0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

അവൾ അതുമ്പറഞ്ഞ് വണ്ടിയ്ക്കുപിന്നിൽ കയറി...

അങ്ങനെ കോളേജിന്റെമുന്നിലെ ബിൽഡിങ്ങിന്റെ വശത്തൂടെയുള്ളവഴിയെ അവളെന്നെ മറ്റൊരു ബിൽഡിങ്ങിലേയ്ക്കു കൊണ്ടുപോയി...

ഏകദേശം മൂന്നുനാലേക്കറിൽ കാണുന്നിടത്തൊക്കെ
ഓരോ ബിൽഡിങ്ങുകൾ...

ഹോസ്പിറ്റലിൽവന്ന ജനങ്ങളും പഠിയ്ക്കുന്ന പിള്ളേരും എല്ലാംകൂടി ജനസമുദ്രം...

ഓഹ്.! പിള്ളേരെയൊക്കെ സമ്മതിയ്ക്കണം, ഞാനൊക്കെയായിരുന്നേൽ ഡെയ്ലി ക്ലാസ്സു കണ്ടുപിടിച്ചുവരുമ്പോൾ ഉച്ചയായേനെ...

മിക്കവാറുംദിവസം ആ ഹോസ്പിറ്റലിൽ വരുന്നുണ്ടേലും അകത്തേയ്ക്കു കേറീതൊന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്...

അതും മെയ്ൻ ബിൽഡിങ്ങിലെ പ്രിൻസിപ്പാളിന്റെ റൂമിലും ക്യാന്റീനിലുമൊക്കെ...

അങ്ങനെ അവൾകാണിച്ച വഴിയിലൂടെ അത്യാവശ്യം നല്ല വൃത്തിയ്ക്ക് അലങ്കാരിച്ച ഓഡിറ്റോറിയത്തിനു മുന്നിലെത്തി...

വണ്ടി പാർക്കിങ് സൈഡിൽവെച്ച് ഇറങ്ങുമ്പോഴാണ്,

""...ആഹാ.! പടക്കവും വെടിവെപ്പുകാരനുമൊക്കെണ്ടല്ലോ... ഹോസ്റ്റലും വീടുമൊന്നും പോരാതെവന്നപ്പോ കോളേജിലേയ്ക്കു കേറിയോ..??"""_ എന്നൊരുചോദ്യവും അതിനകമ്പടിയെന്നോണം കുറേ പരിഹാസചിരികളും ഞാൻകേട്ടത്...

ചുറ്റുമൊന്നോടിച്ചു നോക്കിയപ്പോൾ ആരൊക്കെയോ മീനാക്ഷിയെനോക്കി പടക്കമെന്നൊക്കെ വിളിയ്ക്കുന്നതും കണ്ടു...

""...ആഹാ.! നിന്നിവടെല്ലാരും പടക്കോന്നാണോ വിളിയ്ക്കുന്നേ..??"""_ സംശയത്തോടെ ഞാൻ ചോദിച്ചതും അവളെന്നെ കത്തുന്നനോട്ടത്തോടെ തിരിഞ്ഞുനോക്കി...

ഉടനെ,

""...നീയെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ഞാനല്ല, ദേ... അവന്മാരു വിളിച്ചതാ..!!"""_ എന്നുത്തരവുംകൊടുത്തു...

അതോടെ അവള് അവന്മാരെയൊന്നു നോക്കിയശേഷം തിരിഞ്ഞുനടന്നു...

കൂട്ടത്തിൽ, പിറുപിറുക്കുമ്പോലെ എന്നോടു പറയുകേംചെയ്തു;

""...ഞാൻ പറഞ്ഞില്ലേ, അന്നു ഹോസ്റ്റലീവെച്ചുണ്ടായ പ്രശ്നത്തിനുശേഷം പിള്ളേരങ്ങനെയൊക്കെയാ വിളിയ്ക്ക... ഇപ്പെല്ലാം ശീലമായി..!!"""_ തിരിഞ്ഞുനോക്കാതെ പറഞ്ഞുനടക്കുമ്പോൾ അവൾ പറഞ്ഞതിനെന്തു മറുപടി കൊടുക്കണമെന്ന് ആലോചിയ്ക്കുവായിരുന്നു ഞാൻ...

""...കണ്ട ആണുങ്ങളെമൊത്തം കോളേജുഹോസ്റ്റലിൽ വിളിച്ചുകേറ്റിയ നിന്നെപ്പിന്നെ പതിവൃതേന്നു വിളിക്കും..!!"""_ എന്നുള്ള എന്റെ മറുപടിചെന്നതും അവളെന്നെ വീണ്ടും തിരിഞ്ഞുനോക്കീതാണ്...

പക്ഷേ അവളെന്തെങ്കിലും പറയുമുമ്പേ ആവന്മാർ ഓടിപ്പിടഞ്ഞുവന്നെന്നെ ബ്ലോക്കാക്കി...

ശേഷം;

""...ഇവനെയല്ലേടാ അന്നു ഹോസ്റ്റലിൽകെട്ടിയിട്ടു തല്ലിയെന്നുപറഞ്ഞത്..?? എന്നിട്ടിതുവരെയായ്ട്ടും ഇവനെക്കളയാറായില്ലേ ഇവൾക്ക്..??"""_ എന്നൊരു ചോദ്യം...

അതിനുടനേ മീനാക്ഷി;

""...സിത്തൂ... നീയിതൊന്നും കാര്യവാക്കണ്ട... വാ..!!"""_ എന്നുപറഞ്ഞെന്നെ വിളിച്ചതും

💬 Comments

View all comments