0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

അവന്മാരു വീണ്ടുമെന്നെതടഞ്ഞു;

""...അന്നു ഹോസ്റ്റലിൽ കെട്ടിയിട്ടുതല്ലിയതിന്റെ ബാക്കി ഇവിടെവെച്ചായാൽ എങ്ങനുണ്ടാവും..??"""_ മറ്റൊരുത്തന്റെ ചോദ്യം...

അതിന്,

""...അതു വളരെ നന്നായിരിയ്ക്കും... പിന്നൊരു വ്യത്യാസമുള്ളത്, അന്നെന്റെ കൈ കൂട്ടിക്കെട്ടിയിരുന്നു... ഇന്നതില്ല..!!"""_ അവന്റെ മുഖത്തുനോക്കി ആ മറുപടികൊടുത്തതും അവനൊന്നു പകയ്ക്കാണ്ടിരുന്നില്ല...

""...എടീ മീനാച്ചീ... ഒരു കോളേജിക്കേറി അവടത്തെ പിള്ളേരോടിമ്മാതിരി വർത്താനംപറഞ്ഞാൽ രണ്ടുകാലിലു വീട്ടിപ്പോകൂലാന്നുള്ള സാമാന്യബോധമില്ലേടീ നിന്റെയീ മറ്റവന്..??"""_ അതിലൊരുത്തൻ മീനാക്ഷിയെനോക്കി ചോദിച്ചതും, അതിനവളെന്തേലും മറുപടി പറയുന്നതിനുമുന്നേ ഞാൻചാടിവീണു;

""...അതേ... ഈ തല്ലുകൊള്ളുന്നതൊന്നും എനിയ്ക്കൊരു പുത്തരിയല്ല... അതോണ്ടതുപറഞ്ഞു പേടിപ്പിയ്ക്കേം വേണ്ട... പക്ഷേയൊന്ന്, ആറ്റിങ്ങൽജംഗ്ഷനിൽ കാലുകുത്താത്തവന്മാരു വേണം തല്ലാൻ... ഇല്ലേൽ, രണ്ടുകാലിൽ വീട്ടിപ്പോയാലും കുടുംബത്തുകേറി ഞാനത് വെട്ടിപ്പറിയ്ക്കും... സംശയമുള്ളവന്മാർക്ക് എന്നെ ഇവിടിട്ടടിയ്ക്കാം..!!"""_ പറഞ്ഞു തീരുന്നതിനുമുന്നേ കൂട്ടത്തിലുള്ള രണ്ടുമൂന്നെണ്ണത്തിന്റെ മുഖംവിളറുന്നതു ഞാൻകണ്ടു...

പിന്നെ ഞാൻ വിടോ..??

""...അപ്പൊ ബ്രോ ആറ്റിങ്ങലാണല്ലേ, ബ്രോയുടെകാര്യത്തിൽ പെട്ടെന്നു തീർപ്പാക്കിത്തരാം..!!"""_ എന്നുകൂടിയായപ്പോൾ മെയ്ൻകക്ഷിയെ അവൻനിന്ന് ചുരണ്ടുന്നതുകണ്ടു...

അതുകൂടി കണ്ടിട്ടാവണം മീനാക്ഷി കേറിയിടപെട്ടത്;

""...ഇതൊക്കെ കേട്ടതുംപോരാതെ ഇനി അവന്റെകയ്യീന്ന് തല്ലുംകൊണ്ടേ നീയൊക്കെ മാറുള്ളോ..?? മാറടാ വഴീന്ന്..!!"""_ എന്നൊന്നു ചീറുകകൂടി ചെയ്തിട്ട് അവളെന്റെ കയ്യുംപിടിച്ചുകൊണ്ട് മുന്നോട്ടുനടന്നു...

പക്ഷേ എന്തുകൊണ്ടോ, അന്നേരമെനിയ്ക്കവളുടെ കൈതട്ടാൻ തോന്നിയില്ല...

പകരം, ആ സമയം അവന്മാരോടങ്ങനെ പറയാൻ ഉപായം തോന്നിപ്പിച്ച ദൈവത്തിനു നന്ദിപറയാനേ കഴിഞ്ഞുള്ളൂ...

അല്ലായിരുന്നേൽ കണ്ട കോളേജിൽക്കിടന്ന് മീനാക്ഷിയുടെമുന്നിൽ ഇടികൊണ്ടു തൂറിമെഴുകേണ്ടിവരുന്ന അവസ്ഥ...

ഹൂ.! ഓർക്കാൻകൂടി വയ്യ.!

അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിനകത്തു കേറി...

ആരൊക്കെയോ കുറച്ചുപേർ
അഭിസംബോധന ചെയ്തുകൊണ്ട് മുന്നിലെ പ്ലാറ്റ്ഫോമിൽലിരിയ്ക്കുന്നു...

ആ പ്ലാറ്റ്ഫോമിനെ ഫേസ്ചെയ്തിട്ടിരുന്ന കസേരകളിലായി പേരെന്റ്സുമുണ്ട്...

ഏറ്റവുംപിന്നിലെ സെപ്പറേഷൻചെയ്ത സീറ്റുകളിലായി പിള്ളേരും...

ഫുൾഎക്സിക്യൂട്ടീവ് ലുക്കിൽ വന്നിരിയ്ക്കുന്ന പേരെന്റ്സിനിടയിലേയ്ക്കു കട്ടക്കൂറ ഷർട്ടും ജീൻസുമിട്ട് ചെന്നുകേറാനൊരു ചടപ്പുതോന്നിയെങ്കിലും മീനാക്ഷി പിടിച്ചുവലിച്ച്

💬 Comments

View all comments