0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

കൈകൊണ്ടല്ലേടാ പട്ടീ ആ കൊച്ചിനെ തല്ലുവേം മാന്തുവേമൊക്കെ ചെയ്യുന്നത്... പാവംപെണ്ണ്... അതിനെ സമ്മതിയ്ക്കണം..!!"""_ എന്നും പറഞ്ഞുകൊണ്ടവര് തല്ലുകൊണ്ട കവിളിലൊന്നു തലോടി;

""...ഈശ്വരാ... പുകച്ചിലിതുവരെ തീർന്നിട്ടില്ല... നീരാവുകേംചെയ്തു... ഇനിയീ കവിളുംവെച്ചു ഞാനെങ്ങനെ ബാങ്കിപ്പോവോ എന്തോ..??"""

""...നന്നായിപ്പോയി... കയ്യിലിരുപ്പു നന്നായില്ലേൽ ഇനീംമേടിയ്ക്കും..!!"""_ പറഞ്ഞുകൊണ്ടു പുറത്തേയ്ക്കു നടക്കുമ്പോൾ ഞാനറിയാതെ ചിരിച്ചുപോയി...

""...ആടാ..! നിന്റെ തള്ളയിങ്ങുവരട്ടേ, ഞാമ്പറയുന്നുണ്ട്... എന്റെ കെട്ടിയോമ്പോലുമിത്രേം ധൈര്യത്തിലെന്നെ തല്ലത്തില്ല..!!"""_ സിറ്റ്ഔട്ടിൽനിന്നും പോർച്ചിലേയ്ക്കുകയറിയപ്പോൾ പിന്നാലെവന്നാണു കക്ഷിയതുപറഞ്ഞത്...

""...അതിന്റെ കുരുത്തക്കേടാ കയ്യില്... എന്റേന്നിപ്പൊത്തന്നെ ഇതെത്രാത്തെയാ... അതെങ്ങനെ, മനുഷ്യനായാ കുറച്ചുനാണമ്മേണ്ടേ..??"""_ ഞാൻ വണ്ടിയിലേയ്ക്കു കേറി...

""...ശെരിയ്ക്കും നീയൊരു നായ്ക്കുട്ടിയാ... ദേഷ്യംവന്നാൽ കടിച്ചുകീറാനും സ്നേഹന്തോന്നിയാൽ നക്കിത്തോർത്താനും മാത്രമേ നെനക്കറിയൂ... അതിനിടയിൽ മറ്റൊന്നിനേം കുറിച്ച് ചിന്തിയ്ക്കാനുള്ള കഴിവില്ലാത്ത പൊട്ടൻ നായ്ക്കുട്ടി..!!"""_ ചെറിയമ്മ കള്ളച്ചിരിയോടെ അടുത്തേയ്ക്കുവന്നു...

""...ശെരിയ്ക്കും ഞാനൊരു പൊട്ടനാല്ലേ..?? അതോണ്ടാവും ആരുമെന്നെ അടുപ്പിയ്ക്കാത്തത് ല്ലേ..?? ആകെ ചൊറിയാനാണേൽ കൂടി മിണ്ടിക്കൊണ്ടിരുന്നത് മീനാക്ഷിയാ... ഇപ്പൊ അവൾക്കും ജാഡ..!!"""_ ഞാനും ചിരിച്ചുകൊണ്ടാണങ്ങനെ പറഞ്ഞത്...

എന്നാൽ കേട്ടതും ചെറിയമ്മയുടെ മുഖംവാടി...

ഉടനെ അവരെന്റെ കയ്യോട് ചേർന്നൊതുങ്ങി നിന്നിട്ട് പറഞ്ഞു:

""...എന്നോട് ശ്രീക്കുട്ടനെപ്പോഴും പറയും... സിത്തു കൂടെയുണ്ടേൽ വേറൊന്നിനെക്കുറിച്ചും ചിന്തിയ്ക്കണ്ടാന്ന്... ഈ ലോകംമുഴുവൻ നമ്മളെ തള്ളിപ്പറഞ്ഞാലും തള്ളിക്കളഞ്ഞാലും അവൻമാത്രം നമ്മളെ വിട്ടിട്ട് പോവൂലാന്ന്... കാരണം അതിനുള്ള ബുദ്ധി അവനില്ലാന്ന്..!!"""

""...ഓഹോ.! വന്ന് ചേർന്നൊക്കെ നിന്നപ്പോൾ ഞാൻകരുതി എന്നെ ആശ്വസിപ്പിയ്ക്കാനാണെന്ന്... കളിയാക്കാനായ്രുന്നല്ലേ..?? മാറ് തളേള..!!"""_ ചോദിച്ചതിനൊപ്പം ഞാനവരെ തള്ളിമാറ്റി,

""...പിന്നെ കവിളേൽ ചൂട് പിടിയ്ക്കാൻ മറക്കണ്ട... അല്ലേൽ ഹനുമാൻസാമിയ്ക്ക് ഫിഗറിടാൻ കമ്മിറ്റിക്കാര് ക്യൂനിൽക്കും..!!"""
വണ്ടിയുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഞാൻ വിളിച്ചുപറഞ്ഞപ്പോൾ ചെറിയമ്മയുടെയൊരു പൊട്ടിച്ചിരി മുഴങ്ങുന്നുണ്ടായിരുന്നു...

പിന്നൊന്നുകറങ്ങിയശേഷം ഞാനുച്ചയോടെയാണ് മീനാക്ഷിയുടെ ഹോസ്പിറ്റലിലേയ്ക്കെത്തുന്നത്...

ക്യാഷ്വാലിറ്റീടെ ഫ്രണ്ടിൽ കൊണ്ടുപോയി

💬 Comments

View all comments