Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
ചോദിച്ചു...
അതിന്,
""...പിന്നെ..?? ഞാമ്പറേണതനുസരിയ്ക്കാൻ നെനക്കുവയ്യേല് പിന്നെ ഞാനെന്തോത്തിനാ ജീവിച്ചിരിയ്ക്കുന്നേ..??"""_ ചോദ്യത്തിനുശേഷം എന്റെ മുഖത്തേയ്ക്കു നോക്കി;
""...ഒന്നൂല്ലേലും ശ്രീക്കുട്ടനെക്കാളും എന്നെക്കൊണ്ടുനടന്ന നിനക്കെന്റെ വാക്കുകേൾക്കാൻ പറ്റത്തില്ലേൽ ഞാൻ മരിയ്ക്കുന്നതു തന്നാ മെച്ചം... എന്റെ മോനാണേൽ ഞാമ്പറഞ്ഞതനുസരിയ്ക്കണം..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ,
""...നിങ്ങൾക്കു പ്രാന്താ പെണ്ണുമ്പിളേള... അവളെന്നെ ഇവടിട്ടൂഞ്ഞാലാട്ടുന്നതൊന്നും നിങ്ങളുകാണുന്നില്ലേ..?? എന്നിട്ടെപ്പോളും വന്നെന്റെ നെഞ്ചത്തേയ്ക്കുകേറാൻ നിങ്ങക്കു നാണവില്ലേ..??"""_ ന്നു ഞാനും തിരിച്ചുചോദിച്ചതാണ്...
പക്ഷേ,
""...അതൊന്നുമെനിയ്ക്കു കേൾക്കണ്ട... എനിയ്ക്കതൊന്നും ബാധകോമല്ല... എന്തുവന്നാലും നീ സമ്മതിച്ചേപറ്റൂ..!!"""_ എന്ന ലെവലിലായി ചെറിയമ്മ...
""...വാവേ... ഒന്നൂല്ലേലുമാ കൊച്ചിന്റെ ഭാവിയോർത്തല്ലേ ചെറിയമ്മയീ പറേണത്... നമ്മളുകാരണമതിന്റെ നല്ലൊരുഭാവിപോയാ ജീവിതകാലം മുഴുവനതൊരു ശാപമായിരിയ്ക്കും... എന്റെ കുഞ്ഞിന്റെതലേൽ അങ്ങനൊരു ശാപംവന്നുവീഴുന്നതു കാണാൻ ചെറിയമ്മയ്ക്കാവോ..?? അതോണ്ടെന്റെ മക്കളുചെല്ല്... ഞാനല്ലേ പറേണത്... പെട്ടെന്നു ഡ്രസ്സുമാറ്..!!"""_ അങ്ങനെകൂടി പറഞ്ഞുകൊണ്ടു കണ്ണീരോടെ ചെറിയമ്മയെന്നെ തള്ളിയെഴീപ്പിച്ചപ്പോൾ പിന്നെയും എതിർക്കാനെനിയ്ക്കു കഴിഞ്ഞില്ല...
""...ദേ... ഇതവസാനത്തെയാ... ഇനിയവളു ചാവാങ്കിടക്കുവാന്നു പറഞ്ഞാപ്പോലും എന്നെ വിളിയ്ക്കരുത്... കേട്ടല്ലോ..!!"""_ ഞാനതുപറഞ്ഞതും സമ്മതമെന്നമട്ടിൽ ചെറിയമ്മ തലകുലുക്കിക്കൊണ്ടു പുറത്തേയ്ക്കിറങ്ങി...
അതുകഴിഞ്ഞു കുറച്ചുസമയംകൂടി കട്ടിലിൽ ചെലവഴിച്ചശേഷമാണ് ഞാൻ ഫ്രഷാവാനായി ബാത്ത്റൂമിലേയ്ക്കു കയറുന്നത്...
എന്നാലപ്പോഴെല്ലാം മനസ്സുകൊണ്ടുഞാൻ ചെറിയമ്മയെ പ്രാകുവായിരുന്നു...
...കള്ളത്തള്ള.! അവരു പറഞ്ഞാലനുസരിയ്ക്കോന്നുള്ള അഹങ്കാരവാ പെണ്ണുമ്പിള്ളയ്ക്ക്... കോപ്പ്..! അവരുടെസ്ഥാനത്തു വേറാരേലുമായിരുന്നേൽ ഗുളികയിട്ട വായിലേയ്ക്കു കൊറച്ചു വെള്ളങ്കൂടിയൊഴിച്ചു കൊടുത്തേനേ... മൈര്.! ഇതാണു പറയുന്നത് ആരേം മനസ്സറിഞ്ഞു സ്നേഹിയ്ക്കരുത്... സ്നേഹിച്ചാലിതുപോലെ ഊമ്പിപ്പോവും.!
സ്വയം പിറുപിറുത്തുകൊണ്ട് കുളിയവസാനിപ്പിച്ചിറങ്ങിയതും ബെഡ്ഡിൽക്കിടന്ന എന്റെ ഫോൺമുഴങ്ങി...
ചെന്നെടുത്തുനോക്കുമ്പോൾ മീനാക്ഷിയാണ്...
ഞാൻ ചെല്ലുന്നുണ്ടോന്നറിയാനുള്ള അവസാന ശ്രെമമായിരിയ്ക്കണം...
ഞാനപ്പോൾത്തന്നെ ആ കോള് കട്ടുചെയ്തു...
പിന്നെ ഡ്രസ്സുംമാറി പുറത്തേയ്ക്കിറങ്ങിയപ്പോൾ ചെറിയമ്മ ഹോളിലുണ്ടായിരുന്നു...
എന്നെക്കണ്ടതും;
""...നീയിറങ്ങാറായോ..??"""_ ന്നൊരു ചോദ്യം...
അതിനു മറുപടിയായൊന്നു മൂളിയപ്പോൾ,
""...എന്നാലും നീയീ ഉരുക്കുപോലത്തെ
💬 Comments
View all comments