0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

അങ്ങോട്ടേയ്ക്ക് കയറ്റുകയായിരുന്നു...

ഞാനകത്തേയ്ക്കു കാലെടുത്തുവെച്ചതും അവിടെ ഇരുന്നവരൊക്കെ എന്നെ തുറിച്ചുനോക്കുകകൂടി ചെയ്തപ്പോൾ ഉണ്ടായിരുന്ന ബാക്കി ഗ്യാസ്സുകൂടെപ്പോയി...

എന്നാലപ്പോഴാണ് പിന്നിലിരുന്നയേതോ ഒരുപെണ്ണ്;

""...ദേ... സിദ്ധു വന്നൂ..!!"""_ എന്നൊരലർച്ചയിട്ടത്...

അതോടെ ബാക്കിയുള്ളൾമാരുടെ ഒരാരവവും കൈയ്യടിയുമൊക്കെയായി എന്നെയങ്ങോട്ടു ക്ഷണിച്ചു...

ഞാനാണെങ്കിൽ, ഞാനല്ലാതെ വേറേതേലും സിദ്ധുവുണ്ടോ എന്നമട്ടിൽ തിരിഞ്ഞൊന്നു നോക്കുകപോലുംചെയ്തു...

സെലിബ്രിറ്റികളെ ആനയിയ്ക്കുമ്പോലുള്ള അവറ്റകൾടെ ആർപ്പുവിളികേട്ട്, അതെന്നെ കളിയാക്കുന്നതാണോന്നുപോലും അറിയാമ്മേല...

ഇതിനിടയ്ക്കു പലവട്ടം മീനാക്ഷിയെന്നെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു...

അതിനിടയിൽ സ്റ്റേജിൽനിന്നൊരു വ്യക്തി,

""...ആരാ അത്..??"""_ എന്നുചോദിച്ചതും മീനാക്ഷി ചാടിക്കേറി,

""...എന്റെ ഹസ്സ്ബെന്റാ..!!"""_ ന്നൊരു മറുപടികൊടുത്തു...

അപ്പോളടുത്തു നിന്നൊരു വേട്ടാവെളിയൻ, നിൽപ്പുംഭാവവുമൊക്കെ കണ്ടാൽ സാറാണെന്ന് തോന്നും...

ആ പുള്ളിയിടയ്ക്കുകേറി;

""...ഹസ്സ്ബന്റോ..?? അതിനു മീനാക്ഷിയുടെ കല്യാണങ്കഴിഞ്ഞതാണോ..??"""_ ന്നൊരു ചോദ്യം...

അതുകേട്ടതും എനിയ്ക്കങ്ങു പൊളിഞ്ഞു...

ഈ പത്തുനാൽപ്പതു വയസ്സുള്ളയീ മുതുക്കീടെ കല്യാണം കഴിഞ്ഞതാണോന്നു ചോദിയ്ക്കാൻ നെനക്കു നാണമില്ലേടാ കോഴീ..?? എന്നായിരുന്നപ്പോളെന്റെ മനസ്സിൽ...

അപ്പോഴേയ്ക്കും അവിടിരുന്നൊരുത്തൻ;

""...കഴിഞ്ഞതല്ല സാറേ... കഴിപ്പിച്ചതാ..!!"""_ എന്നൊരു ഡയലോഗുവിട്ടത്... അതുകേട്ടതും ഹോളിൽ കൂട്ടച്ചിരിമുഴങ്ങി...

എനിയ്ക്കാണേൽ ഇതൊക്കെക്കേട്ടിട്ടു മൊത്തത്തോടെ പൊളിഞ്ഞുവന്നു, ആ രോഷത്തോടുകൂടി മീനാക്ഷിയെ നോക്കുമ്പോൾ അവളും നിസ്സഹായയായി നിൽക്കുവായിരുന്നു...

""...മീനാക്ഷി വാ..!!"""_ എല്ലാം കണ്ടുംകേട്ടുംനിന്ന ഒരു പെണ്ണുമ്പിള്ള അവളെയകത്തേയ്ക്കു ക്ഷണിച്ചതും അവളെന്നേയുംകൂട്ടി പുള്ളിക്കാരീടെ പിന്നാലേനടന്നു...

ഉടനെ;

""...സിദ്ധൂ... ഇവടെ വാ... ഇവടിരിയ്ക്കാം... വാ..!!"""_ എന്നൊക്കെപ്പറഞ്ഞ് പിന്നിലിരുന്നോരോരുത്തിമാർ എന്നങ്ങോട്ടേയ്ക്കു ക്ഷണിച്ചതും, മഴകാരണം കളി തടസ്സപ്പെടുന്നപോലെ സിദ്ധാർത്ഥ് കാരണം ഫങ്ക്ഷൻ തടസ്സപ്പെട്ടവസ്ഥയായി...

ആ സമയംമുഴുവൻ അവിടുണ്ടായ്രുന്ന മറ്റുടീംസിന്റെയൊക്കെ കണ്ണുകൾ എന്റെ മൂഞ്ചിയിലായ്രുന്നു, ഇവളുമാരൊക്കെ ഇത്രേം ഹൈപ്പുകൊടുക്കാൻ ഇവനാരടാന്ന മട്ടിൽ...

""...സിദ്ധൂ... വാ... ഇവടെ വാ..!!"""_ വീണ്ടും വിളികേട്ട് നോക്കുമ്പോൾ പഴയ ആതിരയാണ്...

ഇവൾക്കൊന്നും ഇത്രേക്കെ പഠിച്ചിട്ടും മിഴുത്തില്ലേന്നും മനസ്സിൽകരുതി

💬 Comments

View all comments