Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
വണ്ടിയും നിർത്തിയിട്ട് ഞാൻ ചുറ്റുപാടുമൊക്കെ കണ്ണോടിച്ചു...
കുറച്ചുനേരം അങ്ങനെ നോക്കിനിന്നപ്പോൾ ആളുകളൊക്കെ വല്ലാത്തൊരു നോട്ടം...
അപ്പോഴേയ്ക്കും സെക്യൂരിറ്റിയും അങ്ങോട്ടേയ്ക്കു വന്നു...
ഉടനെ ഞാൻ മീനാക്ഷിയെ വിളിച്ചു...
""...ഹലോ.! എടീ കോപ്പേ... നീയിതെവിടെപ്പോയി ചത്തുകിടക്കുവാ..??"""_ അവൾ കോളെടുത്തപാടെ ചോദിച്ചതും,
""...നീയെവിടെ നിയ്ക്കുവാ..??"""_ എന്നായിരുന്നവൾടെ ആകാംഷാപൂർവ്വമുള്ള മറുചോദ്യം...
""...നിന്റമ്മേടെ മറ്റേടത്ത്.. പൊറത്തൊട്ടിറങ്ങിവാടീ... ഞാനിവിടെ അത്യാ.. അത്യാഗ്രഹ...""'_ ഞാൻ അവിടെക്കണ്ട ബോർഡ് വായിയ്ക്കാൻ തുടങ്ങിയതും,
""...മ്മ്മ്.! അവിടെനിയ്ക്കേ... ഞാനിപ്പൊ വരാം..!!"""_ ഉടനെ മറുപടിപറഞ്ഞശേഷം അവള് കോള് കട്ടാക്കി...
കുറച്ചുനേരം അവിടെനിന്നപ്പോൾ ബിൽഡിങ്ങിന്റെ സൈഡിലെവഴിയേ മീനാക്ഷി ഓടിപ്പാഞ്ഞ് വരുന്നത് ഞാൻകണ്ടു...
ഇടതുകൈകൊണ്ട് ലോങ്സ്കർട്ട് കുറച്ചുയർത്തിപ്പിടിച്ചുള്ള ആ ഓട്ടം, എന്റെമുന്നിൽ അവസാനിയ്ക്കുമ്പോൾ അവൾടെകണ്ണുകളിൽ ഞാനന്നുവരെ കാണാത്തൊരു ഭാവമായിരുന്നു...
സന്തോഷവുംസങ്കടവും കൂടികലർന്ന് കണ്ണുകൾനിറഞ്ഞുള്ള മീനാക്ഷിയുടെനിൽപ്പ്...
എന്തൊക്കെയോ പറയണമെന്നും ചോദിയ്ക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടാഞ്ഞിട്ടും ഓടിവന്നതിനാലുള്ള കിതപ്പും പ്രതീക്ഷിയ്ക്കാതെ എന്നെ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റും കൂടികലർന്നതിനാൽ നാവനക്കാനവൾക്കു കഴിഞ്ഞില്ലെന്നതാണ് സത്യം...
എന്നാലപ്പോഴും മരണവീട്ടിൽ പെട്ടുപോയ മട്ടായിരുന്നെനിയ്ക്ക്...
കൂട്ടത്തിൽ, സ്ഥായിയായ കുറച്ചുപുച്ഛംകൂടി വാരിവിതറി ഇതൊക്കെയെന്തെന്ന മട്ടിലവളെ നോക്കുമ്പോൾ,
""...നീ... നീ വരത്തില്ലെന്നാ സത്യായ്ട്ടും ഞാങ്കരുതീരുന്നേ..!!"""_ അപ്പോഴും തന്റെയുള്ളിൽ വകഞ്ഞൊഴുകിക്കൊണ്ടിരുന്ന ആവേശത്തെ പുറമേ പ്രകടമാക്കാനറിയാതെ മീനാക്ഷിപറഞ്ഞു...
""...അതിനു ഞാൻ നിന്നെക്കരുതി വന്നേന്നുമല്ല, ആ തള്ളയവിടെ ചാവോന്നു ഭീഷണിപ്പെടുത്തിയപ്പൊ വേറെ വഴിയില്ലാണ്ടു വന്നുപോയതാ... നാശം..!!"""_ മീനാക്ഷി പറഞ്ഞുതീരാൻ കാത്തുനിന്നപോലെ എന്റെയാമറുപടി ചെന്നതും അത് കൃത്യമായികൊണ്ടെന്നു മനസ്സിലായി...
അത്രയുംനേരം പൂനിലാവുദിച്ചുനിന്ന മുഖം മെല്ലെ മങ്ങിത്തുടങ്ങി... എന്തെന്നില്ലാതെയുള്ള ആ ആവേശവും പെട്ടെന്നകന്നു...
""...പോവാം..!!"""_ പെട്ടെന്നെന്റെ മുഖത്തൂന്നു കണ്ണെടുത്തതു പറയുന്നതിനൊപ്പം അവൾതിരിഞ്ഞുനിന്ന് കണ്ണൊന്നുതുടച്ചു...
അതെന്തിനാണെന്നു മനസ്സിലാകാത്തതുകൊണ്ട് ഞാനിട്ടതു കാര്യമാക്കിയുമില്ല...
""...ഇവിടെയല്ല... ഓഡിറ്റോറിയത്തിലാ ഫങ്ഷൻ... വണ്ടി അവിടെവെയ്ക്കാം..!!"""_ എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞ
💬 Comments
View all comments