മീനാക്ഷിയുടെ മുഖത്തേയ്ക്ക് സങ്കടവും ദേഷ്യവുമെല്ലാം ഇടകലർന്നൊരു ഭാവം നുരഞ്ഞുപൊന്തി...

""...അതെന്താ നീയിന്നു കോളേജിപ്പോവാത്തേ..??"""_ കുറച്ചുകലിപ്പോടെ തന്നവൾ ചോദിച്ചതും,

""...അത് കുറച്ചുകഴിയുമ്പോളെനിയ്ക്കു തൂറ്റലുവരും... എന്തേ..?? ഞാനങ്ങു കോളേജിപ്പോയാൽ
നീവന്നെന്റെ ചന്തി കഴുകിത്തരോ..??"""_ പറഞ്ഞകാരണം ഉടായിപ്പാണെന്നു കൃത്യമായി മനസ്സിലായതും അവൾക്കു പിന്നെന്തുപറയണമെന്ന് അറിയാതെയായി...

എന്നിട്ടുമെന്നെ സൈസാക്കാനുള്ള അവസാന അടവെടുക്കാനവൾ മറന്നില്ല,

""...അപ്പോൾ പ്രിൻസിയൊക്കെ ഹസ്ബെന്റെവിടെയാന്നു തിരക്കിയാൽ ഞാനെന്തോ പറയും..??"""

""...ചത്തുപോയെന്നു പറഞ്ഞേക്ക്..!!"""_ അവൾടെയാ ചോദ്യത്തിനുള്ള എന്റെയാ മറുപടിചെന്നതും ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടു മീനാക്ഷിയെന്നെയൊരു നോട്ടം...

അതുകണ്ടതും ഞാൻ വീണ്ടും തുടർന്നു;

""...അല്ലേലും നിന്റെയൊക്കൊപ്പം ജീവിയ്ക്കുന്നതുതന്നെ ചത്തതിനു സമമാണ്..!!"""_ പറഞ്ഞുകൊണ്ടു ഞാൻ കട്ടിലിലേയ്ക്കു മലർന്നപ്പോൾ കുറച്ചുനേരമെന്നെ നോക്കിനിന്നശേഷമവൾ പുറത്തേയ്ക്കിറങ്ങി...

കൊണ്ടാക്കാനായി ഹോസ്പിറ്റലിൽ ചെന്നാൽ അവള് പിടിച്ചുവലിച്ച് അകത്തു കയറ്റിയാലോന്നുള്ള പേടികൊണ്ട് അന്നത്തെദിവസം ഞാനവളെ കൊണ്ടാക്കാനും പോയില്ല...

മീനാക്ഷിപോയി കുറച്ചുകഴിഞ്ഞപ്പോളാണ് പാഞ്ഞുപറത്തി ചെറിയമ്മ റൂമിലേയ്ക്കുവരുന്നത്...

വന്നുകയറിയപ്പോൾ ബെഡ്ഡിൽ ചടഞ്ഞുകിടക്കുന്ന

💬 Comments

View all comments